Actor
ബാംഗ്ലൂരിൽ നിന്നും മുഖത്ത് സർജറി ചെയ്ത മോഹൻലാലിനെ കണ്ട് ഞെട്ടി; എന്തോ സംഭവിക്കാൻ പോകുന്നു; കാണാൻവയ്യ, പൊട്ടിക്കരഞ്ഞ് സുചിത്ര!
ബാംഗ്ലൂരിൽ നിന്നും മുഖത്ത് സർജറി ചെയ്ത മോഹൻലാലിനെ കണ്ട് ഞെട്ടി; എന്തോ സംഭവിക്കാൻ പോകുന്നു; കാണാൻവയ്യ, പൊട്ടിക്കരഞ്ഞ് സുചിത്ര!
മലയാള സിനിമയുടെ പ്രേക്ഷകരുടെ സ്വന്തം സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ. നടന്റെ അഭിനയത്തെ കുറിച്ച് പറയാത്തവരായി ആരും തന്നെയില്ല. ഇപ്പോഴിതാ സംവിധായകൻ സിബി മലയില്‍ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. സിബിമലയിലിന്റെ കരിയറിൽ ഏറ്റവും മികച്ചതും ജനപ്രീതിയുള്ളതുമായ ചിത്രങ്ങളിൽ ഒന്ന് സൂപ്പർ ഹിറ്റ് മൾട്ടി സ്റ്റാർ സിനിമ സമ്മർ ഇൻ ബെത്ലഹേം ആണ്.
നിരവധി സൂപ്പർ താരങ്ങൾ ചിത്രത്തിൽ അണിനിരന്നു. സുരേഷ് ഗോപി, ജയറാം, മഞ്‍ജു വാര്യർ, കലാഭവൻ മണി തുടങ്ങിയവർ മികച്ച അഭിനയം കാഴ്ച്ചവെച്ചു. എന്നാൽ മോഹൻലാൽ കാമിയോയായി എത്തി അവതരിപ്പിച്ച നിരഞ്ജൻ എന്ന കഥാപാത്രമായിരുന്നു ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതും.
മലയാള സിനിമയിൽ തന്നെ ഏറ്റവും മികച്ചു നിൽക്കുന്ന ഗസ്റ്റ് റോളുകളിൽ ഒന്നായാണ് സമ്മർ ഇൻ ബെത്ലഹേമിലെ മോഹൻലാലിന്റെ നിരഞ്ജനെ ആരാധകർ വിലയിരുത്തുന്നത്.
ആ സിനിമയിലെ മോഹൻലാലിന്റെ നിരഞ്ജൻ എന്ന കഥാപാത്രത്തെ കുറിച്ച് സിബി പറഞ്ഞത് ഇങ്ങനെയാണ്. സുരേഷ് ഗോപിയും മഞ്ജു വാര്യരും ജയിലിലേക്ക് വരുന്ന രംഗങ്ങൾ കണ്ടപ്പോൾ തന്നെ വലിയൊരു സർപ്രൈസ് വരുന്നുണ്ടെന്ന തോന്നൽ ആളുകൾക്ക് വന്നിരുന്നുവെന്നാണ് സിബി മലയിൽ പറയുന്നത്.
കാരണം ആ സമയത്ത് വിദ്യാസാഗർ കൊടുത്ത ഒരു മ്യൂസിക്കുണ്ട്. ലാലിന്റെ ഷോട്ട് വരുന്നതോടെ ആളുകൾ ബഹളം വെച്ച് തിയേറ്റർ പൊളിഞ്ഞുപോകുമെന്നാണെന്നും ക്യാമറയുടെ ഷിഫ്റ്റും മ്യൂസിക്കും ലാലിന്റെ മുഖവും കൂടി ഒരുമിച്ച് സ്ക്രീനിൽ വരുമ്പോൾ തനിക്ക് ഇപ്പോഴും അത് കാണുമ്പോൾ രോമാഞ്ചം വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മോഹൻലാലിൻറെ അപ്പിയറൻസ് കിടിലം ആണ്. താടിയൊക്കെ വെച്ച് ഭയങ്കര സാത്വികനായിട്ടുള്ള ഒരാളുടെ ലുക്കാണ് സീനിലെന്നും അന്ന് പുള്ളി ഒരു ട്രീറ്റ്മെന്റ് കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നെന്നും സിബി മലയിൽ വെളിപ്പെടുത്തി. ദേവദൂതന് തൊട്ടു മുമ്പും ഒരു ട്രീറ്റ്മെന്റ് കഴിഞ്ഞാണ് ലാൽ വന്നത്.
സമ്മർ ഇൻ ബെത്ലഹേമിൽ വന്നതും അതേപോലെയായിരുന്നു. ബാംഗ്ലൂരിൽ നിന്നും ഒരു ട്രീറ്റ്മെന്റൊക്കെ കഴിഞ്ഞ് താടിയൊന്നും കളയാതെ അതേ ലുക്കിലാണ് എത്തിയത്. ഒരു ഒന്നൊന്നര മാസമായി പുള്ളി ബാംഗ്ലൂരിൽ ട്രീറ്റ്മെന്റിലായിരുന്നു. മാത്രമല്ല അന്ന് വന്നപ്പോൾ ലാലിന് പഞ്ഞിപോലുള്ള മുഖമായിരുന്നെന്നും ഒരു കുഞ്ഞിനെപ്പോലെ പതുപതുത്ത മുഖമൊക്കെയായിരുന്നെന്നും സിബി കൂട്ടിച്ചേർത്തു.