Malayalam
സ്പടികം ഹിറ്റാകാൻ കാരണം മാണി സാര്‍ ആടുതോമ വേണ്ട, സ്ഫടികം മതി…
സ്പടികം ഹിറ്റാകാൻ കാരണം മാണി സാര്‍ ആടുതോമ വേണ്ട, സ്ഫടികം മതി…
കാലം എത്ര കഴിഞ്ഞാലും മായാതെ മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന സിനിമയാണ് സ്ഫടികവും അതിലെ ആടുതോമ എന്ന കഥാപാത്രവും. സ്ഫടികം എന്ന സിനിമയിലൂടെ ഭദ്രനും മോഹന്‍ലാലും മലയാള സിനിമയ്ക്ക് നല്‍കിയത് എക്കാലത്തും ഓര്‍ത്തുവെക്കാവുന്ന മാസ് സിനിമയാണ്. 1995 മാര്‍ച്ച് 30 നായിരുന്നു സ്ഫിടകം പുറത്തിറങ്ങിയത്. ചിത്രം 25 വര്‍ഷം പിന്നിടുമ്പോഴും ജനപ്രീതി വര്‍ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. ഇപ്പോഴിതാ സ്ഫടികത്തെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് ഭദ്രന്.ചിത്രത്തിന് പേരിട്ടതിന് പിന്നിലെ രസകരമായ കഥയാണ് ഭദ്രന് പറയുന്നത്.
ചിത്രത്തിന് താന്‍ തീരുമാനിച്ച പേര് സ്ഫടികം എന്നായിരുന്നു. പക്ഷെ നിര്‍മ്മാതാവ് ആടുതോമ എന്നിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കെഎം മാണിയായിരുന്നു സ്ഫടികം എന്ന പേരുതന്നെ മതിയെന്ന് പറഞ്ഞതെന്ന് ഭദ്രന് ഓര്‍ക്കുന്നു. മാണി സാര്‍ മരിച്ച സമയത്ത് താനതൊക്കെ ഓര്‍ത്തിരുന്നുവെന്നും ഭദ്രന് പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്ഫടിക’ത്തിലെ ആടുതോമയേയും ചാക്കോ മാഷെയും രാവുണ്ണി മാഷെയുമെല്ലാം 24 വർഷങ്ങൾക്കുശേഷവും മലയാളി ഓർത്തുകൊണ്ടേയിരിക്കുന്നു. തിയേറ്ററിൽ ആവേശമുണർത്തുന്ന വെറുമൊരു മാസ് പടത്തിനപ്പുറം ജീവിതത്തിന്റെ ആഴവും പരപ്പും കൂടി ഉണ്ടായിരുന്നതുകൊണ്ടാവാം ‘സ്ഫടിക’മൊക്കെ കാലാതിവർത്തിയായി ആഘോഷിക്കപ്പെടുന്നത്. മികച്ച പ്ലോട്ട്, കഥാപാത്രങ്ങളുടെ ബിൽഡ് അപ്, ഇമോഷൻസ് എന്നിവയ്ക്കൊക്കെ ഏറെ പ്രാധാന്യം നൽകിയായിരുന്നു സ്ഫടികം ഒരുക്കപ്പെട്ടത്. പ്രേക്ഷകരെ കൊണ്ട് എണീറ്റുനിന്നു കയ്യടപ്പിക്കുന്ന ആടുതോമയെന്ന വില്ലാളിവീരനായ നായകൻ തന്നെയാണ് അയാളുടെ ഫ്ളാഷ്ബാക്ക് സ്റ്റോറികളാൽ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നതും. വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ ഹീറോയാണ് ആടുതോമ.
ചിത്രത്തിന്റെ റീ റിലീസ് ഭദ്രന് നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനായുള്ള ജോലികള്‍ 30 ശതമാനം പൂര്‍ത്തിയായിരിക്കുന്നു
നീണ്ടൊരു പ്രോസസാണെന്നും 28 കലാകാരന്മാരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. 4 കെ എന്ന സാങ്കേതിക വിദ്യയുടെ ശബ്ദ ദൃശ്യ വിസ്മയങ്ങളോടെയാണ് സിനിമയെത്തുന്നത്. 2 കോടി രൂപയാണ് അതിനു വേണ്ടി ചെലവായിരിക്കുന്നത്. ഇപ്പോള്‍ 30 ശതമാനം പണികള്‍ പൂര്‍ത്തിയായി. ചെന്നൈയിലെ പ്രസാദ് ലാബിലാണ് റിസ്റ്റോറേഷന്‍ പണികള്‍ നടക്കുന്നത്. ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. ഇനി കൊറോണ കെടുതികള്‍ കഴിഞ്ഞ ശേഷമാകും തുടര്‍ ജോലികള്‍. അതേസമയം, 25 വര്‍ഷം പിന്നിട്ടിട്ടും താന്‍ ഒരു തവണ മാത്രമാണ് ചിത്രം കണ്ടതെന്നും ഭദ്രന് പറഞ്ഞു. വീണ്ടും കാണുമ്പോള്‍ ചില സീനുകള്‍ കൂടുതല്‍ നന്നാക്കാമായിരുന്നുവെന്ന് തോന്നാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
mohanlal
