” വളരെ നേരത്തെ തീരുമാനിച്ച കൂടികാഴ്ചയാണത് ” – പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ഉദ്ദേശം വെളിപ്പെടുത്തി മോഹൻലാൽ രംഗത്ത് !!!
പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള മോഹൻലാലിൻറെ കൂടിക്കാഴ്ച പല കഥകളാണ് സൃഷ്ടിച്ചത്. തിരുവന്തപുരത്തു നിന്നും ലോക്സഭാ സ്ഥാനാർത്ഥിയായി മോഹൻലാൽ മത്സരിക്കാൻ ഒരുങ്ങുകയാണെന്നു ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിലെ അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് മോഹൻലാൽ പ്രതികരിച്ചു.
താൻ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്തു ലോക്സഭാ സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് താൻ അറിയാത്തതിനാൽ പ്രതികരിക്കാനില്ലെന്നും മോഹൻലാൽ പറയുന്നു. ‘വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാൻ വേണ്ടിയായിരുന്നു അത്.’
‘മുൻപു മറ്റു പാർട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തുവന്നിട്ടുണ്ടെന്നും താനിപ്പോൾ ജോലി ചെയ്യുകയാണെന്നും മോഹൻലാൽ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...