Malayalam
‘ദുബായ് ഫാമിലി’യ്ക്ക് വിവാഹനിശ്ചയ പാര്‍ട്ടി നടത്തി മീര നന്ദനും ശ്രീജുവും
‘ദുബായ് ഫാമിലി’യ്ക്ക് വിവാഹനിശ്ചയ പാര്‍ട്ടി നടത്തി മീര നന്ദനും ശ്രീജുവും
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ആണ് നായികയായി അഭിനയിച്ചത്. ഏറ്റവുമൊടുവില്‍ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന് എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു. അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി.
തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം മീരാ നന്ദന് പങ്കുവെക്കാറുണ്ട്. മീരയുടെതായി വരാറുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. 2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മീര പിന്നീട് ഗോള്‍ഡ് എഫ്എം എന്ന സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചു. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴില്‍ ശാന്തമാരുതനെന്ന സിനിമയില്‍ അഭിനയിച്ചത്.
അടുത്തിടെയാണ് താരം വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം താരം വെളിപ്പെടുത്തിയത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം പുതിയ വിശേഷം പങ്കുവെച്ചത്. ഇപ്പോഴിതാ ദുബായിലെ സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹനിശ്ചയ പാര്‍ട്ടി നടത്തിയിരിക്കുകയാണ് മീര നന്ദനും പ്രതിശ്രുത വരന് ശ്രീജുവും. മീര തന്നെയാണ് ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
എന്‍ഗേജ്മെന്റ് പാര്‍ട്ടി, ദുബായ് ഫാമിലി, െ്രെബഡ് ടു ബി, മൈ ദുബായ് എന്നീ ഹാഷ്ടാഗുകളും വിഡിയോയ്ക്കൊപ്പം ചേര്‍ത്തിരുന്നു. സെപ്റ്റംബറിലാണ് താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് മീര നന്ദന് വെളിപ്പെടുത്തുന്നത്. നാട്ടില്‍ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
സിനിമയില്‍ നിന്നു കാവ്യ മാധവന്, ആന്‍ അഗസ്റ്റിന്, ശ്രിന്ദ എന്നിവരാണ് എത്തിയത്. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ശ്രീജു അക്കൗണ്ടന്റാണ്. ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബവും പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തുകയായിരുന്നു. വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് മീര പറഞ്ഞിരുന്നു.
