വീഴ്ചകളിൽ നിന്നാണ് ഞാൻ തുടങ്ങിയത് മേതിൽ ദേവികയുടെ വീഡിയോ വൈറൽ
നര്‍ത്തകിയായ മേതില്‍ ദേവികയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് മലയാളിക്ക്. വ്യത്യസ്തമായ ഡാന്‍സ് കോറിയോഗ്രാഫിയുമായാണ് ദേവിക എത്താറുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ ദേവിക പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
നൃത്ത പരിപാടികളെക്കുറിച്ചും ജീവിതത്തിലെ മറ്റ് വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് ദേവിക എത്താറുണ്ട്. മുകേഷുമായുള്ള ദേവികയുടെ വിവാഹവും വിവാഹമോചനവും വലിയ ചര്‍ച്ചയായിരുന്നു. ഇവരുടെ അഭിമുഖങ്ങളെല്ലാം വൈറലായിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് ദേവിക വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ദേവിക പങ്കുവെച്ച പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തുന്നതിനെക്കുറിച്ചായിരുന്നു പുതിയ പോസ്റ്റ്.
ചെറുപ്പത്തില്‍ ഡാന്‍സ് കളിക്കാന്‍ വലിയ പേടിയുണ്ടായിരുന്നില്ല. ഇപ്പോഴാണ് പേടി. അന്നൊരിക്കല്‍ പ്രിപ്പയര്‍ ചെയ്ത് പോയ പാട്ടല്ലായിരുന്നു വന്നത്. കാസറ്റായിരുന്നു അത്. തിരിച്ചിട്ടപ്പോള്‍ വേറെ പാട്ടാണ്. ആദ്യം വീഴ്ചയിലാണ് തുടങ്ങുന്നതെന്നും ദേവിക പറയുന്നുണ്ട്. റെഡ് കാര്‍പ്പറ്റ് പുതിയ എപ്പിസോഡിന്റെ പ്രമോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.
ചേച്ചി ഓരോ അനുഭവങ്ങളും കഥകളും വിവരിക്കുന്നത് കേള്‍ക്കാന്‍ തന്നെ രസമാണെന്നായിരുന്നു ഒരാളുടെ കമന്റ്. അല്‍പ്പം വൈകിയോ എന്നൊരു സംശയം മാത്രമേയുള്ളൂ, ഒരുപക്ഷേ, സിനിമ പോലത്തെ മാധ്യമങ്ങളെ ആശ്രയിക്കാത്തത് കൊണ്ടാവാം. ഇടംവലം നോക്കാതെ കണ്ടിരിക്കാം, എന്ത് രസമാണ് ആ സംസാരം. തുടങ്ങി നിരവധി കമന്റുകളാണ് പ്രമോയുടെ താഴെ വന്നിട്ടുള്ളത്.
സിനിമയില്‍ നിന്നുള്ള അവസരങ്ങളും മേതില്‍ ദേവികയ്ക്ക് ലഭിച്ചിരുന്നു. നായികയാവുന്നതിന് വേണ്ടിയായിരുന്നു ദേവികയെ ക്ഷണിച്ചത്. എന്നാല്‍ അഭിനയത്തില്‍ താല്പര്യമില്ലെന്നായിരുന്നു ദേവികയുടെ മറുപടി.
നൃത്തമാണ് തന്റെ കരിയറെന്നും അതുമായി മുന്നോട്ട് പോവാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു ദേവിക പറഞ്ഞത്. നൃത്തവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാനായി ആദ്യം വിളിക്കുന്നത് ദേവികയെയാണെന്ന് പലരും പറഞ്ഞിരുന്നു.പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വ്യക്തിപരമായ കാര്യങ്ങളാണ് വരുന്നത്. അത് തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് മുന്‍പ് ദേവിക പറഞ്ഞിരുന്നു. പുറത്തുള്ള യൂണിവേഴ്സിറ്റികളില്‍ നിന്നെല്ലാം ക്ലാസെടുക്കാനായി വിളിക്കാറുണ്ട്. ആ സമയത്ത് അവര്‍ ഗൂഗിള്‍ ചെയ്ത് നോക്കാറുണ്ട്. അങ്ങനെ വരുമ്പോള്‍ പേഴ്സണല്‍ ലൈഫിലെ കാര്യങ്ങളാണ് അവര്‍ കാണുന്നത്.
മികച്ച അക്കാദമിക് ബാക്ക്ഗ്രൗണ്ടുള്ളയാളായിട്ടും ഈ അവസ്ഥ വേദനിപ്പിക്കുന്നുണ്ടെന്ന് ദേവിക പറഞ്ഞിരുന്നു.ഇവര്‍ ഇങ്ങനെയല്ല, നല്ല ബോള്‍ഡായി സംസാരിക്കുന്നവരാണ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. വളരെ ആലോചിച്ചാണ് വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചത്. ആരേയും കുറ്റപ്പെടുത്താതെയായിരുന്നു ദേവിക തന്റെ തീരുമാനം വ്യക്തമാക്കിയത്. നമ്മളൊരു തീരുമാനം എടുക്കുമ്പോള്‍ അത് എങ്ങനെയാണ് മറ്റുള്ളവരെ ബാധിക്കുന്നത് എന്നതും പ്രധാനപ്പെട്ട കാര്യമാണെന്നും അവര്‍ പറഞ്ഞിരുന്നു.
