Connect with us

പ്രകൃതിയ്ക്കിടയിലൂടെ നടക്കുന്നത് സ്വയം കണ്ടെത്താൻ സഹായിക്കും;യാത്ര ചിത്രങ്ങളുമായി മീര ജാസ്മിൻ

Movies

പ്രകൃതിയ്ക്കിടയിലൂടെ നടക്കുന്നത് സ്വയം കണ്ടെത്താൻ സഹായിക്കും;യാത്ര ചിത്രങ്ങളുമായി മീര ജാസ്മിൻ

പ്രകൃതിയ്ക്കിടയിലൂടെ നടക്കുന്നത് സ്വയം കണ്ടെത്താൻ സഹായിക്കും;യാത്ര ചിത്രങ്ങളുമായി മീര ജാസ്മിൻ

മലയാളികളുടെ പ്രിയതാരമാണ് മീര ജാസ്മിൻ. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ വെള്ളത്തിരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. ജയറാമായിരുന്നു ചിത്രത്തിൽ മീരയുടെ നായകൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരിൽനിന്നും ലഭിച്ചത്.


ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമാണ് നടി മീര ജാസ്മിൻ. ഇടയ്ക്ക് സിനിമയിൽ നിന്നും വിട്ടുനിന്ന മീര അടുത്തിടെയാണ് അഭിനയത്തിലേക്ക് തിരികെയെത്തിയത്. തന്റെ സിനിമയിലേക്കുള്ള രണ്ടാംവരവിനു മുന്നോടിയായിട്ടായിരുന്നു മീര സമൂഹമാധ്യമങ്ങളിലും സജീവമായി തുടങ്ങിയത്. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുള്ള താരം ഇപ്പോൾ ആരാധകർക്കായി യാത്രാചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ്.

“നമ്മളെ തന്നെ മനസ്സിലാക്കാൻ യാത്രകൾ ഒരുപാട് സഹായിക്കും. മരങ്ങൾക്കും പ്രകൃതിയ്ക്കുമിടയിലൂടെ നടക്കുന്നത് സ്വയം കണ്ടെത്താൻ സഹായിക്കും” മീര കുറിച്ചു. ബ്ലാക്ക് ട്രാവൽ സ്യൂട്ട് അണിഞ്ഞാണ് മീര ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top