Connect with us

കല്യാണത്തലേന്ന് രാത്രി 12 ന് വിഷ്ണു വീട്ടിലെത്തി, ആരും അറിഞ്ഞില്ല! ഒടുവിൽ സംഭവിച്ചത്

Malayalam

കല്യാണത്തലേന്ന് രാത്രി 12 ന് വിഷ്ണു വീട്ടിലെത്തി, ആരും അറിഞ്ഞില്ല! ഒടുവിൽ സംഭവിച്ചത്

കല്യാണത്തലേന്ന് രാത്രി 12 ന് വിഷ്ണു വീട്ടിലെത്തി, ആരും അറിഞ്ഞില്ല! ഒടുവിൽ സംഭവിച്ചത്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകമാരിലൊരാളാണ് മീര അനില്‍.
ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മീരയുടെയും വിഷ്ണുവിന്റെയും വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന് ശേഷമായി വിഷ്ണുവിനൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച് മീര എത്തിയത്. ജെസിബി സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മീര വിശേഷങ്ങള്‍ പങ്കുവെച്ചത്.

വിവാഹത്തലേന്ന് വീട്ടുകാർ അറിയാതെ തങ്ങൾ ഒപ്പിച്ച രഹസ്യത്തെക്കുറിച്ചും മീരയും വിഷ്ണുവും ഇപ്പൊൾ ഇതാ തുറന്നുപറയുന്നു. ‘തലേദിവസം രാത്രി തന്നെ വിഷ്ണുവും കുടുംബവും ട്രിവാൻഡ്രം എത്തിയിരുന്നു . ഞാൻ നാളെ വിഷ്ണുവിന്റെ ഭാര്യ ആകാൻ പോവുകയാണ് എന്താണ് ഇപ്പോൾ തോന്നുന്നത് എന്ന് ചോദിച്ചപ്പോൾ എനിക്ക് നിന്നെ ഒന്ന് കാണണം എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. കാണാമല്ലോ എന്ന് ഞാൻ മറുപടിയും നൽകി. എന്റെ അനുവാദം കിട്ടാൻ കാത്തിരുന്ന പോലെ ഒരു പത്തുമിനിറ്റ് ആയപ്പോഴേക്കും വീടിന്റെ മുൻപിൽ കാർ വന്നു നിൽക്കുകയും ചെയ്തു. വിഷ്ണു വളരെ ഹീറോയിക് ആയി ഇറങ്ങി വന്നു. ആ നിമിഷം ഒരിക്കലും മറക്കാൻ ആകില്ല. പിന്നെ രാത്രി പന്ത്രണ്ട് ആയപ്പോൾ ഞങ്ങൾ കെട്ടി പിടിച്ചുകൊണ്ട് പരസ്പരം വിഷ് ചെയ്യുകയും ചെയ്തു. അതൊരു വല്ലാത്ത അനുഭവമായിരുന്നുവെന്ന് മീര പറയുന്നു. വീട്ടുകാര്‍ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഈ സംഭവം മറക്കാനാവാത്തതാണെന്ന് മീര പറയുന്നു.

പ്രത്യേകിച്ച് പ്ലാനിംഗൊന്നുമുണ്ടായിരുന്നില്ലെന്നായിരുന്നു വിഷ്ണു പറഞ്ഞത്. പെട്ടെന്ന് കാണാന്‍ തോന്നി അങ്ങനെ വന്ന് കണ്ടു. ആ കൂടിക്കാഴ്ചയ്ക്കിടയില്‍ ഞങ്ങള്‍ സെല്‍ഫി എടുത്തിരുന്നു. ഇതായിരുന്നു ആ ഫോട്ടോയെന്ന് പറഞ്ഞ് ഫോമിലെ ചിത്രവും മീര കാണിച്ചിരുന്നു.

പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും മീര മുന്‍പ് അറിയിച്ചിരുന്നു. ഈ വര്‍ഷമാദ്യം ആയിരുന്നു മീരയുടെയും വിഷ്ണുവിന്റെ വിവാഹ നിശ്ചയം നടന്നത്.

നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ പ്രിയ അവതാരകമാരിലൊരാളായി മാറാൻ മീരയ്ക്ക് ചുരുങ്ങിയ കാലംകൊണ്ട് തന്നെ കഴിഞ്ഞു. വ്യത്യസ്തമായ അവതരണ ശൈലിയാണ് മീരയെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്. മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പിന്തുണയും അതിഥികളോടും വിധികര്‍ത്താക്കളോടുമുള്ള താരത്തിന്റെ ഇടപെടലുമായിരുന്നു മീരയെ വേറിട്ട് നിര്‍ത്തിയത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top