Malayalam
ഒരു പ്രേമമൊക്കെ പൊട്ടി തേപ്പ് ഒക്കെ കിട്ടി നില്ക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്;വിവാഹത്തെക്കുറിച്ച് മിധുൻ!
ഒരു പ്രേമമൊക്കെ പൊട്ടി തേപ്പ് ഒക്കെ കിട്ടി നില്ക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്;വിവാഹത്തെക്കുറിച്ച് മിധുൻ!
മിഥുന് നായകനായി അഭിനയിച്ച പുതിയ സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്.മലയാളസിനിമയിൽ നിറസാന്നിധ്യമായിരുന്നു മിധുൻ ഇപ്പോൾ ടെലിവിഷൻ അവതാരകനായി തിളങ്ങുകയാണ്.കോമഡി ഉത്സവം എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ഇപ്പോൾ മിധുൻ പ്രേക്ഷകർക്ക് പ്രിയങ്കരനായിക്കൊണ്ടിരിക്കുന്നത്.ഈ കഴിഞ്ഞ ദിവസം നടന്ന ഒരഭിമുഖത്തിൽ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചതിനൊപ്പം ഭാര്യ ലഷ്മിയെ കുറിച്ചും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.
ലക്ഷ്മി വണ്ടര്ഫുള് ഡാന്‍സറാണ്.ദുബായില്‍ വെച്ചാണ് ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഞാന്‍ ഒരു പ്രേമമൊക്കെ പൊട്ടി തേപ്പ് ഒക്കെ കിട്ടി നില്ക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്. അപ്പോള്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാള്‍ എന്ന രീതിയില്‍, പ്രത്യേകിച്ച് നമുക്ക് കലയോടുള്ള താല്പര്യം മനസിലാക്കുന്ന ആള് കൂടിയാവുമ്ബോള്‍ അത് വളരെ നല്ല കാര്യമാണ്. കാരണം അവര്‍ക്കും അതിലൊരു പാഷന് ഉണ്ടാവും.
പിന്നെ ജീവിതമൊക്കെ ഒരുപോലെയാണ്. അതൊക്കെ ആയപ്പോള്‍ വിചാരിച്ചു നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവാമെന്ന്. അങ്ങനെ പ്രേമിച്ചു, പിന്നാലെ വീട്ടില്‍ പറഞ്ഞു. അവര്‍ക്കും എതിര്‍പ്പ് ഒന്നുമില്ലായിരുന്നു. അങ്ങനെ വിവാഹം കഴിച്ചു. ഇപ്പോളിതാ പറഞ്ഞത് പോലെ തന്നെ ഓരോ പരിപാടിയ്ക്കും സപ്പോര്‍ട്ട് നല്കുന്ന ആള് ലക്ഷ്മിയാണെന്നും മിഥുന് പറഞ്ഞു.
mithun ramesh about his wife
