Connect with us

365-ആം സിനിമയിൽ മോഹൻലാൽ പോലീസ് വേഷത്തിൽ? ; അടുത്ത 100 കോടി ചിത്രം എത്തി ; കൗതുകമുണർത്തി പോസ്റ്റർ

Actor

365-ആം സിനിമയിൽ മോഹൻലാൽ പോലീസ് വേഷത്തിൽ? ; അടുത്ത 100 കോടി ചിത്രം എത്തി ; കൗതുകമുണർത്തി പോസ്റ്റർ

365-ആം സിനിമയിൽ മോഹൻലാൽ പോലീസ് വേഷത്തിൽ? ; അടുത്ത 100 കോടി ചിത്രം എത്തി ; കൗതുകമുണർത്തി പോസ്റ്റർ

മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ.

ഈ വർഷം ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. മാത്രമല്ല നിരവധി പരാജയങ്ങളാണ് അടുത്ത കാലത്തായി മോഹൻലാൽ ആരാധകർ ഏറ്റുവാങ്ങിയത്. എന്നാൽ ലൂസിഫർ , തുടരും എന്ന ചിത്രങ്ങളിലൂടെ മോഹൻലാൽ എന്ന നടനെ തിരിച്ചു ലഭിക്കുകയായിരുന്നു.

മറ്റു സിനിമകളേക്കാൾ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളാണ് എല്ലാം മാറിയിരുന്നു. നിലവിൽ നടന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുന്ന ആരാധകർക്ക് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം എല്‍ 365 എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ വീണ്ടും ഒരു വമ്പൻ പ്രജക്റ്റുമായി എത്തുകയാണ്.

അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് എന്നാണ് റിപ്പോർട്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നു എന്ന പ്രത്യേകതയും സിനിമയെ വേറിട്ട് നിർത്തുന്നു. തല്ലുമാല, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ നടനായും ,അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഡാൻ ഓസ്റ്റിൻ തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ – തിരക്കഥ -സംഭാഷണം ചെയ്യുന്നത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ചിത്രീകരണം അടുത്ത് തന്നെ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനേക്കാൾ ഉപരി നിലവിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും കൗതുകമുണർത്തുന്നതാണ്. ഒരു വാഷ് ബേസിന് മുന്നിലുള്ള കണ്ണാടിയിലാണ് L365 ഉം അണിയറപ്രവര്‍ത്തകരുടെ പേരും എഴുതിയിരിക്കുന്നത്. മാത്രമല്ല ഇതിനടുത്ത് പൊലീസ് യൂണിഫോം ഷര്‍ട്ട് തൂക്കിയിട്ടതും കണ്ടതോടെയാണ് മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്നു എന്ന നിഗമനത്തിലേക്ക് ആരാധകർ എത്തിയത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top