Malayalam
മദ്യപിച്ചിച്ച് ലക്ക് കെട്ടി മോഹൻലാൽ.. സരിത ആ സത്യം തിരിച്ചറിഞ്ഞു ഒടുവിൽ സംഭവിച്ചത്!
മദ്യപിച്ചിച്ച് ലക്ക് കെട്ടി മോഹൻലാൽ.. സരിത ആ സത്യം തിരിച്ചറിഞ്ഞു ഒടുവിൽ സംഭവിച്ചത്!
മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളില്‍ ഒന്നാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്.
ചിത്രം കണ്ട ശേഷം നടി സരിത തന്നോട് പറഞ്ഞ കാര്യങ്ങള്‍ സംവിധായകന് ജോഷി വെളിപ്പെടുത്തിയിരിക്കുന്നു സിനിമയില്‍ ടോണി കുരിശ്ശല് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിച്ചപ്പോഴുണ്ടായ സ്വഭാവികതയെ കുറിച്ച് പറയുകയാണ് സംവിധായകന്. മോഹന്‍ലാല്‍ മദ്യപിച്ചാണോ ആ ചിത്രത്തില്‍ അഭിനയിച്ചതെന്ന് നടി സരിത തന്നോട് ചോദിച്ചതായി ജോഷി പറയുന്നു.
ഇതിന് താന്‍ നല്കിയ മറുപടിയും സംവിധായകന് തുറന്നുപറഞ്ഞു. “സിനിമ വിജയമായി ഓടിക്കൊണ്ടിരിക്കുന്ന സമയം, ഞാന്‍ ഒരു യാത്രയ്ക്ക് ഏയര്‍പോര്‍ട്ടില്‍ നില്‍ക്കുകയാണ്. അവിടെ വെച്ച് നടി സരിതയെ കണ്ടു. അവര്‍ സിനിമ കണ്ടിരുന്നു. അവര്‍ എന്നോട് ചോദിച്ചു, മോഹന്‍ലാല്‍ ശരിക്കും മദ്യപിച്ചിട്ടാണോ അഭിനയിച്ചതെന്ന്.
സത്യം എന്താണെന്ന് വെച്ചാല്‍ ആയൂര്‍വേദ ചികില്‍സയുടെ ഭാഗമായി മാസങ്ങളായി മോഹന്‍ലാല്‍ പഥൃത്തില് ആയിരുന്ന സമയത്താണ് ചിത്രീകരണം. ഞാനീകാര്യം ചിരിയോടെ പറഞ്ഞെങ്കിലും സരിത വിശ്വസിച്ചില്ല. അത്രയ്ക്ക് ഒറിജിനാലിറ്റി ഉണ്ടായിരുന്നു ലാലിന്റെ അഭിനയത്തിന്. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ജോഷി പറഞ്ഞു.
ജോഷി ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം മലയാളി പ്രേക്ഷകരെല്ലാം ഏറ്റെടുത്തിരുന്നു. ടോണി കുരിശ്ശിങ്കല്‍ എന്ന മദ്യപാനിയായ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നടന് എത്തിയത്. മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തിയ ചിത്രത്തില്‍ മണിയന്‍പിളള രാജു, ജഗദീഷ്, എംജി സോമന്, സിദ്ധിഖ്, ജയഭാരതി, സുപിത്ര തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലായിരുന്നു ജോഷി ഈ ചിത്രം അണിയിച്ചൊരുക്കിയത്. 1990ലായിരുന്നു നമ്പര്‍ 20 മദ്രാസ് മെയില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. റിലീസ് ചെയ്ത തിയ്യേറ്ററുകളിലെല്ലാം മികച്ച പ്രതികരണം നേടിയ സിനിമ പിന്നീട് ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
