Malayalam
മോഹൻലാലിനെ വിളിച്ചു കൊണ്ട് ഇവിടെ നിന്നു പോകണമെന്ന് സെറ്റിലെ പ്രൊഡക്ഷൻ മാനേജർ; കാരണം കേട്ടപ്പോൾ ഞെട്ടിത്തരിച്ച് മുകേഷ്
മോഹൻലാലിനെ വിളിച്ചു കൊണ്ട് ഇവിടെ നിന്നു പോകണമെന്ന് സെറ്റിലെ പ്രൊഡക്ഷൻ മാനേജർ; കാരണം കേട്ടപ്പോൾ ഞെട്ടിത്തരിച്ച് മുകേഷ്

മോഹൻലാലിനെക്കുറിച്ചോർത്ത് തനിക്ക് അഭിമാനം തോന്നിയ നിമിഷത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ മുകേഷ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച
കാക്കക്കുയിൽ എന്ന പ്രിയദർശൻ ചിത്രത്തിനിടയിക്ക് നടന്ന സംഭവത്തെ കുറിച്ചാണ് മുകേഷ് പറയുന്നത്
ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ഞാനും മോഹൻലാലും കൂടി തൊട്ടടുത്ത സെറ്റിൽ ഷൂട്ട് ചെയ്യുന്ന ഒരു തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം കാണാൻ പോയി തെലുങ്കിലെ ഒരു സൂപ്പർ താരം അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആയിരുന്നു അവിടെ നടന്നിരുന്നത് അവിടെ പോയി സൗഹൃദം പങ്കിട്ടതിന് ശേഷം തിരിച്ചു പോരാൻ തുടങ്ങിയപ്പോൾ മോഹൻലാൽ പറഞ്ഞു, അവർ ഒരു ഷോട്ട് എടുക്കുന്നത് കണ്ടിട്ട് നമ്മുക്ക് പോകാമെന്ന്. എന്നാൽ ഒരുപാട് സമയം കാത്തു നിന്നിട്ടും അവർ ഷോട്ടെടുക്കുന്നില്ല.
അപ്പോൾ ആ സെറ്റിലെ പ്രൊഡക്ഷൻ മാനേജർ വന്നു പറഞ്ഞത്, ദയവായി താങ്കൾ മോഹൻലാലിനെ വിളിച്ചു കൊണ്ട് ഇവിടെ നിന്നു പോകണമെന്നാണ്. മോഹൻലാലിന്റെ മുന്നിൽ നിന്ന് അഭിനയിക്കാൻ ആ തെലുങ്ക് സൂപ്പർ താരത്തിന് നാണമാണ് എന്നുമാണ്. ഒരു സഹപ്രവർത്തകൻ എന്ന നിലയിലും ഒരു സുഹൃത്ത് എന്ന നിലയിലും മോഹൻലാലിനെ കുറിച്ചോർത്തു താൻ അഭിമാനം കൊണ്ട നിമിഷമായിരുന്നു അത് മുകേഷ് വ്യക്തമാക്കി .
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...