Malayalam
സ്റ്റൈലിഷ് ലുക്കിൽ മീര നന്ദൻ
സ്റ്റൈലിഷ് ലുക്കിൽ മീര നന്ദൻ
ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകന് ലാല്‍ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയായിരുന്നു താരത്തിന്റേതായി ആദ്യം പുറത്തുവന്നത്.
മുല്ലയ്ക്കുശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളില്‍ അഭിനയിച്ചു.
ഇപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ് മീര. സിനിമയില്‍നിന്നും മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങള്‍ മീര പങ്കുവയ്ക്കാറുണ്ട്. ഒരു ഫൊട്ടോഷൂട്ടില്‍നിന്നുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് മീര. സ്റ്റൈലിഷ് ലുക്കിലാണ് മീര ഫൊട്ടോയിലുളളത്. നേരത്തെ മോഡേണ്‍ വസ്ത്രധാരണത്തിന്റെ പേരില്‍ മീര സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിട്ടിരുന്നു. അതിന് നല്ല ചുട്ട മറുപടിയാണ് മീര നല്‍കിയത്. തന്റെ വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നായിരുന്നു വിമര്‍ശകരോട് മീര പറഞ്ഞത്.
