Actress
ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും പോസിറ്റീവായി ഇരിക്കുക, ഇപ്പോഴും പ്രായം തോന്നുന്നില്ല എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്ന് മീര ജാസ്മിൻ
ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും പോസിറ്റീവായി ഇരിക്കുക, ഇപ്പോഴും പ്രായം തോന്നുന്നില്ല എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്ന് മീര ജാസ്മിൻ
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടുമ്പോൾ താരത്തിന്റെ പ്രായം 18 വയസ്സ് മാത്രമായിരുന്നു. കരിയറിലെ മീരയുടെ അഞ്ചാമത്തെ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മീര ജാസ്മിന് ലഭിച്ചു.
ഇടയ്ക്ക് വെച്ച് വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര ജാസ്മിൻ. വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര. ഒന്നിലേറെ തവണയാണ് നടിയെക്കുറിച്ച് ആരോപണങ്ങൾ വന്നിരുന്നത്. സെറ്റിൽ കൃത്യ സമയത്ത് വരാതിരിക്കുക, ഷൂട്ട് പകുത്തിയ്ക്ക് നിർത്തി പോകുക, ദേഷ്യം, മര്യാദയില്ലായ്മ എന്ന് തുടങ്ങി നിരവധി പരാതികളാണ് മീരയ്ക്ക് എതിരെ വന്നിരുന്നത്.
സിനിമയിലേറെ സജീവമായി നിൽക്കുന്നതിനിടെയാണ് നടി അപ്രതീക്ഷിതമായി സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് നടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പുറത്തെത്തിയിരുന്നില്ല. സോഷ്യൽ മീഡിയയിലും സജീവമല്ലാത്തതിനാൽ അതുവഴിയും നടിയുടെ വിശേഷങ്ങൾ പുറം ലോകം അറിഞ്ഞിരുന്നില്ല.
എന്നാൽ അടുത്ത കാലത്തായി നടി സോഷ്യൽ മീഡിയയിലൊക്കെ വളരെയധികം സജീവമാണ്. തന്റെ യാത്രാ വിശേഷങ്ങളെല്ലാം തന്നെ നടി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ നടി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
പഴയതിലും അധികം സുന്ദരിയായി, കൂടുതൽ ചെറുപ്പമായിട്ടാണ് മീരയെ ചിത്രങ്ങളിൽ കാണുന്നത്. എന്താണ് ഇതിന്റെ രഹസ്യം എന്നാണ് പലരും ചോദിക്കുന്നത്. ലക്ഷങ്ങൾ മുടക്കി സർജറി ചെയ്ത് കാണുമെന്നാണ് ഇതിന് മറുപടിയായി പലരും പറയുന്നത്. എന്നാൽ മീര വീണ്ടും വിവാഹിതയാകുകയാണോ, എന്നും ചിലർ ചോദിക്കുന്നുണ്ട്.
എന്നാൽ നടി തന്നെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നുണ്ട്. ഇപ്പോഴും പ്രായം തോന്നുന്നില്ല എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്. സീക്രട്ട് എന്താണ് എന്ന് ചോദിച്ചാൽ പോസിറ്റീവിറ്റിയാണ്. ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും പോസിറ്റീവായി ഇരിക്കുക എന്നാണ്. അത് മാത്രമല്ല, ഞാൻ എപ്പോഴും നല്ല മനുഷ്യരുടെയും, പോസിറ്റീവായ ആളുകളുടെയും ഇടയിലാണ് ജീവിക്കുന്നത്.
അത് എന്നെ കൂടുതൽ ഉന്മേഷവതിയാക്കുന്നു എന്നാണ് മീരയുടെ മറുപടി. ജീവിതത്തിൽ ഇഷ്ടമില്ലാത്ത കാര്യം എന്താണ് എന്ന് ചോദിച്ചാൽ, ബഹുമാനമില്ലാത്ത പെരുമാറ്റമാണ് എന്ന് മീര ജാസ്മിൻ പറയും. ബഹുമാനമില്ലാത്ത പെരുമാറ്റത്തിന് സെൻസ് ഇല്ല എന്നാണ് എന്റെ വിശ്വാസം എന്നും നടി തുറന്ന് പറയുന്നുണ്ട്.
സിനിമയിൽ സജീവമല്ലാതായപ്പോൾ തന്റെ വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നൽകി ദുബായിലായിരുന്നു മീരയുടെ താമസം. വർക്കൗട്ടും ഡയറ്റിംഗും നടിക്കുണ്ട്. ജിമ്മിൽ നിന്നുള്ള ഫോട്ടോകൾ താരം ഇടയ്ക്ക് പങ്കുവെച്ചിട്ടുമുണ്ട്. ഓടി നടന്ന് സിനിമകൾ ചെയ്തിരുന്ന കാലത്ത് ആരോഗ്യം ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ലെന്ന് മീര ഒരിക്കൽ തുറന്ന് പറയുകയുണ്ടായി.
എന്നാൽ ഇന്ന് മീര തന്റെ ആരോഗ്യത്തിലും ലൈഫ് സ്റ്റെെലിലുമെല്ലാം വലിയ ശ്രദ്ധ നൽകുന്നു. ഇന്ന് വളരെ സ്റ്റെെലിഷായ മീരയെയാണ് സോഷ്യൽ മീഡിയയിൽ ഇന്ന് കാണാറ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ സംസാരിക്കവെ നടി തുറന്ന് പറഞ്ഞ ചില കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മീര ജാസ്മിൻ ഇപ്പോൾ ഒരു വിശ്വാസിയായിട്ടുള്ള വ്യക്തിയല്ല. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. പക്ഷെ ഞാൻ വിശ്വാസിയല്ല. എനിക്ക് പോസിറ്റിവിറ്റി ഇഷ്ടമാണ്. എനിക്ക് നല്ല ചിന്താഗതികൾ ഇഷ്ടമാണ്. ആ ഒരു ചിന്താഗതിയാണ് എനിക്ക് എപ്പോഴും. ഞാൻ ഒരു ആചാര അനുഷ്ഠാനത്തിന്റെയും പിന്നാലെ പോകാറില്ല.
എനിക്ക് മനുഷ്യരിലാണ് വിശ്വാസം, എന്നും മീര ജാസ്മിൻ പറഞ്ഞു. എനിക്ക് ഇഷ്ടമുണ്ട്. ഞാൻ ബൈബിൾ വായിക്കും. എനിക്ക് ദുബായിൽ ഒരു സുഹൃത്തുണ്ട്. അയാൾ വഴി ഖുർ ആൻ വായിച്ച് കേൾപ്പിക്കും. ഞാൻ അങ്ങനേ അത് കേട്ടിരിക്കും. എനിക്ക് ഇഷ്ടമാണ് അത് കേട്ടിരിക്കാൻ. ബൈബിളിലെയും ഖുർ ആനിലെയും ചില വാക്കുകളൊക്കെ ചിലത് വളരെ അടുത്ത ബന്ധമുള്ളതായി തോന്നിയിട്ടുണ്ടെന്നും മീര പറയുന്നു.
ഭഗവത് ഗീതയുടെ ഇംഗ്ലീഷ് ട്രാൻസിലേഷൻ ഇടയ്ക്ക് വായിക്കും. ഇതിൽ നിന്നെല്ലാം ഞാൻ മനസിലാക്കുന്നത് നിങ്ങൾ ഒരു നല്ല മനുഷ്യൻ ആയി ഇരിക്കുക എന്നതാണ്. മനസിന്റെ നന്മയാണ് ഏറ്റവും പ്രധാനം. ആ നന്മയിലെ സ്‌നേഹം തന്നെയാണ് ദൈവം എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും മീര ജാസ്മിൻ പറഞ്ഞു. നൂറ് ശതമാനവും അതിലാണ് ഞാൻ വിശ്വസിക്കുന്നത് എന്നും മീര ജാസ്മിൻ പറയുന്നു.
മാത്രമല്ല, ഞാൻ എന്റെ ജീവിതത്തിൽ ഹാപ്പിയാണ്, എന്റെ പണികൾ എടുത്തുകൊണ്ട് തിരക്കിലാണ്. എനിക്ക് ഒരുപാട് നല്ല കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാനുണ്ട്. എനിക്കെതിരെ വരുന്ന ഗോസിപ്പുകളും മറ്റു കാര്യങ്ങളും ഒക്കെ ഞാൻ അവഗണിച്ച് വിടാറാണ് പതിവ്. കാരണം എനിക്ക് അതിന് സമയമില്ല. ചിന്തിക്കുമ്പോൾ എന്ത് അന്യായമാണ് ഇത് എന്ന് തോന്നിപോകും.
അടുത്തിടെ ആരോ എന്നോട് ചോദിച്ചു, നിങ്ങൾ നല്ല ആളാണല്ലോ. അപ്പോൾ എനിക്ക് ചിരിവന്നു. ഞാൻ എന്താ പിന്നെ ഇവരെ കടിച്ച് തിന്നാൻ പോകുന്ന ആളാണോ? ഞാൻ കേട്ടിട്ടുണ്ട്, ഞാൻ ഭയങ്കര ദേഷ്യക്കാരിയാണ് എന്നൊക്കെ. എന്നോട് നന്നായി നിന്നാൽ ഞാനും നന്നായി നിൽക്കും. എന്നോട് കടിച്ചുകീറാൻ വന്നു കഴിഞ്ഞാൽ ഞാൻ റിയാക്ട് ചെയ്യും.
ഇവിടെ ഇരുന്നു കൊണ്ട്, സെറ്റിൽ ഞാൻ ലേറ്റ് ആയി വരും തുടങ്ങിയ ആരോപണങ്ങൾക്ക് മറുപടി പറയാൻ താത്പര്യമില്ല. കാരണം അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. ഇവർ ഇതൊക്കെ പറയുമ്പോഴും ഞാൻ എന്റെ ജീവിതത്തിൽ കുറേ മറ്റു കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഞാൻ എന്റെ ലൈഫിൽ കുറേ കാര്യങ്ങൾ ചെയ്ത് ഇരിക്കുമ്പോൾ ഇതുപോലെ ഉള്ള കാര്യങ്ങൾ കേൾക്കുന്നത് വളരെ സില്ലി ആയിട്ടാ തോന്നുന്നത്.
എന്നെക്കുറിച്ച് അങ്ങനെ ആരെങ്കിലും എന്തെങ്കിലും അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിന് ഉറപ്പായും എന്തെങ്കിലും ഹിഡ്ഡൺ അജണ്ട കാണുമല്ലോ. ഞാൻ എന്നും ഉറങ്ങാൻ പോകുമ്പോൾ എന്റെ മനസാക്ഷിയോട് സംസാരിച്ചിട്ടേ ഞാൻ പോകാറുള്ളു. ആ ഒരു തൃപ്തി ഇല്ലെങ്കിൽ എനിക്ക് സമാനാം കിട്ടില്ല. ഞാനാരോടും ഒരു തെറ്റും ചെയ്തിട്ടില്ല. അവർ ഇങ്ങനെ കാലും കൈയ്യും ഇട്ട് അടിച്ച് പറയണമെങ്കിൽ അത് പറയുന്നവർക്കാണ് കുഴപ്പം എന്നും മീര ജാസ്മിൻ പറഞ്ഞിരുന്നു.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാകുന്നതിനിടെയായിരുന്നു നടിയുടെ അച്ഛന്റെ വിയോഗം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ജോസഫ് ഫിലിപ്പ് തന്റെ 83ാം വയസിലാണ് ഈ ലോകത്ത് നിന്നും വിട പറഞ്ഞത്. അച്ഛന്റെ വേർപാട് താങ്ങാനാകാതെ കരഞ്ഞ് തളർന്ന കണ്ണുകളുമായിരിക്കുന്ന മീരയുടെ ചിത്രങ്ങളും വീഡിയോകളും അന്ന് സോഷ്യൽ മീഡിയയെ വേദനിപ്പിച്ചിരുന്നു.
അച്ഛനുമായി വൈകാരികമായി വളരെ അടുപ്പമുണ്ടായിരുന്ന മീരാ ജാസ്മിൻ അച്ഛന്റെ മരണത്തെത്തുടർന്ന് തളർന്നുപോയിരുന്നു. മീരയെ കൂടാതെ ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോർജ്, ജോയ് എന്നിവരാണ് ജോസഫിന്റെ മറ്റു മക്കൾ. ഇതിൽ ജെനിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
അച്ഛന്റെ മരണത്തിന് പിന്നാലെ വലിയ തരത്തിലുള്ള സൈബർ ആക്രമണമാണ് നടിയ്ക്കും കുടുംബത്തിനുമെതിരെ നടന്നത്. അച്ഛൻ മരിക്കുമെന്ന് നേരത്തെ അറിയാമായിരുന്നോ, എല്ലാവരും യൂണിഫോം പോലെ വെള്ളയും വെള്ളയും ഒക്കെയെടുത്ത് വെച്ചിട്ടുണ്ടല്ലോ. അച്ഛനെതിരെ കേസ് കൊടുത്ത മോളല്ലേ… ഇതൊക്കെ മാധ്യമങ്ങളെ കാണിക്കാനുള്ള ചീപ്പ് ഷോയാണ് എന്നായിരുന്നു വിമർശനങ്ങളേറെയും.
അച്ഛൻ ജീവിച്ചിരുന്നപ്പോൾ തമ്മിൽ തല്ല്. എന്നിട്ടിപ്പോൾ ആനന്ദ കണ്ണീർ, വെറുതേ മാധ്യമങ്ങളെ കാണിക്കാനുള്ള നമ്പരുകൾ…ജന്മം കൊടുത്ത അച്ഛന് എതിരെ കേസ് കൊടുത്ത മകൾ, അന്നൊക്കെ വല്ലാത്തൊരു അഹങ്കാരമായിരുന്നു ഇപ്പോൾ സിനിമയൊക്കെ കുറഞ്ഞപ്പോൾ അഹങ്കാരവും കുറഞ്ഞു എന്നിങ്ങനെയായിരുന്നു കമന്റുകൾ. അടുത്തിടെയും കാവ്യ മാധവനും ദിലീപിനും ഒപ്പമുള്ള മീര ജാസ്മിന്റെ കുടുംബ ചിത്രവും വൈറലായിരുന്നു.
അതേസമയം, അച്ഛന്റെ വിയോഗ ശേഷം മീര ജാസ്മിനെ ആശ്വസിപ്പിക്കാൻ ദിലീപ് എത്തിയതും ശ്രദ്ധ നേടിയിരുന്നു. ദിലീപ് എത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം സെൽഫിയെടുക്കാനെത്തിയ രണ്ട് പേരോടൊപ്പം നടൻ സെൽഫിയ്ക്ക് പോസ് ചെയ്തതും വിവാദമായിരുന്നു. മരണ വീട്ടിലാണോ ഇത്തരത്തിലുള്ള പ്രവർത്തകളെന്നായിരുന്നു വിമർശനം. എന്നാൽ തന്നോട് ഒരാൾ ഒരു കാര്യം ആവശ്യപ്പെട്ടാൽ പറ്റില്ല എന്ന് പറയാൻ പഠിച്ചിട്ടില്ല എന്നും മരണ വീടാണ് എന്നൊക്കെ സെൽഫി എടുക്കാൻ വന്നവർ ശ്രദ്ധിക്കണമായിരുന്നുവെന്നുമാണ് ദിലീപ് പിന്നീട് പറഞ്ഞത്.
അതേസമയം, ശ്രീവിദ്യക്ക് ശേഷം നായികയായി അഭിനയിച്ച എല്ലാ മലയാളം ചിത്രങ്ങളിലും സ്വന്തം ശബ്ദത്തിൽ അഭിനയിച്ച നടിയാണ് മീര ജാസ്മിൻ. മഞ്ജു വാര്യർക്കുപോലും തുടക്കസമയത്തുള്ള സിനിമകളിൽ മറ്റ് പലരുമാണ് ശബ്ദം നൽകിയിരുന്നതത്രെ. അവിടെയാണ് മീര ജാസ്മിൻ ഞെട്ടിച്ചത്. ആദ്യ സിനിമ മുതൽ സ്വന്തം ശബ്ദമാണ് ഉപയോഗിച്ചത്. പിന്നീട് ഇറങ്ങിയ ഗ്രാമഫോൺ, കസ്തൂരിമാൻ, പാഠം ഒരു വിലാപം, പെരുമഴകാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടൽ, വിനോദയാത്ര തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.
ലോഹിതദാസ്, സത്യൻ അന്തിക്കാട്, കമൽ എന്നിവരുടെ പ്രിയപ്പെട്ട നായികയായിരുന്നു മീര. ഇതിൽ തന്നെ ലോഹിതദാസിന്റെ കസ്തൂരിമാനിലെ പ്രിയംവദ ഒരിക്കലും മറക്കാൻ പറ്റാത്ത മീര ജാസ്മിൻ പ്രകടനമാണ് ആ സിനിമയിൽ നമ്മളെ അത്ഭുതപെട്ടുത്തുന്ന പ്രകടനമായിരുന്നു. തുടക്ക സമയത്ത് ഞെട്ടിച്ച മീര പിന്നീട് ടൈപ് കാസ്റ്റിങ്ങും മറ്റും കൊണ്ട് നിറം മങ്ങിയ അഭിനേത്രിയായി മാറി. മകൾ, ക്വീൻ എലിസബത്ത് സിനിമകളിലൂടെ മീര വീണ്ടും പഴയ പ്രതാപത്തിലേക്ക് വരാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. വിവാദങ്ങളും ഗോസിപ്പുകളും കടുത്ത സമയത്താണ് മീര പതിയെ സിനിമാ ലോകത്ത് നിന്നും അകന്നത്.
