Malayalam
എന്റെ മോള്‍ പിറന്നപ്പോള്‍ ആദ്യമായി കുഞ്ഞുടുപ്പുകളുമായി കാണാന്‍ വന്നത് സുരേഷ്‌ഗോപി, കരുതലിന്റെ ബാലപാഠങ്ങള്‍ സുരേഷിന് പണ്ടേ വശമായിരുന്നു; മോഹന്‍ ജോസ്
എന്റെ മോള്‍ പിറന്നപ്പോള്‍ ആദ്യമായി കുഞ്ഞുടുപ്പുകളുമായി കാണാന്‍ വന്നത് സുരേഷ്‌ഗോപി, കരുതലിന്റെ ബാലപാഠങ്ങള്‍ സുരേഷിന് പണ്ടേ വശമായിരുന്നു; മോഹന്‍ ജോസ്
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് മോഹന്‍ ജോസ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മലയാളത്തിന്റെ മുന്‍നിര താരങ്ങളുടെ ഒപ്പം ഒട്ടനവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും അഭിനയ രംഗത്ത് സജീവമായി തുടരുന്ന മോഹന്‍ ജോസ് നടന്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്.
‘വര്‍ഷങ്ങള്‍ക്കു മുന്‍പ് യാത്ര പറഞ്ഞ് ഹോട്ടലില്‍ നിന്ന് മടങ്ങാന്‍ നേരം സുരേഷ് ഗോപി എന്തോ ഓര്‍ത്തതുപോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞിട്ട് റിസപ്ഷനില്‍ വിളിച്ച് ഒരു ബിഗ്‌ഷോപ്പര്‍ റൂമിലേക്ക് കൊടുത്തു വിടാന്‍ ആവശ്യപ്പെട്ടു. റൂംബോയി അതുമായി വന്നപ്പോള്‍ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരല്‍ക്കൂട നിറയെ മനോഹരമായി പാക് ചെയ്തു വച്ചിരുന്ന ഫ്രൂട്‌സ് അതേപോലെ എടുത്ത് ആ ബിഗ്‌ഷോപ്പറിലാക്കിയിട്ട് ഇതു മോള്‍ക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേല്‍പ്പിച്ചു.
എന്റെ മോള്‍ പിറന്നപ്പോള്‍ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാന്‍ വന്നതും സുരേഷ്‌ഗോപിയും രാധികയുമായിരുന്നു.
കരുതലിന്റെ ബാലപാഠങ്ങള്‍ സുരേഷിന് പണ്ടേ വശമായിരുന്നു. ഇനിയും ഏറെ ഉയരങ്ങള്‍ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സര്‍വ്വ നന്മകളും നേരുന്നു!’, എന്നാണ് മോഹന്‍ ജോസ് കുറിച്ചത്.
അതേസമയം, കേന്ദ്രമന്ത്രി ആകാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപി ഇപ്പോള്‍. ഇതിനിടയിലും ഏതാനും സിനിമകളും അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ പ്രധാനം മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള സിനിമയാണ്. ചിത്രം ഓഗസ്റ്റില്‍ തുടങ്ങുമെന്ന് നേരത്തെ സുരേഷ് ഗോപി അറിയിച്ചിരുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ മൂന്ന് ചിത്രങ്ങളും വരാനിരിക്കുന്നുണ്ട്. വരാഹം ആണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന സുരേഷ് ഗോപി ചിത്രം.
