Malayalam
സദാചാര ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി, പോലീസിനെ കൊണ്ട് പിടിപ്പിക്കാന്‍ ഇവിടുത്തെ വലിയ വലിയ ആള്‍ക്കാര്‍ ശ്രമം നടത്തി; വെളിപ്പെടുത്തലുമായി എംജി ശ്രീകുമാര്‍
സദാചാര ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി, പോലീസിനെ കൊണ്ട് പിടിപ്പിക്കാന്‍ ഇവിടുത്തെ വലിയ വലിയ ആള്‍ക്കാര്‍ ശ്രമം നടത്തി; വെളിപ്പെടുത്തലുമായി എംജി ശ്രീകുമാര്‍
മലയാളികള്‍ക്ക് എം.ജി ശ്രീകുമാര്‍ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികള്‍ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല് പതിറ്റാണ്ടുകളായി നമുക്കൊപ്പം ഉണ്ട്. ഗാന രംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ എംജി ശ്രീകുമാറിന്റെ വ്യക്തി ജീവിതം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ശ്രീകുമാറിനെ പോലെത്തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇന്നും ജീവിതം ആസ്വദിക്കുന്നവരാണ്.
സോഷ്യല്‍ മീഡിയയിലൂടെ ലേഖ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. രുചികരമായ വിഭവങ്ങളുടെയും യാത്രകളുടെയുമൊക്കെ വിശേഷങ്ങള്‍ പറഞ്ഞാണ് ലേഖ സോഷ്യല്‍മീഡിയയില്‍ എത്താറുള്ളത്. ലേഖയുമായുള്ള വിവാഹത്തിന് എം.ജി തുടക്കകാലത്ത് വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. ഇപ്പോഴും ചില ബന്ധുക്കളില്‍ ആ അനിഷ്ടം നിലനില്‍ക്കുന്നുമുണ്ട്.
ആദ്യ വിവാഹം പൊരുത്തപ്പെട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലേഖ വിവാഹമോചനം നേടിയത്. ആ ബന്ധത്തില്‍ നിന്നും പുറത്തുവരുമ്പോള്‍ ഒരു മകളും ലേഖയ്ക്കുണ്ടായിരുന്നു. ലേഖ വിവാഹിതയാണ്, മകളുണ്ട് എന്നെല്ലാം അറിഞ്ഞ് തന്നെയാണ് എതിര്‍പ്പ് മറികടന്ന് എം.ജി ശ്രീകുമാര്‍ ലേഖയെ ജീവിതത്തിലേക്ക് കൂട്ടിയത്. ഇപ്പോഴിതാ എം.ജി ശ്രീകുമാറും ലേഖയും നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രണയകാലത്തെ കുറിച്ച് വീണ്ടും ഓര്‍ത്തെടുത്തിരിക്കുകയാണ്.
ചിത്രം സിനിമയുടെ സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ആ സമയത്ത് ലേഖ യുഎസ്സില്‍ നിന്നും വന്ന സമയമായിരുന്നു. കവടിയാര്‍ വഴി കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഞാന്‍ ചിത്രത്തിന്റെ കാസറ്റ് സുന്ദരിയായ ലേഖയ്ക്ക് നല്‍കി. അന്ന് എം.ജി ശ്രീകുമാര്‍ എം.ജി ശ്രീകുമാറായിട്ടില്ല. അന്ന് എം.ജി ശ്രീകുമാറാണെന്ന് ലേഖയ്ക്ക് അറിയില്ലായിരുന്നു. കാര്‍ സൈഡില്‍ വന്ന് നിര്‍ത്തിയപ്പോള്‍ ലേഖ ഭയന്നു. നേരത്തെ തന്നെ ഫോളോ ചെയ്താണ് ലേഖയുടെ സ്ഥലം ഞാന്‍ മനസിലാക്കിയത്.’
‘അന്ന് ഒരുപാട് മുടിയൊക്കെയായി വേറൊരു ലുക്കായിരുന്നു ലേഖയ്ക്ക്. ആ സമയത്ത് ലേഖയെ വര്‍ണിച്ച് കൈതപ്രം സാറിനെ കൊണ്ട് പാട്ട് എഴുതി വാങ്ങിപ്പിച്ചിട്ടുണ്ട് ഞാന്‍. ഇഷ്ടമാണെന്ന് ലേഖ പറഞ്ഞിട്ടില്ല. പതിനാല് വര്‍ഷം വരെ നമുക്ക് കല്യാണം കഴിക്കാമെന്ന് ലേഖ പറഞ്ഞിട്ടില്ല. ആ സമയത്ത് ലേഖ വിവാഹിതയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് മൊബൈല്‍ ഒന്നും ഇല്ലല്ലോ. ലേഖ അമേരിക്കയില്‍ നിന്നും നാട്ടില്‍ വന്നശേഷം ഞങ്ങള്‍ ഒരുമിച്ച് പതിനാല് വര്‍ഷം ജവഹര്‍നഗറില്‍ ഫ്‌ലാറ്റെടുത്ത് താമസിച്ചു.’
‘ഞാന്‍ എന്റെ വീട്ടില്‍ പോകാറില്ലായിരുന്നു. ഭയങ്കര വഴക്കായിരുന്നു. ലേഖയുടെ പേരും പറഞ്ഞ് കൂട്ടുകാരും എന്നോട് വഴക്കിട്ടു. പോലീസിനെ കൊണ്ട് പിടിപ്പിക്കാന്‍ ഇവിടുത്തെ വലിയ വലിയ ആള്‍ക്കാര്‍ ശ്രമം നടത്തി. സദാചാര ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി. ശേഷമാണ് ഞങ്ങള്‍ മനോരമയ്ക്ക് ഒരു അഭിമുഖം കൊടുത്തത്. ആ അഭിമുഖം വനിതയില്‍ എം.ജി ശ്രീകുമാര്‍ വിവാഹിതനായിയെന്ന തലക്കെട്ടോടെ വന്നു.’
‘അന്ന് ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. അന്ന് കടകളില്‍ ആ ലക്കം വനിത വാങ്ങിക്കാന്‍ വന്‍ തിരക്കായിരുന്നു. ഞങ്ങളുടെ അഭിമുഖം വന്ന വനിതയാണ് റോക്കര്‍ഡ് സൃഷ്ടിച്ച് വിറ്റുപോയത്. ആ കണക്ക് ഇന്നും വനിതയുടെ ഓഫീസിലുണ്ട്. പിന്നെ ഞങ്ങള്‍ മൂകാംബികയില്‍ പോയി വിവാഹം ചെയ്തു. അവിടുത്തെ ബൂത്തില്‍ വെച്ചാണ് അമ്മയോട് വിവാഹമാണെന്ന് ഞാന്‍ വിളിച്ച് പറഞ്ഞത്.’
‘വിവാഹം വേണ്ടെന്നായിരുന്നു തീരുമാനിച്ചത്. പക്ഷെ അന്ന് വിവാഹിതരാകാതെ വേറെ രക്ഷയില്ല. അതുകൊണ്ട് വിവാഹം ചെയ്തു. ഞാന്‍ എവിടെ പോയാലും ഭാര്യയെ കൊണ്ടുപോകുന്നതിന് പലരും കുറ്റം പറയുമായിരുന്നു. പക്ഷെ ഈ പറഞ്ഞവരെല്ലാം ഇപ്പോള്‍ ഏത് ഫങ്ഷന് പോയാലും മുന്നില്‍ ഭാര്യ കാണും പിറകിലായിരിക്കും ഇവര് പോകുന്നത്. ഞാന്‍ ദാസേട്ടനെ കണ്ടാണ് പഠിച്ചത്. കാരണം ദാസേട്ടന്‍ എവിടെ പോയാലും പ്രഭ ചേച്ചി ഒപ്പം കാണുമെന്നാണ്’, എം.ജി ശ്രീകുമാര്‍ പറഞ്ഞത്.
തന്റെ ആദ്യ വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞാണ് എം.ജി ശ്രീകുമാറിനെ കാണുന്നതെന്നും താന്‍ നേരത്തെ തന്നെ വിവാഹിതയാണെന്നും ഒരു കുഞ്ഞിന്റെ അമ്മയാണെന്നും പറഞ്ഞിരുന്നുവെന്നും പക്ഷെ എം.ജി ശ്രീകുമാര്‍ ഗൗനിച്ചില്ലെന്നും ലേഖയും കൂട്ടിച്ചേര്‍ത്തു.
