Connect with us

രാജ്യം കണ്ട മികച്ച സംവിധായകരിൽ ഒരാളാകും പൃഥ്വിരാജ്;പറയുന്നത് വേറാരുമല്ല ലാലേട്ടനാണ്!

Malayalam

രാജ്യം കണ്ട മികച്ച സംവിധായകരിൽ ഒരാളാകും പൃഥ്വിരാജ്;പറയുന്നത് വേറാരുമല്ല ലാലേട്ടനാണ്!

രാജ്യം കണ്ട മികച്ച സംവിധായകരിൽ ഒരാളാകും പൃഥ്വിരാജ്;പറയുന്നത് വേറാരുമല്ല ലാലേട്ടനാണ്!

അഭിനയത്തിലൂടെ സിനിമയിലെത്തി ഇപ്പോൾ സംവിധാനത്തിൽ തിളങ്ങി നിൽക്കുകയാണ് പൃഥ്വിരാജ്.കന്നി സംവിദാഹണത്തിൽ പുറത്തിറങ്ങിയ ലൂസിഫർ കൊയ്തത് ഇരുന്നൂറുമേനിയാണ്.മോഹൻലാലും പൃഥ്വിരാജും ചേർന്നപ്പോൾ അത് മലയാള സിനിമയിലെ തന്നെ മികച്ച ഒരു കുട്ടുകെട്ടായി ജനങ്ങൾ അവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.ഈ സിനിമയിലൂടെ 50 കോടി ക്ലബ്ബിൽ ഇടം നേടിയ ഏക സംവിധായകനും, നിർമ്മാതാവും, നടനും എന്ന നിലയിലേക്ക് പൃഥ്വിരാജ് ഉയർന്നു.കഴിഞ്ഞ ദിവസം വനിത ഫിലിം അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഏറ്റവും മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്ത് പൃഥ്വിരാജെയിരുന്നു.അതും ലൂസിഫർ ചിത്രത്തിന്.മികച്ച നടൻ മോഹൻലാൽ.മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ലൂസിഫറിന് പരിഭാഷയൊരുങ്ങി.

ഒരു ബഹുമുഖ പ്രതിഭക്കു ലഭിയ്ക്കാവുന്ന മികച്ച പ്രശംസയാണ് തന്റെ ആദ്യ നായകനിൽ നിന്നും പൃഥ്വിരാജ് എന്ന ഈ യുവ സംവിധായകന് ലഭിച്ചിരിക്കുന്നത്. അടുത്തു തന്നെ രാജ്യം കണ്ട മികച്ച സംവിധായകന്മാരിൽ ഒരാളായി പൃഥ്വിരാജ് മാറും എന്നാണ് വേദിയിൽ വച്ച് നിറഞ്ഞ സദസ്സിന് മുന്നിൽ മോഹൻലാൽ പറഞ്ഞത്. ആ വേദിയിൽ തന്നെയാണ് പൃഥ്വിയും ഭാര്യ സുപ്രിയയും ഉണ്ടായിരുന്നതും.ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാൻ ഈ വർഷം തന്നെ ആരംഭിക്കാൻ സാധ്യതയുള്ളതായും മോഹൻലാൽ പറഞ്ഞു. മോഹൻലാൽ-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടാണ് രണ്ടാം ഭാഗത്തിലും കൈകോർക്കുന്നത്.

mohanlal about prithviraj

More in Malayalam

Trending

Recent

To Top