Social Media
ആ വേദന അഹാനയുടെ പാട്ടിലൂടെ അനുഭവിച്ചറിയാന്‍ സാധിച്ചു; കൈലാസ് മേനോൻ
ആ വേദന അഹാനയുടെ പാട്ടിലൂടെ അനുഭവിച്ചറിയാന്‍ സാധിച്ചു; കൈലാസ് മേനോൻ
സോഷ്യൽ മീഡിയയിൽ സജീവമായ അഹാന തന്റെവിശേഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇത്തവണ മലയാളത്തിലെ പുതിയ ഹിറ്റ് ഗാനവുമായാണ് അഹാന എത്തിയിരിക്കുന്നത്. ‘മെമ്പർ രമേശന് ഒന്‍പതാം വാര്‍ഡ്’ എന്ന ചിത്രത്തിലെ ‘അലരേ നീയെന്നിലെ…’ എന്ന റൊമാന്റിക് ഗാനം ആലപിക്കുന്നതിന്റെ വിഡിയോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.
ഏറെ മികച്ച ഗാനമാണിതെന്നു കുറിച്ചുകൊണ്ട് സംഗീതസംവിധായകന് കൈലാസ് മേനോനെ ടാഗ് ചെയ്തുകൊണ്ടാണ് അഹാനയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടതോടെ അഭിപ്രായവുമായി കൈലാസ് മേനോനും രംഗത്തെത്തി.
അതിമനോഹരമായാണ് അഹാന പാടിയിരിക്കുന്നതെന്നും മികച്ച ആസ്വാദനാനുഭവമാണ് പാട്ട് സമ്മാനിക്കുന്നതെന്നും കൈലാസ് കുറിച്ചു. പാട്ടിലെ ‘പ്രണയം നീയാകുമോ’ എന്ന വരികളിലെ വേദന അഹാനയുടെ പാട്ടിലൂടെ അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും കൈലാസ് മേനോന് കൂട്ടിച്ചേര്‍ത്തു.
വീഡിയോ കണ്ട് നിരവധി പേര് താരത്തിന്റെ പാട്ടിനെ പ്രശംസിച്ചു. അഹാന ഇത്രയും മനോഹരമായി പാടുമോ എന്നാണ് ആരാധകരില്‍ പലരുടെയും സംശയം. കൈലാസ് മേനോന്റെ സംഗീതസംവിധാന മികവില്‍ പുറത്തിറങ്ങിയ പ്രണയഗാനം ചുരുങ്ങിയ സമയത്തിനകം ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചു. യുവഗായകന് അയ്റാനും ഗായിക നിത്യമാമ്മനും ചേര്‍ന്നാണ് ‘അലരേ നീയെന്നിലെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.
