Bollywood
മിഷൻ മംഗളിൽ മോഹൻലാലിനെ ആയിരുന്നു അക്ഷയ് കുമാറിന് മുൻപ് തീരുമാനിച്ചത് , പക്ഷെ .. – സംവിധായകന്റെ വെളിപ്പെടുത്തൽ !
മിഷൻ മംഗളിൽ മോഹൻലാലിനെ ആയിരുന്നു അക്ഷയ് കുമാറിന് മുൻപ് തീരുമാനിച്ചത് , പക്ഷെ .. – സംവിധായകന്റെ വെളിപ്പെടുത്തൽ !
By
സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച ആയിരിക്കുകയാണ് മിഷൻ മംഗൾ ട്രെയ്ലർ . അക്ഷയ് കുമാർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . എന്നാൽ ആദ്യം മോഹൻലാലിനെ നായകനാക്കിയാണ് ചിത്രം ചെയ്യാൻ ആഗ്രഹിച്ചിരുന്നതെന്നു ചിത്രത്തിന്റെ സംവിധായകൻ ജഗൻ ശക്തി പറയുന്നു.
അക്ഷയ് കുമാര്‍ അഭിനയിക്കുന്ന റോള്‍ മോഹന്‍ലാലിന് നല്‍കാനാണ് ആദ്യം പ്ലാന്‍ ചെയ്തത്. വിദ്യയുടെ റോള്‍ ശ്രീദേവിക്കും, നിത്യ മേനന് ചെയ്യുന്ന കഥാപാത്രം മഞ്ജു വാര്യരെയും ആലോചിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഇത്രയും വലിയ പ്രോജക്ട് ബോളിവുഡില്‍ ചെയ്യുമ്ബോള്‍ ബോളിവുഡില്‍ മാര്‍ക്കറ്റ് കൂടി പരിഗണിച്ചതോടെയാണ് ഹിന്ദി നടന്മാരെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരുന്നതെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. മികച്ച പ്രതികരണമാണ് മിഷന് മംഗള്‍യാന്റെ ട്രെയ്ലറിന് ലഭിച്ചത്. അക്ഷയ് കുമാറിനെ കൂടാതെ ഷര്മ്മന് ജോഷി, വിദ്യബാലന്, സൊനാക്ഷി സിന്‍ഹ,തപ്സി പന്നു, നിത്യമേനോന് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
താന്‍ മലയാള സിനിമയുടെ വലിയ ആരാധകനാണെന്നും, ചെറുപ്പം മുതല്‍ മലയാളം, തമിഴ് ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നതെന്നും ജഗന് കൂട്ടിച്ചേര്‍ത്തു. സത്യന് അന്തിക്കാട് ചിത്രങ്ങളുടെ സിംപ്ലിസിറ്റി തന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ടെന്നും. അവസാനം കണ്ട കുമ്ബളങ്ങി നൈറ്റ്സും ഏറെ ഇഷ്ടമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
mission mangal director about mohanlal
