Connect with us

കുടിച്ച് പൂസായി മോഹൻലാലിനെ കൊണ്ടുപോയത് കാറിന്റെ ഡിക്കിയിൽ; പാതിരാത്രി ഉറക്കെ അലറിക്കരഞ്ഞു; ആ ഞെട്ടിക്കുന്ന സംഭവം പുറത്ത്

Actor

കുടിച്ച് പൂസായി മോഹൻലാലിനെ കൊണ്ടുപോയത് കാറിന്റെ ഡിക്കിയിൽ; പാതിരാത്രി ഉറക്കെ അലറിക്കരഞ്ഞു; ആ ഞെട്ടിക്കുന്ന സംഭവം പുറത്ത്

കുടിച്ച് പൂസായി മോഹൻലാലിനെ കൊണ്ടുപോയത് കാറിന്റെ ഡിക്കിയിൽ; പാതിരാത്രി ഉറക്കെ അലറിക്കരഞ്ഞു; ആ ഞെട്ടിക്കുന്ന സംഭവം പുറത്ത്

പ്രേക്ഷകർക്കേറെ സുപരിചിതനായ വ്യക്തിയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ താരങ്ങളുടെ ജീവിതവും അറിയാക്കഥകളും അറിയാൻ പ്രേക്ഷകർക്കുമേറെ ഇഷ്ടമാണ്. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്.

സിനിമയ്ക്ക് അകത്തും പുറത്തും നല്ല സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇവരുടെ കൂട്ടുകെട്ടിൽ നിരവധി നല്ല സിനിമകൾ സമ്മാനിച്ചിട്ടുണ്ട്.

മാത്രമല്ല ഈ സൗഹൃദം കൊണ്ടുതന്നെ പല തമാശകള്‍ക്കും കൂട്ട് നില്‍ക്കുന്നവരുമാണ് ഇരുവരും. അങ്ങനെ ഒരു സിനിമയുടെ ലൊക്കേഷനില്‍ നടന്ന രസകരമായ സംഭവങ്ങളിൽ ഒന്നിനെ കുറിച്ച് അഷ്‌റഫ് പങ്കുവെക്കുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാവാറുണ്ട്.

കടത്തനാടന്‍ അമ്പാടി എന്ന സിനിമയുടെ ചിത്രീകരണതിനിടെയാണ് ഈ സംഭവം. സിനിമയുടെ ചിത്രീകരണം ഉദയാസ്റ്റുഡിയോയില്‍ നടക്കുകയാണ്. അവിടെ നടന്ന കഥകളില്‍ ഒന്ന് മോഹന്‍ലാലിന്റെ കാര്‍ യാത്രയാണ്. ആലപ്പുഴയിലെ ഒരു ഹോട്ടലിലാണ് അന്ന് ടെക്‌നിഷ്യന്മാരും ആര്‍ട്ടിസ്റ്റുകളും താമസിക്കുന്നത്.

ഷൂട്ടിങ് കഴിഞ്ഞ ഒരു ദിവസം പ്രിയദർശനും മോഹൻലാലും കുടിച്ച് പൂസാണ്. ഹോട്ടലിലേക്ക് പോകനായി പ്രിയദർശന്റെ കാറിലേക്ക് കയറുമ്പോൾ കാറിന്റെ ഡിക്കിയില്‍ കിടന്നുകൊണ്ട് ഹോട്ടലിലേക്ക് പോകണമെന്ന് ഒരു ആഗ്രഹം വരികയായിരുന്നെന്നും എന്നാല്‍ പ്രിയദര്‍ശന്‍ അതിനെ ശക്തമായി തന്നെ എതിര്‍ക്കുകയും കാറിലേക്ക് കയറാന്‍ പറയുകയും ചെയ്തുഎന്നും ആലപ്പി പറയുന്നു. എന്നാൽ അപ്പോഴേക്കും പൂസായി നിന്ന മോഹന്‍ലാലിന് വാശി കൂടി.

അതേസമയം തന്നെ ഡിക്കിയിൽ കയറ്റിയില്ലെങ്കിൽ വരില്ലെന്ന് മോഹന്‍ലാല്‍ നിര്‍ബന്ധം പിടിച്ചു. ആ സമയത്ത് പ്രിയദർശനും മദ്യപിച്ചത് കൊണ്ട് ഒടുവിൽ സമ്മതിച്ചു. കാറിന്റെ ഡിക്കിയില്‍ കയറി മോഹന്‍ലാല്‍ ചുരുണ്ട് കൂടി അതിനകത്ത് കിടന്നു. പിന്നാലെ ഹോട്ടലിലെത്തി സെക്യൂരിറ്റിയെ വിളിച്ചിട്ട് ഡിക്കിയിലൊരു സാധനമുണ്ട്. അതെടുത്ത് പുറത്തോട്ട് ഇടാന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. എന്നാൽ സെക്യൂരിറ്റി സാധനമെടുത്ത് പുറത്ത് വെക്കാന്‍ വന്ന് ഡിക്കി തുറന്നതും തല ഉയര്‍ത്തി വരുന്ന മോഹന്‍ലാലിനെയാണ് കണ്ടതെന്നും പെട്ടെന്ന് അത് കണ്ട് പേടി പോയ സെക്യൂരിറ്റി ‘അയ്യോ മോഹന്‍ലാല്‍’ എന്ന് ഉറക്കെ അലറി കരഞ്ഞെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. ഏകദേശം മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് നടന്ന രസകരമായൊരു സംഭവമാണെന്നും അദ്ദേഹം ഓർത്തു.

Continue Reading
You may also like...

More in Actor

Trending

Recent

To Top