Connect with us

‘എണ്‍പതാം വയസിലും ആ കൈ എനിക്ക് ഇങ്ങനെ ചേര്‍ത്ത് പിടിക്കണം’; 24ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് എംജി ശ്രീകുമാറും ലേഖയും

Malayalam

‘എണ്‍പതാം വയസിലും ആ കൈ എനിക്ക് ഇങ്ങനെ ചേര്‍ത്ത് പിടിക്കണം’; 24ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് എംജി ശ്രീകുമാറും ലേഖയും

‘എണ്‍പതാം വയസിലും ആ കൈ എനിക്ക് ഇങ്ങനെ ചേര്‍ത്ത് പിടിക്കണം’; 24ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് എംജി ശ്രീകുമാറും ലേഖയും

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളില്‍ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് എംജി ശ്രീകുമാര്‍. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 24 വര്‍ഷം പൂര്‍ത്തിയാവുകയാണ്. പ്രണയത്തിലായിരുന്നപ്പോഴും ലിവിങ് റിലേഷനില്‍ ആയിരുന്നപ്പോഴും എങ്ങനെയാണോ ജീവിച്ചിരുന്നത് അതേ പ്രണയത്തോടെയും വിശ്വാസത്തോടെയുമാണ് ഈ 24ാം വര്‍ഷത്തിലും ഇരുവരും മുന്നോട്ട് പോകുന്നത്.

നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥന കൊണ്ടും, ദൈവാധീനം കൊണ്ടും, ഇന്ന് ഞങ്ങളുടെ ആനിവേഴ്‌സറി ആണ് .ലവ് യൂ ഓള്‍ എന്നാണ് എംജി വിവാഹവാര്‍ഷിക ദിനത്തില്‍ കുറിച്ചത്. എണ്‍പതാം വയസ്സിലും നിന്റെ കൈ ഇങ്ങനെ ചേര്‍ത്തുനിര്‍ത്തി എനിക്ക് പറയണം ഹാപ്പി ആനിവേഴ്‌സറി എന്ന് ലേഖ കുറിച്ചു. നിരവധി ആളുകളാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുന്നത്.

എവിടെപ്പോയാലും എം.ജിക്കൊപ്പം ലേഖ കാണും. ഭാര്യ എന്നതിലുപരി എം.ജിയിലെ ഗായകന്റെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കി ചെയ്യുന്നതും ലേഖയാണ്. അത്യപൂര്‍വമായ ഒരു പ്രണയകഥയാണ് ഇരുവരുടേതും. ആദ്യ വിവാഹം പരാജയപ്പെട്ടശേഷമാണ് ലേഖ എം.ജി ശ്രീകുമാറിനെ കാണുന്നതും പ്രണയത്തിലാകുന്നതും. ഒരു മകളും ലേഖയ്ക്കുണ്ട്.

ഒരിക്കല്‍ പോലും വിവാഹിതനായിട്ടില്ലാത്ത പുരുഷന്‍ വിവാഹമോചിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമായ സ്ത്രീയെ ഭാര്യയായി ജീവിതത്തിലേക്ക് കൂട്ടുക എന്നത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഏറ്റവും പ്രധാനം നാട്ടുകാരെയും വീട്ടുകാരെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിപ്പിക്കുക എന്നതാണ്. എല്ലാ പ്രതിസന്ധികളെയും ഇരുവരും ഒരുമിച്ച് നിന്നാണ് തരണം ചെയ്തത്.

ഒരിക്കല്‍ തന്റെ പ്രണയത്തെയും വിവാഹത്തെയും അന്നുണ്ടായ പ്രതിസന്ധികളെയും കുറിച്ച് എം.ജി വെളിപ്പെടുത്തിയിരുന്നു. ‘ഞങ്ങളുടെ വിവാഹത്തില്‍ ഏറെയും എതിര്‍പ്പ് വീട്ടുകാര്‍ക്കായിരുന്നു. കൂട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷെ ഞങ്ങള്‍ എല്ലാത്തിനെയും തരണം ചെയ്തു ഒന്നായി. കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുകയെന്ന് പറഞ്ഞാല്‍ അത് ചെറിയ കാര്യമല്ല.’

‘ലിവിങ് ടുഗദര്‍ ഇപ്പോഴാണെങ്കില്‍ പുതിയ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നുകില്‍ പയ്യന്‍ തേക്കും. അല്ലെങ്കില്‍ പെണ്ണ് തേക്കും. എന്തായാലും തേപ്പ് ഉറപ്പാണ്. പ്രേമത്തിന് കണ്ണില്ല, കാതില്ല എന്നൊക്കെ പറയുന്നത് എന്റെയും ലേഖയുടെയും കാര്യത്തില്‍ നൂറ് ശതമാനം സത്യമാണ്. അമ്മയ്ക്ക് വളരെ ഇഷ്ടമായിരുന്നു ലേഖയെ. എന്റെ അമ്മക്ക് വയ്യാതെ ഇരുന്നപ്പോള്‍ ലേഖയ്ക്ക് അവിടെ പോയി പരിചരിക്കാന്‍ കഴിഞ്ഞില്ല.’

‘അമ്മയുടെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ നോക്കിയിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തില്‍ ഈ ബന്ധം കൊണ്ട് മറ്റാര്‍ക്കാണ് വിഷയം എന്ന കാര്യം എനിക്ക് അറിയില്ല. എന്നെ കുടുംബം അകറ്റി നിര്‍ത്തിയപ്പോഴും എനിക്ക് സങ്കടം തോന്നിയിരുന്നില്ല. കുട്ടികള്‍ വേണ്ടെന്ന് ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചതാണ്. കുട്ടികളുണ്ടായാല്‍ നല്ലത് ആയിരിക്കണം. അല്ലെങ്കില്‍ ഉണ്ടാകാതെ ഇരിക്കുന്നതാണ് നല്ലത്. കണ്ടും കേട്ടും മനസിലാക്കിയ തീരുമാനമാണ്’, എന്നാണ് കുടുംബജീവിതത്തെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കല്‍ എം.ജി പറഞ്ഞത്.

‘ആദ്യ വിവാഹം പരാജയമായതുകൊണ്ട് തന്നെ ഇനിയും അത്തരത്തില്‍ ഉള്ള പിഴവ് എനിക്ക് ഉണ്ടാകാന്‍ പാടില്ല എന്നുള്ള സ്വയം നിര്‍ബന്ധം ഉണ്ടായിരുന്നു. മാനസികമായി അടുത്തതിന് ശേഷമാണ് ഒന്നിക്കാനുള്ള തീരുമാനം എടുത്തതെന്നാണ്’, ലേഖ വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ മുമ്പൊരിക്കല്‍ പറഞ്ഞത്.

15 വര്‍ഷത്തെ ലിവിങ് റ്റുഗദര്‍ ജീവിതത്തിന് ശേഷമായാണ് എംജിയും ലേഖയും വിവാഹിതരായത്. മൂകാംബികയില്‍ വെച്ചായിരുന്നു വിവാഹം. ‘ലിവിങ് റ്റുഗദറിലായിരുന്ന സമയത്ത് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. അതൊന്നും ഞങ്ങളെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. കുറേക്കൂടി മനസിലാക്കാനുള്ള അവസരമായാണ് ലിവിങ് റ്റുഗദറിനെ കാണുന്നത്. പ്രേമത്തിന്റെ പേരിലായാണ് ഞങ്ങള്‍ ലിവിങ് റ്റുഗദറായത്. ലിവിങ് റ്റുഗദറും വിവാഹവും രണ്ടാണെന്ന് മനസിലായി. കല്യാണം കഴിയുമ്പോള്‍ നമുക്ക് കുറേക്കൂടി പക്വത വരും.

ലിവിങ് റ്റുഗദര്‍ ആര്‍ക്കും അഡ്വൈസ് ചെയ്യില്ല. ജനങ്ങള്‍ അംഗീകരിക്കുകയും മനസിലാക്കുകയും ചെയ്യണമെങ്കില്‍ വിവാഹമെന്ന സിസ്റ്റത്തിന്റെ ഭാഗമാവണം. വിദേശ രാജ്യങ്ങളിലൊന്നും ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നുമില്ല. ലിവിങ് റ്റുഗദറിലായിരുന്ന സമയത്ത് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഞങ്ങളിപ്പോഴും ജീവിക്കുന്നത്. ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് പലപ്പോഴും ലേഖ പറഞ്ഞിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top