Actor
എന്നെ പേടിയാണ്, ഒരുവാക്ക് പറഞ്ഞില്ല! അത് പുകഞ്ഞുകൊണ്ടിരിക്കുന്ന സംഭവം; കാവ്യയും ദിലീപും ചെയ്‌തത് ; തുറന്നടിച്ച് മേനക സുരേഷ്
എന്നെ പേടിയാണ്, ഒരുവാക്ക് പറഞ്ഞില്ല! അത് പുകഞ്ഞുകൊണ്ടിരിക്കുന്ന സംഭവം; കാവ്യയും ദിലീപും ചെയ്‌തത് ; തുറന്നടിച്ച് മേനക സുരേഷ്
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്‍പം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബര്‍ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ മാത്രമാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതല്‍ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയില്‍ പ്രേക്ഷകര്‍ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് താരങ്ങള്‍ ഇപ്പോള്‍.
ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാല്‍ കാവ്യയുടെ വിശേഷങ്ങള്‍ ദിലീപ് വഴിയാണ് ആരാധകര്‍ അറിയുക. വിവാഹത്തിനുശേഷം ഒരു അഭിമുഖത്തിലും കാവ്യ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇപ്പോള്‍ മകള്‍ മഹാലക്ഷ്മിക്കൊപ്പം ഓസ്‌ട്രോലിയയിലാണ് കാവ്യ.
ഇപ്പോഴിതാ ദിലീപ് കാവ്യാ മാധവൻ വിവാഹത്തെ കുറിച്ച് മേനക സുരേഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. രു സിനിമയുടെ പൂജക്ക് എന്നുപറഞ്ഞാണ് ഭർത്താവും നിർമ്മാതാവും ആയ സുരേഷ് കുമാറിന്റെ കൂടെ മേനക സുരേഷ് വരുന്നതെന്നാണ് പറയുന്നത്. മേനകയുടെ വാക്കുകൾ ഇങ്ങനെ..
എന്നാൽ താൻ അക്കാര്യം അറിയുന്നത് ഒരു എട്ടുമണിക്ക് ശേഷമായിരുന്നു. സിനിമയുടെ പൂജക്ക് അമ്പലത്തിലേക്ക് എന്നുപറഞ്ഞാണ് തന്നെ വിളിച്ചു കൊണ്ട് വന്നതെന്നും സുരേഷേട്ടന്റെ കൂടെ വന്നു എന്നല്ലാതെ വിവരം ഒന്നും അറിഞ്ഞില്ലെന്നും മേനക പറഞ്ഞു. ചേട്ടൻ തലേദിവസം തന്നെ അറിഞ്ഞുകാണുമായിരിക്കും. പക്ഷേ അന്ന് രാവിലെയാണ് പറയുന്നത് ഇതാണ് സംഭവം എന്ന്. ചിലപ്പോൾ ഇനി താൻ ആരോടെങ്കിലും പറയുമോ എന്ന ഭയം കൊണ്ടാണോ തന്നോട് പറയാഞ്ഞത് എന്ന് തോന്നുന്നു എന്നും മേനക പറഞ്ഞു. കാരണം തന്റെ മനസ്സിൽ ഒന്നും നിൽക്കില്ലെന്നും താൻ തന്റെ കൂട്ടുകാരോട് പറയും എന്നോർത്തുകാണും പുള്ളിയെന്നും മേനക തമാശയായി പറയുന്നു. മാത്രമല്ല അന്ന് എന്തുകൊണ്ടാണ് പൂജക്ക് വിളിക്കുന്ന ആളുകൾ വണ്ടി വിട്ടുതരാത്തത് എന്നു ചോദിച്ച് താൻ കലപില പറയുകയും ചെയ്തു.
ഇതിനു പിന്നാലെ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞപ്പോൾ ചിപ്പിയും രഞ്ജിത്തും കൂട്ടാൻ വരും എന്നു പറഞ്ഞു. പുറപ്പെടും മുൻപേ ഉള്ള അരമണിക്കൂറിൽ ആണ് താൻ വിവരങ്ങൾ അറിഞ്ഞത്. പക്ഷേ ഈ വിവാഹത്തിൽ ഒരുപാട് സന്തോഷം ഉണ്ട്. കാരണം ഇതേക്കുറിച്ചു പലവട്ടം പല റൂമറുകൾ വന്നതാണെന്നും അതിനു ഒരു ഫുൾ സ്റ്റോപ്പ് ആയി അത് വളരെ വലിയ കാര്യമാണെന്നും മേനക പറഞ്ഞു.
അതേസമയം പുകഞ്ഞുകൊണ്ടിരിക്കുന്ന കാര്യത്തിന് എന്നെങ്കിലും ഒരു പരിഹാരം വേണ്ടെയെന്നും ഇത് വളരെ നല്ല തീരുമാനം എന്ന് താൻ പറയുന്നെന്നുമാണ് മേനക വ്യക്തമാക്കിയത്. ഒരു സ്ത്രീയും പുരുഷനും വിവാഹം കഴിക്കുന്നു എന്നതിലുപരി ഒരു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നു എന്നാണ് തനിക്ക് തോന്നുന്നത്. ആ ഒരു സിറ്റുവേഷൻ ആണ് ഈ കാര്യത്തിൽ നടന്നത്. അത് നല്ലതാണ് മേനക കൂട്ടിച്ചേർത്തു.
