Box Office Collections
താരരാജാവ് മോഹന്‍ലാലിന്റെ റെക്കോര്‍ഡും തകര്‍ത്ത് മഞ്ഞുമ്മല്‍ ബോയ്‌സ്!; ഇതുവരെ നേടിയ കളക്ഷന്‍ എത്രയെന്നോ!
താരരാജാവ് മോഹന്‍ലാലിന്റെ റെക്കോര്‍ഡും തകര്‍ത്ത് മഞ്ഞുമ്മല്‍ ബോയ്‌സ്!; ഇതുവരെ നേടിയ കളക്ഷന്‍ എത്രയെന്നോ!
ചിദംബരത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് ബോക്‌സ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതോടെ കഴിഞ്ഞ ആഴ്ചയെക്കാള്‍ 2.25 കോടിയാണ് ഈ ആഴ്ച ചിത്രം നേടിയ കളക്ഷന്‍. ഇതോടെ 150 കോടി ക്ലബ്ബിലും ഇടം നേടിയിരിക്കുകയാണ് ചിത്രം. അതോടെ താരരാജാവ് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകനെയാണ് കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് വീഴ്ത്തിയത്.
ആദ്യമായി മലയാളത്തില്‍ നിന്ന് 100 കോടി എന്ന റെക്കോര്‍ഡ് നേടിയ ചിത്രമായിരുന്നു പുലിമുരുകന്‍. കേരള ബോക്‌സ് ഓഫീസില്‍ മാത്രമായി സിനിമയ്ക്ക് നേടാനായത് 85.15 കോടി രൂപയാണ്. 150 കോടി ആഗോള കളക്ഷനും ചിത്രം നേടിയിരുന്നു. കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ആകെ നേടിയത് 20.86 കോടി രൂപയായിരുന്നു. കേരളത്തിന് പുറത്ത് ഒരു മലയാള സിനിമ നേടിയ ഉയര്‍ന്ന വാണിജ്യ വിജയം കൂടിയായിരുന്നു ഇത്.
കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി മോഹന്‍ലാലും പുലിമുരുകനും സ്വന്തമാക്കിയ ഈ നേട്ടം ടൊവീനോ ചിത്രമായ ‘2018 ആയിരുന്നു തകര്‍ത്തത്. മലയാളത്തില്‍ നിന്നുള്ള ഏക 200 കോടി ക്ലബ് എന്ന റെക്കോര്‍ഡ് നേട്ടമായിരുന്നു ചിത്രം സ്വന്തമാക്കിയത്. എന്നാല്‍ ഈ പോക്ക് തുടരുകയാണെങ്കില്‍ ടൊവീനോയും മഞ്ഞുമ്മലിലെ പിള്ളേര്‍ വീഴ്ത്തിയേക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പു കൂടി എത്തുന്നതോടെ കലക്ഷന്‍ മാറി മറിഞ്ഞേക്കാം എന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. കേരളത്തില്‍ മാത്രം ചിത്രം 50 കോടിയായിരുന്നു നേടിയിരുന്നത്. ഈ നിലയിലാണ് ചിത്രം മുന്നോട്ട് പോകുന്നതെങ്കില്‍ 70 കോടി കേരളത്തില്‍ നിന്നും മാത്രം ചിതം നേടുമെന്നാണ് അനലിസ്റ്റുകല്‍ വിലയിരുത്തുന്നത്. മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ചിത്രം 13.80 കോടിയാണ് നേടിയത്.
അതേസമയം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അമ്പരപ്പിക്കുംവിധം തമിഴാനാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് തേരോട്ടം തുടരുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 33 കോടിയാണ് സിനിമ വാരിക്കൂട്ടിയത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ രണ്ടാഴ്ചയായി വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നും 8 കോടി കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ അമേരിക്കയില്‍ വണ്‍ മില്യന്‍ ഡോളര്‍ കലക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ സിനിമയെന്ന റെക്കോഡും മഞ്ഞുമ്മല്‍ ബോയ്‌സ് നേടിക്കഴിഞ്ഞു.
എറണാകുളം ജില്ലയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടെക്കനാലിലേക്ക് ടൂറുപോയ 11 അംഗ സംഘത്തിന്റെ അനുഭവമാണ് മഞ്ഞുമ്മലിന്റെ കഥയായി മാറിയത്. സംഘത്തിലെ സുഭാഷ് ഗുണ ഗുഹയില്‍ വീണുപോകുകയും അവനെ രക്ഷിക്കാന്‍ സംഘത്തിലെ മറ്റ് അംഗങ്ങള്‍ നടത്തുന്ന പരിശ്രമമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും ധാരാളം വിനോദ സഞ്ചാരികള്‍ ഗുണ ഗുഹ സന്ദര്‍ശിക്കാറുണ്ട്. അങ്ങനെ 2006ല്‍ കേരളത്തിലെ മഞ്ഞുമ്മേല്‍ മേഖലയില്‍ നിന്നുള്ള ചില സുഹൃത്തുക്കള്‍ കൊടൈകനാലില്‍ വിനോദയാത്രയ്ക്ക് വന്നപ്പോള്‍ അവര്‍ ദുര്‍ഘടം പിടിച്ച ഗുണ ഗുഹയിലേക്ക് പോയി.
അവരിലൊരാള്‍ അറിയാതെ ഗുണ ഗുഹയിലെ കുഴിയില്‍ വഴുതി വീഴുന്നു. അവന്റെ സുഹൃത്തുക്കള്‍ വളരെ സാഹസികമായി അപകടം പിടിച്ച ആ ഗുഹയില്‍നിന്നും എടുത്ത് അവനെ രക്ഷിക്കുന്നു. അതിനെ അടിസ്ഥാനമാക്കിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ പുറത്തിറങ്ങിയത്. കൊടൈകനാല്‍ തമിഴ്‌നാട്ടിലെ ഒരു പ്രശസ്തമായ ഹില്‍ സ്‌റ്റേഷനാണ്, കൂടാതെ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
ഗുണ ഗുഹ ഇവിടുത്തെ പിക്‌നിക് കേന്ദ്രങ്ങളില്‍ ഒന്നാണ്. 1991ല്‍ കമല്‍ഹാസന്‍ അഭിനയിച്ച ‘ഗുണ’ എന്ന സിനിമയുടെ ചിത്രീകരണം അവിടെ നടന്നതിനാലാണ് ഇതിന് ഗുണ ഗുഹ എന്ന് പേര് ലഭിച്ചത്. അതുവരെ ‘ചെകുത്താന്റെ അടുക്കള’ എന്നാണ് വിളിച്ചിരുന്നത്. ‘കണ്‍മണി’ എന്ന ഗാനത്തിന്റെ ചിത്രത്തിലെ ഉപയോഗവും ചിത്രത്തിന്റെ വന്‍ പ്ലസ് പൊയന്റ് ആയിരുന്നു. ഇതിലെല്ലാം ഉപരി ചിത്രം പറഞ്ഞത് ഒരു യഥാര്‍ഥ കഥയാണ് എന്നത് വലിയതോതില്‍ ചിത്രത്തിന്റെ മെഗാ വിജയത്തെ സ്വദീനിച്ചിട്ടുണ്ട്. യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നല്‍കിയ അഭിമുഖങ്ങള്‍ വലിയതോതില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
