Actor
കൈവിട്ട കളിയ്ക്ക് സുരേഷ് കുമാർ! വമ്പൻ ട്വിസ്റ്റ്, ചങ്കുതകർന്ന് ആന്റണി, രക്ഷയില്ല മോഹൻലാലും പൃഥ്വിയും കുടുങ്ങി
കൈവിട്ട കളിയ്ക്ക് സുരേഷ് കുമാർ! വമ്പൻ ട്വിസ്റ്റ്, ചങ്കുതകർന്ന് ആന്റണി, രക്ഷയില്ല മോഹൻലാലും പൃഥ്വിയും കുടുങ്ങി
മലയാള സിനിമാ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യോഗത്തിൽ നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവന ഇതിനോടകം ചർച്ചയായിട്ടുണ്ട്. താരങ്ങളുടെ പ്രതിഫലത്തിനെതിരെയാണ് സുരേഷ് കുമാർ പ്രധാനമായും സംസാരിച്ചത്. മലയാള സിനിമയ്ക്ക് താങ്ങാൻ പറ്റുന്നതിന്റെ പത്തിരിട്ടിയാണ് താരങ്ങൾ വാങ്ങുന്ന പ്രതിഫലമെന്ന് സുരേഷ് കുമാർ വിമർശിക്കുന്നു.
ഇവർക്ക് ഇൻഡസ്ട്രിയോട് യാതൊരു പ്രതിബന്ധതയുമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത് വാർത്തയായിരുന്നു. മലയാള സിനിമ നിർമ്മാതാക്കളുടെ കൂട്ടായ്മയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുള്ളിൽ നിലനിൽക്കുന്ന തർക്കം പരസ്യമായിരിക്കുകയാണ്.
മോഹൻലാൽ, ഉണ്ണിമുകുന്ദൻ, പൃഥ്വിരാജ് ഉൾപ്പെടെയുള്ള നടൻമാർ ആന്റണിയ്ക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയതും ഏറെ ശ്രദ്ധി നേടിയിരുന്നു. ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് കൊണ്ട് പൃഥ്വിരാജും ഉണ്ണിമുകുന്ദനുമെല്ലാം എത്തിയതോടെ സിനിമാലോകത്തിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാകുകയായിരുന്നു.
ഇത് വലിയ പ്രശ്നങ്ങൾക്ക് വഴിതെളിയിച്ചു. അതേസമയം ജൂൺ ഒന്ന് മുതൽ നിർമ്മാതാക്കൾ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തിൽ സുരേഷ്‌കുമാർ പറഞ്ഞത്. എന്നാൽ ഒരു വശത്ത് ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിയോകും അടക്കമാണെങ്കില്‍ മറുവശത്ത് മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും താരസംഘടനയായ എഎംഎംഎയുമാണ്.
അതേസമയം തന്നെ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന എമ്പുരാനെ ലക്ഷ്യമിട്ടാണ് നിര്‍മ്മാതാക്കള്‍ പുതിയ നീക്കം നടത്തുന്നതെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ട്. സിനിമാ മേഖലയില്‍ താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം അടക്കമുളള വിഷയങ്ങള്‍ ഉന്നയിച്ച് ജൂൺ ഒന്ന് മുതൽ നിർമ്മാതാക്കൾ സമരത്തിനിറങ്ങുകയാണ്.
മാത്രമല്ല കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന എഎംഎംഎയുടെ യോഗത്തിലും സിനിമാ സമരത്തിന് എതിരെയാണ് നിലപാട് ഉയര്‍ന്നത്. ചിലരുടെ പിടിവാശിയാണ് സമരത്തിന് പിന്നിലെന്നാണ് താരസംഘടന ആരോപിക്കുന്നത് തന്നെ. എമ്പുരാന്‍ മാര്‍ച്ച് 27നാണ് റിലീസ് ചെയ്യുന്നത്. ഈ ദിവസം തന്നെ തിയറ്റർ ഉടമകളുടെ അടക്കം പിന്തുണയോടെ നിര്‍മ്മാതാക്കള്‍ സൂചനാ പണിമുടക്ക് നടത്തിയേക്കും എന്നാണ് സൂചന. എന്നാൽ ഇതുവഴി 27നുളള എമ്പുരാൻ റിലീസ് തടസ്സപ്പെടുമോ എന്ന ആശങ്കയിലാണ് ആരാധകർ.
