News
ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു, ഒരു മില്യൺ എത്തില്ലെന്ന ഭയത്താൽ ജീവനൊടുക്കി യുവതി; വെളിപ്പെടുത്തലുമായി സഹോദരി
ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു, ഒരു മില്യൺ എത്തില്ലെന്ന ഭയത്താൽ ജീവനൊടുക്കി യുവതി; വെളിപ്പെടുത്തലുമായി സഹോദരി
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ മിഷയുടെ മരണം അക്കൗണ്ടിലെ ഫോളോവേഴ്സ് കുറഞ്ഞതു കാരണമെന്ന് പറയുകയാണ് സഹോദരി.
മരണത്തെക്കുറിച്ച് മിഷ അഗർവാളിന്റെ അക്കൗണ്ടിലൂടെയാണ് കുടുംബം പോസ്റ്റ് പങ്കുവച്ചിരുന്നത്. മരണ കാരണം വ്യക്തമാക്കിയിരുന്നില്ല. ന്മദിനത്തിന്റെ തലേ ദിവസമായിരുന്നു മിഷ ആത്മഹത്യ ചെയ്തത്. മരണം സംഭവിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മിഷ അഗർവാളിന്റെ മരണകാരണത്തെക്കുറിച്ച് സഹോദരി മുക്ത അഗർവാൾ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കുന്നത്.
അവളുടെ ലോകം ഇൻസ്റ്റാഗ്രാമും ഫോളോവേഴ്സുമായിരുന്നു. ഒരു മില്യൺ ഫോളോവേഴ്സ് എന്നതായിരുന്നു അവളുടെ ലക്ഷ്യം. എന്നാൽ പെട്ടെന്ന് ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞതോടെ അവൾ അസ്വസ്ഥയായിരുന്നു. വൈകാതെ കടുത്ത വിഷാദത്തിലേക്ക് അവൾ എത്തിയിരുന്നു.
പലപ്പോഴും അവൾ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞിരുന്നു. എന്റെ ഫോളോവേഴ്സ് പോയാൽ എന്തു ചെയ്യുമെന്നായിരുന്നു ചോദിച്ചിരുന്നതെന്നുമാണ് സഹോദരി വ്യക്തമാക്കുന്നത്. പിന്നാലെ ഇവരെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം ജീവനേക്കാൾ വലുതാണോ ഇൻസ്റ്റാഗ്രാമും ഫോളോവേഴ്സും.
കഷ്ടം തന്നെ, സ്വന്തം ജീവന് പോലും വിലയില്ല, ഇന്നത്തെ തലമുറയുടെ പോക്ക് ഇത് എങ്ങോട്ടേയ്ക്കാണോ, ഇതി എല്ലാവർക്കും ഒരു പാഠമാകട്ടെ എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്. യാത്രകളും സ്റ്റൈലിങ്ങും മേക്കപ്പുമെല്ലാം ആയിരുന്നു മിഷയുടെ വീഡിയോ. നിയമ ബിരുദധാരിയായ മിഷ ജുഡ്യീഷ്യൽ പരീക്ഷകൾക്ക് തയാറൊടുക്കുകയായിരുന്നു.
