Tamil
അവസാന നിമിഷം ചിത്രത്തില്‍ നിന്ന് പിന്മാറി അമലാപോൾ ; വിജയ് സേതുപതി ചിത്രത്തിൽ നായിക മേഘ ആകാശ്
അവസാന നിമിഷം ചിത്രത്തില്‍ നിന്ന് പിന്മാറി അമലാപോൾ ; വിജയ് സേതുപതി ചിത്രത്തിൽ നായിക മേഘ ആകാശ്
By
തമിഴ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ചെയ്തു തീര്‍ക്കാനുള്ള ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ്. നവാഗതനായ വെങ്കട കൃഷ്ണ റൂഗത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നിലവില്‍ സേതുപതി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. എസ് പി ജനന്ദന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു വെങ്കട കൃഷ്ണ. ആരാധകർ വിജയ് സേതുപതിയുടെ ചിത്രങ്ങക്കായുള്ള കാത്തിരിപ്പിലുമാണ്
വിഎസ്പി 33 എന്ന് താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രം ചന്ദ്ര ആര്‍ട്‌സിന്റെ ബാനറില്‍ ഇസക്കി ദുരൈയാണ് നിര്‍മിയ്ക്കുന്നത്. ചിത്രത്തില്‍ അമല പോള്‍ വിജയ് സേതുപതിയ്ക്ക് നായികയാകുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ആഴ്ച പളനിയില്‍ ആരംഭിയ്ക്കുകയും ചെയ്തു.
എന്നാല്‍ അവസാന നിമിഷം ചിത്രത്തില്‍ നിന്ന് അമല പോള്‍ പിന്മാറി. ഡേറ്റ് ക്ലാഷ് ആയതിനെ തുടര്‍ന്ന് അമല പിന്മാറി എന്നാണ് ഔദ്യോഗിക വിശദീകരണം. അമല പിന്മാറിയ സാഹര്യത്തില്‍ മേഘ ആകാശ് വിജയ് സേതുപതിയ്ക്ക് നായികയായി ചിത്രത്തിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
കാളിദാസ് ജയറാം നായകനായ ഒരു പക്ക കഥൈ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റമായ നായികയാണ് മേഘ ആകാശ്. തുടര്‍ന്ന് പേട്ട, വന്ത രാജാവ്താന്‍ വരുവേന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിറ്റായി. ഇപ്പോള്‍ പുതുമുഖ നായികാ നിരയില്‍ മുന്നേറുകയാണ് മേഘ.
സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ഒരു റൊമാന്റിക് ചിത്രമാണ് വിഎസ്പി 33. അതേ സമയം നല്ലൊരു സന്ദേശവും ചിത്രത്തിലുണ്ടെന്ന് സിനിമയുടെ സംവിധായകന്‍ അറിയിച്ചു. ഊട്ടിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.
mekha aakash to pair up with vijy sethupathi
