Connect with us

പുത്തൻ റേറ്റിംഗ് ഞെട്ടിച്ചു ബെസ്റ്റ് സീരിയൽ ഇതോ.?

serial

പുത്തൻ റേറ്റിംഗ് ഞെട്ടിച്ചു ബെസ്റ്റ് സീരിയൽ ഇതോ.?

പുത്തൻ റേറ്റിംഗ് ഞെട്ടിച്ചു ബെസ്റ്റ് സീരിയൽ ഇതോ.?

സിനിമയെ വെല്ലുന്ന കഥകളുമായി എല്ലാ ദിവസവും സ്വീകരണമുറികളിലേക്കെത്തുന്ന സീരിയലുകൾ ഇന്ന് മലയാളി കുടുംബ പ്രേക്ഷകർക്ക് വിനോദങ്ങളിൽ നിന്നും മാറ്റിനിർത്താൻ സാധിക്കുന്നതല്ല. പല ടെലിവിഷൻ ചാനലുകളിലായി നിരവധി പാരമ്പരകളാണ് ദിനവും എത്തുന്നത്.

വ്യത്യസ്ത കഥകളും കഥാപാത്രങ്ങളും എല്ലാം വളരെപെട്ടെന്നുതന്നെയാണ് ആരാധക ഹൃദയം കീഴടക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും ഏഷ്യനെറ്റ് പരമ്പരകൾക്ക് മികച്ച ആരാധകരുണ്ട്.

എല്ല വിഭാഗത്തിൽപ്പെടുന്ന പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സീരിയലുകളാണ് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നത്.

ഇപ്പോഴിതാ പുതിയ റേറ്റിംഗ് കണക്കുകൾ മലയാളം സീരിയലുകൾ പോലെ തന്നെ ട്വിസ്റ്റുകൾ നിറഞ്ഞതായിരിക്കുകയാണ്. ഒന്നാം സ്ഥാനത്തേക്ക് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 20-ാം ആഴ്ചയിൽ സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് സീരിയലുകളുടെ ടിആർപി റേറ്റിങ്ങാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്.

കഴിഞ്ഞ ആഴ്ചത്തെ ടിആർപി റേറ്റിങ്ങിൽ നിന്നും വളരെ അധികം വ്യത്യാസമുണ്ട് ഈ ആഴ്ച. വലിയ രീതിയിലുള്ള ഇടിവാണ് ടിആർപി റേറ്റിങ്ങിൽ വന്നിരിക്കുന്നത്. ഗീത ഗോവിന്ദം, ഏതോ ജന്മ കൽപ്പനയിൽ, സ്നേഹക്കൂട്ട്, ഇഷ്ട്ടം മാത്രം, പവിത്രം, ചന്ദ്രകാന്തം, മൗനരാഗം എന്നിങ്ങനെ നിരവധി പ്രണയജോഡികളെ കാണിച്ചു തന്നപ്പോഴും പ്രേക്ഷ ഹൃദയം കവർന്നത് ഭാര്യ ഭർതൃ ബന്ധത്തിന്റെ അർത്ഥം പറയുന്ന ചെമ്പനീർപൂവ് ആണ്.

കഴിഞ്ഞ ആഴ്ചത്തെ പോലെ തന്നെ ഈ ആഴ്ചയും ചെമ്പനീർപ്പൂവിന് തന്നെയാണ് ഒന്നാം സ്ഥാനം. ടിആർപി റേറ്റിംഗ് 14.40 ആണ്. രണ്ടാം സ്ഥാനത്ത് ഇപ്പോഴും പത്തരമാറ്റ് തന്നെയാണ്. ടിആർപി റേറ്റിങ് 12.90 ആണ്. എന്നാൽ ഈ ആഴ്ചയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ടീച്ചറമ്മ തന്നെയാണ്. ടിആർപി റേറ്റിങ് 12.10 ആണ്.

പവിത്രം സീരിയലിന്റെ റേറ്റിംഗിന് വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. നാലാം സ്ഥാനത്താണ് പവിത്രം ടിആർപി റേറ്റിങ് 10.80 ആണ്. അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത് മൗനരാഗം പരമ്പരയാണ്. ടിആർപി റേറ്റിങ് 10.00 ആണ്.
ആറാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് സാന്ത്വനം 2 ആണ്. ടിആർപി റേറ്റിങ് 10.00.

06.50 ടിആർപി റേറ്റിങ്ങോടുകൂടി ഏഴാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ഇഷ്ട്ടംമാത്രം പരമ്പരയാണ്. എട്ടാം സ്ഥാനത്ത് സ്നേഹക്കൂട്ട് 05.20 ടിആർപി റേറ്റിങ്ങോടുകൂടി നിലനിൽക്കുമ്പോൾ ഒൻമ്പതാം സ്ഥാനത്ത് ചന്ദ്രകയിൽ അലിയുന്നു ചന്ദ്രകാന്തം പരമ്പരയാണ്.

ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിന്റെ ടിആർപി റേറ്റിങ് 04.40 ആണ്. കഴിഞ്ഞ ആഴ്ചയാണ് ചന്ദ്രകാന്തം പരമ്പര അവസാനിച്ചത്. ഒടുവിൽ പിങ്കിയ്‌ക്കൊപ്പം പോകാൻ നന്ദു തയ്യാറായി. നന്ദയും ഗൗരിയും ഗൗതമും ഇന്ദീവരത്തിൽ സന്തോഷത്തോടുകൂടി ജീവിക്കുകയാണ്. അങ്ങനെ കഥ അവസാനിച്ചു.

03.70 ടിആർപി റേറ്റിങ്ങോടുകൂടി പത്താം സ്ഥാനം സ്വന്തമാക്കി ജാനകിയുടെയും അഭിയുടെയും വീട് പരമ്പര മുന്നേറുമ്പോൾ, 03.40 ടിആർപി റേറ്റിങ്ങോടുകൂടി ഏതോ ജന്മ കൽപ്പനയിൽ പതിനൊന്നാം സ്ഥാനം സ്വന്തമാക്കി. പന്ത്രണ്ടാം സ്ഥാനത്ത് 02.40 ടിആർപി റേറ്റിങ്ങോടുകൂടി ഗീതാഗോവിന്ദമാണ് എത്തിയത്.

More in serial

Trending

Recent

To Top