Actor
മോഹന്‍ലാലിന്റെ അടുത്ത് സബ്ജക്ട് പറഞ്ഞെത്താനുള്ള റൂട്ട് പലര്‍ക്കും അറിയില്ല; ആന്റണി പെരുമ്പോവൂര്‍ മുഖേനയാണ് മോഹന്‍ലാലിലേക്കെത്താന്‍ പറ്റുക; ആ പരാതിയെ കുറിച്ച് സംവിധായകന്‍
മോഹന്‍ലാലിന്റെ അടുത്ത് സബ്ജക്ട് പറഞ്ഞെത്താനുള്ള റൂട്ട് പലര്‍ക്കും അറിയില്ല; ആന്റണി പെരുമ്പോവൂര്‍ മുഖേനയാണ് മോഹന്‍ലാലിലേക്കെത്താന്‍ പറ്റുക; ആ പരാതിയെ കുറിച്ച് സംവിധായകന്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.
ഇപ്പോള്‍ അദ്ദേഹം ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ തിരക്കിലാണ്. ഇന്ന് മലയാള സിനിമയില്‍ ഏറ്റവും വലിയ ഹിറ്റ് സംവിധായകനാണ് ലിജോ, അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയോടു കൂടിയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നതും.
നിരവധി പുതുമഖ സംവിധായകര്‍ക്കും തിരക്കഥാകൃത്തുകള്‍ക്കും മോഹന്‍ലാലിനോട് കഥ പറയാന്‍ പറ്റുന്നില്ലെന്ന് പൊതുവേ ഒരു ആക്ഷേപമുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറുച്ചുള്ള ഈ പരാതിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിനിമാ, സീരിയല്‍ സംവിധായകന്‍ ടിഎസ് സജി. ഒരു യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. ആന്റണി പെരുമ്പോവൂര്‍ മുഖേനയാണ് മോഹന്‍ലാലിലേക്കെത്താന്‍ പറ്റുകയെനന് ഇദ്ദേഹം പറയുന്നു,
‘അദ്ദേഹത്തിന്റെയടുത്ത് സബ്ജക്ട് പറഞ്ഞെത്താനുള്ള റൂട്ട് പലര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ പടം അസിസ്റ്റ് ചെയ്യുമ്പോള്‍ കമ്മ്യൂണിക്കേഷന്‍ ഉണ്ടാവും. പുറത്തുള്ള എത്രയോ പേരുടെ കൈയില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും പറ്റിയ സബ്ജക്ടുകളുണ്ട്. പക്ഷെ ഇവര്‍ക്ക് ആ റൂട്ടറിയില്ല’. ‘അദ്ദേഹമുള്ള ലൊക്കേഷനില്‍ പോവുകയും ആന്റണി പെരുമ്പാവൂരിനെ കാണണം. മോഹന്‍ലാലിലേക്കെത്തിപ്പെടാനുള്ള റൂട്ട് ക്ലിയര്‍ ചെയ്യണം. ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞ് സബ്ജക്ട് പറഞ്ഞ് ഓക്കെയാണെങ്കില്‍ ചിലപ്പോള്‍ ലാലേട്ടനോട് കേട്ട് നോക്ക് എന്ന് പറയുമായിരിക്കും’.
‘പക്ഷെ നമുക്കൊരിക്കലും ലാലേട്ടന്‍ പുതുമുഖങ്ങള്‍ക്ക് ഡേറ്റ് കൊടുക്കുന്നില്ലെന്ന് പറയാന്‍ പറ്റില്ല. കാരണം ഇട്ടിമാണി ചെയ്ത ജിബി അദ്ദേഹത്തിന്റെ കൂടെ കുറേ പടങ്ങളില്‍ അസിസ്റ്റന്റ് ഡയരക്ടറായി വര്‍ക്ക് ചെയ്തതാണ്. വളരെ യാദൃശ്ചികമായി അദ്ദേഹം സബ്ജക്ടുണ്ടെന്ന് പറയുന്നു. അത് കേട്ട് ലാലേട്ടന്‍ കുറച്ച് മാറ്റങ്ങള്‍ പറഞ്ഞു. അങ്ങനെയാണ് ഇട്ടിമാണി എന്ന പടമുണ്ടായത്’
‘സാധാരണയായി ലാലേട്ടന്‍ വേണ്ടി ഒരു കഥാപാത്രമുണ്ടാക്കുമ്പോള്‍ മുമ്പ് ചെയ്തതിന്റെ ഇന്‍സ്പിരേഷന്‍ വരും. മോഹന്‍ലാലിന്റെ മോശം സിനിമകളും നല്ല സിനിമകളുമുണ്ട്. ഷാജി കൈലാസ് മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് വേണ്ടി ഒരു കഥാപാത്രമുണ്ടാക്കിയെടുക്കുകയാണ്. അങ്ങനെ ചെയ്യുന്ന സംവിധായകര്‍ ഇപ്പോള്‍ വളരെ കുറവാണ്,’ ടിഎസ് സജി പറയുന്നു.
‘താണ്ഡവം എന്ന സിനിമയുടെ പാട്ട് ഷൂട്ട് ചെയ്യുന്നു. അപ്പുറത്ത് ഞാന്‍ ചെയ്ത ചിരിക്കുടുക്കയുടെ ഫൈനല്‍ മിക്‌സിംഗ് നടക്കുന്നു. ഞാന്‍ ലൊക്കേഷനിലേക്ക് വന്നു, ഞാന്‍ കൈ കാണിച്ചപ്പോള്‍ അദ്ദേഹം എന്നെ വിളിക്കുന്നു. എന്തുണ്ട് സജീ വിശേഷം എന്ന് ചോദിച്ചു, ഞാന്‍ ഞെട്ടിപ്പോയി അദ്ദേഹം പേര് പറഞ്ഞ് വിളിച്ചത് അത്ഭുതമായി തോന്നി’.
‘ഇവന്‍ ഡേറ്റ് ചോദിച്ച് വരുമോ എന്ന് കരുതി അദ്ദേഹത്തിന് കാണാത്ത പോലെ നില്‍ക്കാമായിരുന്നു. പക്ഷെ അദ്ദേഹം ജീവിതത്തില്‍ അഭിനയിക്കുന്നയാളല്ല. നല്ല വ്യക്തിയാണ്,’ എന്നും ടിഎസ് സജി പറഞ്ഞു. ആന്റണി പെരുമ്പാവൂര്‍ കാരണം മോഹന്‍ലാലിനെ സമീപിക്കിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെന്ന് നേരത്തെ സിനിമാ ലോകത്ത് വിമര്‍ശനമുയര്‍ന്നിരുന്നു. കഥ ആന്റണിക്ക് കേട്ട് ഇഷ്ടപ്പെട്ടെങ്കില്‍ മാത്രമേ മോഹന്‍ലാലിലേക്ക് എത്തൂയെന്നായിരുന്നു ആക്ഷേപം. അതേസമയം ഇതിന് കാരണമുണ്ടെന്ന് നടനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. മോഹന്‍ലാലിന്റെ തിരക്ക് പിടിച്ച കരിയറിന് ആന്റണി പെരുമ്പാവൂരിനെ പോലൊരു വ്യക്തിയുടെ സഹായം വേണമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം.
അതേസമയം, മോഹന്‍ലാല്‍ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ 43 വര്‍ഷമായി മലയാള സിനിമയില്‍തുടരുകയാണ്. ഈകാലമത്രയും മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാന്‍. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളില്‍ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങള്‍. എന്നാല്‍ ആ തിരക്ക് അത് ഞാന്‍ തീര്‍ച്ചയായും ആസ്വദിച്ചിരുന്നു. ആത്മാര്‍ത്ഥമായി തന്നെ. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇന്ന് ഏതെങ്കിലുമൊക്കെ ആയത്.
സിനിമകളുടെ വിജയത്തെ പോലെ പരാജയങ്ങളും എന്നെ ബാധിക്കാറുണ്ട്. സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് അതിനെ വിമര്‍ശിക്കുന്നത്. സിനിമയുടെ എഡിറ്റിങ് മോശമാണ് എന്ന് പറയുന്ന ആള്‍ എഡിറ്റിംഗിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ. അങ്ങനെ ഇല്ലാത്ത ആള്‍ക്ക് അതിനെ വിമര്‍ശിക്കാന്‍ എന്ത് അവകാശമാണ് ഉള്ളത്.
എന്നാല്‍ സിനിമക്ക് പിന്നാലെയുള്ള ഈ ഓട്ടത്തിനിടയില്‍ എനിക്ക് നഷ്ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതെയിരിക്കല്‍ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാന്‍ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. ബറോസ് കൂടി തീര്‍ത്താല്‍ അങ്ങനെ മുന്നോട്ട് പോകാനാണ് തീരുമാനം. ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങള്‍ ഇപ്പോള്‍ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
