Connect with us

മോഹൻലാലിൻറെ കഷ്ടകാലം മാറിയിട്ടില്ല, താൻ പറയുന്ന ചില കാര്യങ്ങൾ ചെയ്താൽ മാത്രമേ അദ്ദേഹത്തിൻറെ കഷ്ടകാലം മാറുകയുള്ളൂ; സഹോദരൻ

Malayalam

മോഹൻലാലിൻറെ കഷ്ടകാലം മാറിയിട്ടില്ല, താൻ പറയുന്ന ചില കാര്യങ്ങൾ ചെയ്താൽ മാത്രമേ അദ്ദേഹത്തിൻറെ കഷ്ടകാലം മാറുകയുള്ളൂ; സഹോദരൻ

മോഹൻലാലിൻറെ കഷ്ടകാലം മാറിയിട്ടില്ല, താൻ പറയുന്ന ചില കാര്യങ്ങൾ ചെയ്താൽ മാത്രമേ അദ്ദേഹത്തിൻറെ കഷ്ടകാലം മാറുകയുള്ളൂ; സഹോദരൻ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികൾ മുതൽ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹൻലാൽ. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. മോഹൻലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവർത്തകർ ചുരുക്കമാണ്. നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേർ പ്രശംസിച്ചിട്ടുണ്ട്.

പലപ്പോഴുെ മോഹൻലാലിവെ വിമർശിച്ച് രം​ഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് മോഹൻലാലിന്റെ പിതാവിൻറെ സഹോദര പുത്രനും അനുജനുമായ ബിജു ഗോപിനാഥ്. ഇപ്പോഴിതാ അദ്ദേഹം മോഹൻലാലിന്റെ ഇറങ്ങാൻ പോകുന്ന പുതിയ എമ്പുരാനെക്കുറിച്ച് ചില പ്രവചനങ്ങൾ നടത്തുകയാണ്. ന്യൂമറോളജിയും ജ്യോതിഷവും തനിക്ക് വശം ഉണ്ടെന്നും അത് പ്രകാരമാണ് താൻ ഈ പ്രവചനങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്.

മോഹൻലാലിൻറെ കഷ്ടകാലം മാറിയിട്ടില്ലെന്നും താൻ പറയുന്ന ചില കാര്യങ്ങൾ ചെയ്താൽ മാത്രമേ അദ്ദേഹത്തിൻറെ കഷ്ടകാലം മാറുകയുള്ളൂ പുതിയ അഭിമുഖത്തിൽ ബിജു പറയുന്നു. മോഹൻലാലിന്റെ ഏറ്റവും പ്രതീക്ഷയോടെ കൂടിയെത്തിയ ഒരു ചിത്രമായിരുന്നു മലമലൈകോട്ട വാലിബൻ എന്നാൽ ആ ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ആ ചിത്രം വലിയ പരാജയം ആകുമെന്ന് ബിജു ഗോപിനാഥ് പറഞ്ഞിരുന്നു.

ചില സിനിമകളുടെ പ്രശ്നങ്ങൾ പേരുവച്ച് തന്നെ നമുക്ക് മനസ്സിലാക്കാൻ പറ്റും എന്ന് ബിജു ഗോപിനാഥ് പറയുന്നു. അതിനു ലെ ഏറ്റവും മികച്ച ഉദാഹരണമാണ് മോഹൻലാൽ ചിത്രം ഒടിയൻ. ഒടിയൻ എന്ന പേര് തന്നെ ഒരു ക്ഷുദ്രമാണ്. ആ സമയത്ത് താൻ ദുബായിൽ ഇൻഷുറൻസിന്റെ കാര്യമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു. അല്ലെങ്കിൽ ഉറപ്പായി മോഹൻലാലിനോട് വന്ന് അതിൽ അഭിനയിക്കരുത് എന്ന് പറയുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

ആ സിനിമയാണ് മോഹൻലാലിനെ വലിയ പരാജയത്തിലേക്കും പ്രശ്നങ്ങളിലേക്കും തള്ളിയിട്ടത് എന്ന് ബിജു ഗോപിനാഥ് പറയുന്നു. മോഹൻലാലിന്റെ ഫെയ്സിൽ പോലും പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണം ഒടിയനാണ്‌. അടുത്തിടെ ആൻറണി പെരുമ്പാവൂറിനെ വിളിച്ചപ്പോൾ താൻ സോഷ്യൽ മീഡിയയിൽ പല കാര്യങ്ങൾ തുറന്നു പറഞ്ഞതിന് മോഹൻലാലിനു തന്നോട് ദേഷ്യം ഉണ്ടോ എന്ന് തിരക്കിയിരുന്നു. എന്നാൽ ആന്റണി പറഞ്ഞത് അദ്ദേഹം ഇത്തരം കാര്യങ്ങൾ അധികം ശ്രദ്ധിക്കുന്ന ആളല്ല എന്നും അങ്ങനെ ദേഷ്യം ഉണ്ടാകാൻ സാധ്യതയില്ല എന്നും ഇനി ദേഷ്യം ഉണ്ടായാലും ഇല്ലെങ്കിലും നിങ്ങൾ രക്തബന്ധം അല്ലേ അപ്പോൾ അദ്ദേഹം ചെന്നെ വരുമ്പോൾ താൻ പറയാം ഒന്ന് പോയി കണ്ടേക്കു എന്നൊക്കെ ആൻറണി പെരുമ്പാവൂർ പറഞ്ഞു.

തനിക്ക് മോഹൻലാലിനെ ഒന്ന് കാണാൻ താല്പര്യം ഉണ്ട് പറഞ്ഞതിന്റെ കാരണം താൻ നേരത്തെ പറഞ്ഞ എന്തെങ്കിലും അദ്ദേഹത്തിന് ബുദ്ധിമുട്ടിച്ചെങ്കിൽ മാപ്പ് ചോദിക്കണമെന്ന് ബിജു ഗോപിനാഥ് പറഞ്ഞിരുന്നു. അന്ന് ആൻറണി പറഞ്ഞിരുന്നു അദ്ദേഹം ഇപ്പോൾ ഷൂട്ടിങ്ങിലാണ് ചെന്നൈ വരുമ്പോൾ താൻ അറിയിക്കാം അപ്പോൾ പോയി കാണാം. അങ്ങനെ ചെന്നൈയിൽ പോയി കഷ്ടപ്പെട്ട് വീടൊക്കെ കണ്ടുപിടിച്ചു പക്ഷേ തനിക്ക് അദ്ദേഹത്തെ കാണാൻ പറ്റിയില്ല. അദ്ദേഹം ഷൂട്ടിങ്ങിന് തിരക്കിലായിരുന്നു എന്നും ബിജു ഗോപിനാഥ് പറയുന്നു.

പുള്ളിയുടെ കരിയറിൽ പ്രശ്നങ്ങൾ മാറുന്നതിനായി താൻ പറയുന്ന ഒരു മൂന്നു കാര്യങ്ങൾ അദ്ദേഹം ചെയ്താൽ പ്രശ്നങ്ങൾ എല്ലാം മാറും അത് അദ്ദേഹത്തെ നേരിട്ട് അറിയിക്കാനും ആണ് താൻ പോയത് ആ മൂന്നു കാര്യങ്ങൾ ചെയ്യാതെ അദ്ദേഹത്തിന് രക്ഷയില്ല. പുള്ളി എത്ര നേർച്ചയും പൂജയും ചെയ്താലും താൻ പറയുന്ന ഈ കാര്യങ്ങൾ ചെയ്യാതെ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ തീരാൻ പോകുന്നില്ല. മോഹൻലാലിൻറെ വരാൻ പോകുന്ന എമ്പുരാൻ ഒരിക്കലും ലൂസിഫർ മുകളിൽ പോകില്ല എന്നും എന്നാൽ വിജയമായിരിക്കും എങ്കിലും അത് ലൂസിഫർ നോളം ഹിറ്റ് ആകില്ല എന്നാണ് ബിജു ഗോപിനാഥ് പറയുന്നത്.

More in Malayalam

Trending

Recent

To Top