Malayalam
മോഹൻലാൽ, എന്റെ പൊന്നേ ഒരു രക്ഷയുമില്ല! അദ്ദേഹം ഡാൻസ് ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് കോരിത്തരിച്ചു. അത്രയ്ക്ക് കളർഫുൾ
മോഹൻലാൽ, എന്റെ പൊന്നേ ഒരു രക്ഷയുമില്ല! അദ്ദേഹം ഡാൻസ് ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് കോരിത്തരിച്ചു. അത്രയ്ക്ക് കളർഫുൾ
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന്റെ പ്രൊമോ സോങ്ങിന്റെ സ്റ്റില്ലുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ഗായകൻ എം ജി ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. 400 ഓളം ഡാൻസേഴ്സും വലിയ സെറ്റും എല്ലാമായി ഒരു പൂരമേളമായിരിക്കും ഇതിലെ പ്രൊമോ ഗാനം എന്നാണ് എം ജി ശ്രീകുമാർ പറയുന്നത്. സിനിമയിൽ നാല് പാട്ടുകളുണ്ട്. അതിൽ ഒരെണ്ണമാണ് ഈ പ്രൊമോ സോങ്.
ഈ ഗാനം ചെയ്യാൻ പറ്റില്ല എന്ന് വെച്ചിരുന്നു. എനിക്ക് ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു, നമുക്ക് ഇത് ഷൂട്ട് ചെയ്താലോ എന്ന് മോഹൻലാൽ പറഞ്ഞു. സാധാരണഗതിയിൽ ഒരു പ്രൊമോ ഷൂട്ടിനായി ഒന്ന്-രണ്ട് ദിവസം മെനക്കെട്ട് മോഹൻലാൽ വരാറില്ല. അങ്ങനെ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ല. താനും വരാമെന്ന് ശോഭനയും പറഞ്ഞു.
എന്നെ കൂടി ഏതെങ്കിലും ഒരു ഫ്രെയ്മിൽ കൊണ്ടുവരണേ എന്ന് ഞാനും പറഞ്ഞു. അങ്ങനെ ബൃന്ദ മാസ്റ്ററുടെ കൊറിയോഗ്രഫിയിൽ 400 ഓളം ഡാൻസേഴ്സും ഒക്കെയായി ഒരു പൂരമേളം. മോഹൻലാൽ, എന്റെ പൊന്നേ ഒരു രക്ഷയുമില്ല! അദ്ദേഹം ഡാൻസ് ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് കോരിത്തരിച്ചു. അത്രയ്ക്ക് കളർഫുൾ എന്നാണ് എംജി ശ്രീകുമാർ പറയുന്നത്.
ഏപ്രിൽ 25 നാണ് ചിത്രം തിയേറ്ററിലെത്തുക. ജനുവരി റിലീസായിട്ടായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ ചില കാരണങ്ങളാൽ റിലീസ് നീട്ടുകയായിരുന്നു. വൻ തുകയ്ക്കാണ് ഹോട്‍സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രജപുത്ര ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
പ്രശസ്ത ഫോട്ടോഗ്രാഫർ കെ ആർ സുനിലിന്റെ കഥയ്ക്ക് സുനിലും തരുൺമൂർത്തിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച കെ ആർ സുനിൽ എഴുത്തുകാരൻ കൂടിയാണ്. ഷാജി കുമാർ ആണ് ഛായാഗ്രഹണം.
