Malayalam
ആ സ്വപ്നം കണ്ട് കണ്ണ് തുറന്ന് എന്റെ ഫോണ്‍ എടുത്ത് നോക്കുമ്പോള്‍ കാണുന്ന ആദ്യ വാര്‍ത്ത ഒടുവില്‍ ഉണ്ണികൃഷ്ണന് അന്തരിച്ചു എന്നാണ്; തുറന്ന് പറഞ്ഞ് മീരാ ജാസ്മിന്
ആ സ്വപ്നം കണ്ട് കണ്ണ് തുറന്ന് എന്റെ ഫോണ്‍ എടുത്ത് നോക്കുമ്പോള്‍ കാണുന്ന ആദ്യ വാര്‍ത്ത ഒടുവില്‍ ഉണ്ണികൃഷ്ണന് അന്തരിച്ചു എന്നാണ്; തുറന്ന് പറഞ്ഞ് മീരാ ജാസ്മിന്
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്. കസ്തൂരിമാന്‍,പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ മീരയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്.
മാത്രമല്ല, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഗ്രാമഫോണ്‍, പാഠം ഒന്ന് ഒരു വിലാപം, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടല്‍ കല്‍ക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, പാട്ടിന്റെ പാലാഴി, ഒന്നും മിണ്ടാതെ, പത്ത് കല്പനകള് എന്നിവയാണ് മീര ജാസ്മിന്റേതായി പുറത്തിറങ്ങിയ മലയാളം സിനിമകളില്‍ പ്രധാനപ്പെട്ടവയാണ്.
2016ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന മീരാ ജാസ്മിന് ഇപ്പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. സത്യന് അന്തിക്കാടിന്റെ സംവിധായനത്തില്‍ ജയറാം നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു.
2014ല്‍ ആയിരുന്നു മീരയുടെ വിവാഹം. അനില്‍ ജോണ്‍ ടൈറ്റസാണ് മീരയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. വിവാഹശേഷം ചെറിയ ഇടവേളകള്‍ എടുത്താണ് മീര സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ മകള്‍ എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ നീണ്ട കാലത്തിന് ശേഷം ഇന്റസ്ട്രിയിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് മീര ജാസ്മിന്.
അതേസമയം, മീരയുടെ ഒരു പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ പങ്കെടുത്ത വീഡിയോയാണ് ഇത്. നടന് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മരണത്തിന്റെ സമയത്ത് താന്‍ കണ്ട സ്വപ്നത്തെ കുറിച്ചാണ് മീര സംസാരിക്കുന്നത്. അദ്ദേഹം മരിക്കുന്നത് അതേ സമയത്ത് താന്‍ ഒരു സ്വപ്നം കണ്ടെന്നാണ് മീര പറഞ്ഞത്.
‘ഒടുവില്‍ ഉണ്ണികൃഷ്ണന് ചേട്ടന് മരിക്കുന്ന സമയത്ത് എനിക്ക് ഒരു ഡിഫ്രന്റായ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അങ്കിള്‍ മരിക്കുന്നത് കിഡ്നി ഫെയ്ലിയര്‍ ആയിട്ടാണ്. എനിക്ക് തോന്നുന്നു. രസതന്ത്രം ഒക്കെ അഭിനയിക്കുമ്പോള്‍ വളരെ സീരിയസ് ആയിരുന്നു. എല്ലാ ദിവസവും ഡയാലിസിസ് ഒക്കെ ചെയ്യണം. അങ്ങനെ ആയിരുന്നു,’
‘അപ്പോള്‍ സത്യന് അന്തിക്കാട് സാര്‍ പറയുമായിരുന്നു. ശ്രദ്ധിക്കണം സൂക്ഷിച്ച് ഭക്ഷണം കഴിക്കണം എന്നൊക്കെ. അദ്ദേഹം ഇഷ്ടമുള്ളത് എല്ലാം കഴിക്കുമായിരുന്നു. ഡയറ്റ് ഒന്നും നോക്കില്ല. ഞാന്‍ രസതന്ത്രം തീര്‍ത്തിട്ട് ഹൈദരാബാദിലേക്ക് പോയി. ഒരു ഷൂട്ടിന് വേണ്ടിയാണ്. ഒരു ദിവസം വെളുപ്പിന് ഏകദേശം അഞ്ചരയ്ക്കും ആറരയ്ക്കും ഇടയില്‍ ആയിരിക്കണം. ഞാന്‍ ഒരു സ്വപ്നം കണ്ടു,’
‘ഉണ്ണികൃഷ്ണന് അങ്കിള്‍ ഫുഡ് മര്യാദക്ക് കഴിക്കില്ല ഡയറ്റ് നോക്കില്ല എന്നതൊക്കെ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഞാന്‍ സ്വപ്നത്തില്‍ കാണുന്നത് എന്റെ കയ്യില്‍ ശബരിമലയിലെ പായസം ഇരിക്കുന്നതാണ്. അത് എങ്ങനെ എന്റെ കയ്യില്‍ വന്നു. അതുമായി എന്ത് ബന്ധം എന്നൊന്നും എനിക്ക് അറിയില്ല. അത് പിടിച്ചു എന്നെ കണ്ടിട്ട് ഉണ്ണികൃഷ്ണന് അങ്കിള്‍ എനിക്ക് തരുമോ എന്ന് ചോദിക്കുന്നുണ്ട്,’
‘ഞാന്‍ തരത്തില്ല. അങ്കിളിന് ഇത് കഴിക്കാന്‍ പാടില്ല. എന്ന് പറയും. അങ്കിള്‍ ഇതൊന്നും കഴിക്കാന്‍ പാടില്ല. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കണം എന്ന രീതിയിലാണ് പറയുന്നത്. അദ്ദേഹം എന്നോട് പ്ലീസ് പ്ലീസ് എന്നൊക്കെ പറഞ്ഞ് കെഞ്ചി ചോദിക്കുകയാണ്. അപ്പോള്‍ എനിക്ക് വിഷമം വന്നു. ഞാന്‍ കുറച്ച് പായസം എടുത്ത് കൊടുത്തു,’
‘അത് കഴിഞ്ഞ് കുറച്ചൂടെ തരുമോ എന്ന് ചോദിച്ചു ഞാന്‍ തരില്ല എന്ന് പറഞ്ഞു. വീണ്ടും കെഞ്ചിയപ്പോള്‍ രണ്ടാമതും കൊടുത്തു. അത് കഴിച്ച് അദ്ദേഹം വളരെ ഹാപ്പിയായി.
എന്നിട്ട് ഞാന്‍ പോകുവാണെന്ന് പറഞ്ഞ് കൈവീശി പോയി. ആ സ്വപ്നവും കണ്ട് ഞാന്‍ എഴുന്നേറ്റു. എന്റെ ഫോണ്‍ എടുത്ത് നോക്കുമ്പോള്‍ കാണുന്ന ആദ്യ വാര്‍ത്ത ഒടുവില്‍ ഉണ്ണികൃഷ്ണന് അന്തരിച്ചു എന്നാണ്,’
അത് എനിക്ക് മനസിലാവുന്നില്ല. ഞാന്‍ കണ്ട സ്വപ്നവും അദ്ദേഹം മരിച്ച സമയവും.
ആദ്യമായിട്ടാണ് ഞാന്‍ ഇങ്ങനെ ഒരു സ്വപ്!നം കാണുന്നത്. വിടപറഞ്ഞ് എന്നോട് ടാറ്റ കാണിച്ച് പോവുകയായിരുന്നു അദ്ദേഹം. എനിക്ക് ഇന്നും മനസിലാകുന്നില്ല എന്തുകൊണ്ട് ഞാന്‍ അങ്ങനെ ഒരു സ്വപ്നം കണ്ടെന്ന്. അതും ശബരിമലയിലെ പായസം. അദ്ദേഹം മരിച്ച അതേസമയത്ത് തന്നെ ആയിരുന്നു ഞാന്‍ സ്വപ്നം കണ്ടതും,’ എന്നും മീര ജാസ്മിന് പറഞ്ഞു.
