Malayalam
ലാൽ സാറിന്റെ അമ്മ വളരെ സീരിയസ് ആയിട്ട് ഹോസ്പിറ്റലിൽ; ഷൂട്ടിംഗ് കഴിഞ്ഞ് നേരെ ഹോസ്പിറ്റലിലേക്ക് പോയി അമ്മയോടൊപ്പം സമയം ചെലവഴിക്കും. എന്നിട്ട് ഹോസ്പിറ്റലിൽ നിന്ന് തന്നെ റെഡി ആയി നേരെ സെറ്റിലേക്ക് വരും; പ്രിയമണി
ലാൽ സാറിന്റെ അമ്മ വളരെ സീരിയസ് ആയിട്ട് ഹോസ്പിറ്റലിൽ; ഷൂട്ടിംഗ് കഴിഞ്ഞ് നേരെ ഹോസ്പിറ്റലിലേക്ക് പോയി അമ്മയോടൊപ്പം സമയം ചെലവഴിക്കും. എന്നിട്ട് ഹോസ്പിറ്റലിൽ നിന്ന് തന്നെ റെഡി ആയി നേരെ സെറ്റിലേക്ക് വരും; പ്രിയമണി
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.
സിനിമയോടുള്ള മോഹൻലാലിൻറെ പ്രതിബദ്ധതയെക്കുറിച്ച് പല അഭിനേതാക്കളും വാതോരാതെ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ നടി പ്രിയാമണി മോഹൻലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗ്രാൻഡ്മാസ്റ്റർ എന്ന സിനിമയ്ക്കിടെ അമ്മയ്ക്ക് അസുഖമായി ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുമ്പോഴും അത് ഷൂട്ടിനെ ഒരു തരത്തിലും ബാധിക്കാതെയിരിക്കാൻ അദ്ദേഹം സ്വീകരിച്ച രീതികൾ തനിക്ക് വലിയ പാഠമായിരുന്നെന്ന് പ്രിയാമണി പറഞ്ഞു.
ലാൽ സാറിന്റെ അമ്മ വളരെ സീരിയസ് ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. അദ്ദേഹം ഷൂട്ടിംഗ് കഴിഞ്ഞ് നേരെ ഹോസ്പിറ്റലിലേക്ക് പോയി അമ്മയോടൊപ്പം സമയം ചെലവഴിക്കും. എന്നിട്ട് ഹോസ്പിറ്റലിൽ നിന്ന് തന്നെ റെഡി ആയി നേരെ സെറ്റിലേക്ക് വരും. ആ പ്രൊഫഷണലിസം സെറ്റിൽ അദ്ദേഹം കാത്തുസൂക്ഷിച്ചു.
അപ്പോൾ ഞാൻ സാറിനോട് ചോദിച്ചു, ‘അമ്മയ്ക്ക് സുഖമില്ലാത്തതല്ലേ, അമ്മയോടൊപ്പം സമയം ചെലവഴിക്കാനായി ഷൂട്ടിംഗ് നിർത്തിവെക്കാമായിരുന്നല്ലോ?.’എന്നാൽ അതിന് അദ്ദേഹം നൽകിയ മറുപടി എന്നെ അതിശയിപ്പിച്ചു കളഞ്ഞു. സെറ്റിൽ ആയിരിക്കുമ്പോൾ ഞാനൊരു നടനാണ്. സെറ്റിനു പുറത്ത് ഞാനൊരു മകനാണ്. എൻ്റെ വ്യക്തിജീവിതവും തൊഴിലും ഞാൻ കൂട്ടിക്കുഴക്കാൻ ആഗ്രഹിക്കുന്നില്ല.
ഒരു മകനെന്ന നിലയിൽ ഞാൻ എൻ്റെ കടമ നിർവഹിക്കുമ്പോൾ, എൻ്റെ ജോലിയെ അത് ബാധിക്കാൻ ഞാൻ അനുവദിക്കില്ല. സംവിധായകന് ഒരു ഭാരമാകാനോ ഷൂട്ട് ക്യാൻസൽ ചെയ്യാനോ ഞാൻ ആഗ്രഹിക്കുന്നില്ല. ആളുകൾ എനിക്കായി അനാവശ്യമായി കാത്തിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മോഹൻലാൽ സാറിൽ നിന്നും ഞാൻ പഠിച്ച വളരെ വിലപ്പെട്ട ഒരു പാഠമായിരുന്നു അത് എന്നും പ്രിയാമണി പറഞ്ഞു.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഗ്രാൻഡ്മാസ്റ്റർ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. തുടർന്ന് ജീത്തു ജോസഫ് ചിത്രമായ നേര് എന്ന ചിത്രത്തിലും ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു.
അതേസമയം, ബാറോസ് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തെത്തിയ ചിത്രം. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണിത്. റോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. 3D യിലാണ് ചിത്രമെത്തിയത്. എന്നാൽ പ്രതീക്ഷിച്ചത് വിജയം കൈവരിക്കാനായില്ല.
ഫാന്റസി ഴോണറിലാണ് ചിത്രമെത്തിയത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തിയതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിച്ചു. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചത്.
തുടരും എന്ന തരുൺമൂർത്തി ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തെത്താനുള്ള ചിത്രം. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ തുടരും എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ലുക്കുകൾ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് വലിയ ശ്രദ്ധനേടിയിരുന്നു. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന ചിത്രത്തിലും മോഹൻലാൽ ജോയിൻ ചെയ്തിട്ടുണ്ട്. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത് ആശീർവാദ് സിനിമാസ് ആണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് ആരഭിക്കുന്നത്. അഖിൽ സത്യന്റെ കഥയ്‌ക്ക് സോനു ടിപിയാണ് തിരക്കഥയൊരുക്കുന്നത്. ഒരുപാട് മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച, സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷയേറെയാണ്.
