Social Media
വൈറലായി ഹൗസ് ബോട്ടിൽ അച്ഛനോട് ചേർന്ന് നിന്ന് കായൽ കാഴ്ചകൾ ആസ്വദിക്കുന്ന കുട്ടി മീനാക്ഷി; അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് മീനാക്ഷി
വൈറലായി ഹൗസ് ബോട്ടിൽ അച്ഛനോട് ചേർന്ന് നിന്ന് കായൽ കാഴ്ചകൾ ആസ്വദിക്കുന്ന കുട്ടി മീനാക്ഷി; അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് മീനാക്ഷി
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുമുണ്ട്.
അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തിയിരുന്നു. ഇപ്പോഴിതാ അല്ലാതെയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീനാക്ഷി. സാരിയിലും ലെഹങ്കയിലുമെല്ലാം അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് മീനാക്ഷി പങ്കിട്ടത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളും കമന്റുകളുമെല്ലാമായി എത്തിയിരിക്കുന്നത്. മീനാക്ഷിയുടെ ഈ മാറ്റം ആരാധകരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഫാദേഴ്സ് ഡേ. നിരവധി പേരായിരുന്നു തങ്ങളുടെ അച്ഛനൊപ്പമുളള ചിത്രങ്ങളെല്ലാം തന്നെ പങ്കുവെച്ചിരുന്നത്. കുറച്ച് വൈകിയെങ്കിലും ഫാദേഴ്സ് ഡെയിൽ അച്ഛൻ ദിലീപിന് ആശംസകളുമായി മീനാക്ഷി എത്തിയിരുന്നു. അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് ഫാദേഴ്സ് ഡെയിൽ മീനാക്ഷി പങ്കുവെച്ചത്. ഹൗസ് ബോട്ടിൽ അച്ഛനോട് ചേർന്ന് നിന്ന് കായൽ കാഴ്ചകൾ ആസ്വദിക്കുന്ന കുട്ടി മീനാക്ഷിയെ കാണാം.
അഞ്ചോ, ആറോ വയസ് മാത്രം പ്രായമുള്ളപ്പോൾ പകർത്തിയ ചിത്രമാണിത്. രണ്ട് സൈഡിലും പോണി ടെയ്ൽ സ്റ്റൈലിൽ മുടി കെട്ടി മോഡേൺ ലുക്കിലാണ് മീനാക്ഷി. വയലറ്റ് നിറത്തിലുള്ള ഷർട്ടും പാന്റുമാണ് ദിലീപിന്റെ വേഷം. തന്റെ ലോകം തന്നെ അച്ഛനാണെന്നാണ് മീനാക്ഷി ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. കൂടാതെ ചുവന്ന ഹാർട്ടിന്റെ ഇമോജിയും താരപുത്രി അച്ഛനോടുള്ള സ്നേഹം അറിയിച്ച് ഫോട്ടോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.
അച്ഛന്റെ ഉയർച്ചയിലും താഴ്ചയിലും എപ്പോഴും ഒപ്പം നിന്നിട്ടുള്ള മകളാണ് മീനാക്ഷി. തന്റെ കരുത്ത് മീനൂട്ടിയാണെന്നത് ദിലീപും പലയിടത്തും തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്. മീനാക്ഷിക്ക് പതിനാല് വയസുള്ളപ്പോഴാണ് ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരാകുന്നത്. വേർപിരിഞ്ഞപ്പോൾ മീനാക്ഷി അച്ഛനായ ദിലീപിന് ഒപ്പം പോകാനാണ് താൽപര്യം പ്രകടിപ്പിച്ചത്.
മഞ്ജു വാശിപിടിച്ചതുമില്ല. പൂർണ്ണ മനസോടെ അത് സമ്മതിക്കുകയും മകളുടെ ഇഷ്ടത്തിന് അനുസരിച്ച് നീങ്ങാൻ തീരുമാനിക്കുകയുമായിരുന്നു. മഞ്ജുവിന്റെ ജീവൻ തന്നെ മകൾ മീനാക്ഷിയാണ്. അത്രത്തോളം പ്രിയപ്പെട്ട മകളെ മഞ്ജു ദിലീപിന് വിട്ടുകൊടുക്കണമെങ്കിൽ അച്ഛനായ ദിലീപിനെ നടിക്ക് അത്രത്തോളം വിശ്വസമുള്ളതുകൊണ്ടാകണം. പിതാവ് എന്ന നിലയിൽ ദിലീപിന് മഞ്ജുവും നൂറിൽ നൂറ് മാർക്കാണ് നൽകിയിട്ടുള്ളത്.
പല അഭിമുങ്ങളിലും ദിലീപിലെ അച്ഛനെ കുറിച്ച് മഞ്ജുവും മനസ് തുറന്നിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ദിലീപ് നല്ല ഒരു അച്ഛനാണ്. അതുകൊണ്ട് തന്നെയാണ് മീനാക്ഷി ഇന്നും ദിലീപിനോട് ഒപ്പം ഉള്ളത്, നല്ലൊരു ഭർത്താവ് ആയതിനുശേഷം തന്നെയാണ് ഒരു അച്ഛൻ ആകുന്നത്. പിന്നെ പൊരുത്തപ്പെട്ടുപോകാത്തത് അവരുടെ വ്യക്തിപരമായ കാര്യങ്ങൾ. അമ്മയ്ക്ക് അച്ഛനോടുള്ള സ്നേഹമാണ് മക്കൾക്കും അച്ഛനോടുണ്ടാകുന്നത്.
അമ്മ അച്ഛനെ സ്നേഹികുന്നത് കണ്ടുകൊണ്ടാണ് മക്കൾ വളരുന്നത്. അതുകൊണ്ട് മഞ്ജുവിന് ദിലീപിനോടുള്ള സ്നേഹം കണ്ടിട്ടാകും മീനാക്ഷിക്കും അച്ഛൻ ഇത്രയേറെ പ്രിയപ്പെട്ടതായത് എന്നിങ്ങനെയാണ് ദിലീപിന്റെയും മീനാക്ഷിയുടേയും ചിത്രങ്ങൾക്ക് വന്ന കമന്റുകൾ. വിവാഹമോചിതയായശേഷം ഒരിടത്ത് പോലും മഞ്ജു മകൾക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടില്ല.
പക്ഷെ മകളെ മഞ്ജു സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യുകയും മീനാക്ഷി പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കുമെല്ലാം സ്നേഹം അറിയിച്ച് എത്താറുമുണ്ട്. ദിലീപുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം സിംഗിൾ ലൈഫാണ് മഞ്ജുവിന്റേത്. ദിലീപിന്റെ ജീവിതത്തിലേക്ക് പിന്നീട് കാവ്യ വന്നു. ഇരുവർക്കും മഹാലക്ഷ്മി എന്നൊര മകൾ കൂടിയുണ്ട്. ഉർവശിയും മകൾ കുഞ്ഞാറ്റയുമെല്ലാം ഒന്നിച്ചതുപോലെ മഞ്ജുവുമായുള്ള മീനാക്ഷിയുടെ പിണക്കങ്ങൾ മാറട്ടെയെന്നും ആരാധകർ പറയുന്നു.
ഡെർമറ്റോളജിയിലാണ് മീനാക്ഷി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നതെന്ന് അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. മുന്നൂറ് കോടിക്ക് മുകളിൽ ആസ്തിയുണ്ടായിട്ടും മകളുടെ മാസവരുമാനത്തിലാണ് അദ്ദേഹം സന്തോഷം കണ്ടെത്തുന്നത്. മക്കൾക്ക് ജോലിയും വരുമാനവും ലഭിക്കുമ്പോഴുള്ള അച്ഛന്റെ സന്തോഷം ദിലീപിന്റെ മുഖത്തും കാണാം എന്നായിരുന്നു കമന്റുകൾ. അതേസമയം ദിലീപ് മകൾക്ക് വേണ്ടി കാശെറിഞ്ഞ് വാങ്ങിയതാണ് ഡോക്ടർ സീറ്റെന്നും കമന്റുകളുണ്ട്.
അതിന് മറുപടി നൽകിയത് ദിലീപ് ആരാധകർ തന്നെയാണ്. ഒരുകാര്യം എല്ലാവരും മനസിലാക്കണം. പണം കൊടുത്ത് സീറ്റ് വാങ്ങിയാലും ഡോക്ടർ ആകണമെങ്കിൽ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷകൾ പാസാകണം. എംബിബിഎസ് പരീക്ഷകൾ പാസാവുക ബുദ്ധിമുട്ടേറിയ ഒന്ന് തന്നെയാണ്. ചില മെഡിക്കൽ കോളേജിൽ പേഷ്യന്റ്സ് ലോഡ് കുറവായിരിക്കും.
അതുകൊണ്ട് പഠിക്കുന്നവർക്കെല്ലാം വ്യത്യസ്തമായ കേസുകൾ പഠിക്കാൻ അവസരം കിട്ടികൊള്ളണമെന്നില്ല. ഹൗസ് സർജൻസി പ്രാക്ടീസ് ടൈമിലാണ് എല്ലാം പഠിക്കാൻ അവർക്ക് അവസരം കിട്ടുന്നത്. ഒരു കുട്ടിയും ജനിക്കുമ്പോഴേ നടക്കുന്നില്ലെന്ന് മനസിലാക്കൂ എന്നാണ് വിമർശിച്ചവർക്കുള്ള മറുപടിയായി ഒരാൾ കുറിച്ചത്. സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലെങ്കിലും മോഡലിങ്ങിൽ സജീവമാണ് മീനാക്ഷി.
നേരത്തെയും മീനാക്ഷിയെ കുറിച്ച് ദിലീപ് സംസാരിച്ചിട്ടുണ്ട്. മോൾ മീനാക്ഷി എന്റെ കൂടെ കട്ടക്ക് കൂടെ നിൽക്കുന്ന ആളാണ്. ഇത്രയും വിഷയങ്ങൾ ഉണ്ടായ സമയത്ത് അവൾ പ്ലസ് ടുവിന് പഠിക്കുകയിരുന്നു. അതുകഴിഞ്ഞു എന്റെ പ്രശ്നങ്ങൾ തീർന്നില്ലെങ്കിലും അവൾ ഡോക്ടർ ആയി ഇവിടെ ആസ്റ്ററിൽ ജോയിൻ ചെയ്തു. അവൾ എന്റെ ഏറ്റവും ബലമുള്ള ആളാണ്. എന്നെ അത്രയും സപ്പോർട്ട് ചെയ്യുന്ന എനിക്ക് എല്ലാത്തിനും കൂടെ നിൽക്കുന്ന ആളാണ്.
ഒരു ഫൈറ്റ് എന്ന് പറയുമ്പോൾ തളരാൻ പാടില്ലല്ലോ. നമ്മൾ കാണാത്ത കേൾക്കാത്ത കാര്യങ്ങൾ ആണല്ലോ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ അതിനെയെല്ലാം ഫൈറ്റ് ചെയ്യണമല്ലോ. ഞാൻ ഒരാൾ അല്ല. എന്നെ ഡിപ്പെൻഡ് ചെയ്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഒരുപാട് കുടുംബം ഉണ്ട്. ഫാമിലിയാണ്. വ്യക്തികൾ അല്ല. ഞാൻ അവരെയെല്ലാം നോക്കുന്ന ആളാണ്. കോവിഡ് കാലത്തുപോലും ഞാൻ എന്റെ ഒരു ജോലിക്കാരെ പറഞ്ഞുവിട്ടിട്ടില്ല. എല്ലാവർക്കും ഞാൻ എന്നാൽ കഴിയുന്ന സഹായം ചെയ്തിട്ടുണ്ട്. എന്നെ ഡിപ്പെൻഡ് ചെയ്യുന്ന ഒരാളെ പോലും എനിക്ക് തള്ളി കളയാനും ആകില്ല അപ്പോൾ ഫൈറ്റ് ചെയ്യും.
മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല.
എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. അവൾ ഡാൻസൊന്നും പഠിച്ചിട്ടില്ല. പക്ഷേ അവൾ തന്നെ ഓരോന്ന് കമ്പോസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നത്. അതെല്ലാം എനിക്ക് കാണിച്ച് തരാറുമുണ്ട്. അതിലെല്ലാം അഭിമാനം മാത്രം. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. ‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ് എന്നുമാണ് ദിലീപ് അഭിമുഖത്തിൽ പറയുന്നത്.
മകളെക്കുറിച്ച് അഭിമാനം തോന്നിയ കാര്യത്തെക്കുറിച്ചും ദിലീപ് തുറന്ന് സംസാരിച്ചിരുന്നു. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്നം അഭിമുഖീകരിച്ചത്. എനിക്കവളോടുള്ള ബഹുമാനമെന്തെന്നാൽ ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസായത്. ഒരു വർഷമാണ് നീറ്റിന് വേണ്ടി പഠിക്കേണ്ടത്. മൂന്ന് മാസം ക്രാഷ് കോഴ്സ് ചെയ്ത് അവൾ എൻട്രൻസ് പാസായി. അവൾക്കറിയാത്ത വഴിയിലൂടെയാണ് പോയത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു.
കുഴപ്പമില്ല, പോയി നോക്കെന്ന് ഞാൻ പറഞ്ഞു. പതുക്കെ പരീക്ഷകളാെക്കെ പിടിക്കാൻ തുടങ്ങി. ഒരിക്കൽ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം അവൾ സർജറി ചെയ്യുന്ന ഫോട്ടോയിട്ടു. അതൊക്കെ കാണുമ്പോൾ അഭിമാനമാണ്. എന്റെ മകൾ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികൾ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കൾ. നമ്മൾ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
മകളോട് സുഹൃത്തെന്ന പോലെയാണ് പെരുമാറാറെന്നും ദിലീപ് വ്യക്തമാക്കി. മീനാക്ഷിയെ പോലെ മഹാലക്ഷ്മിയും എന്റെ സുഹൃത്താണ്. അച്ഛാ, അതെനിക്ക് ചെയ്ത് തന്നില്ലെങ്കിൽ അയാം നോട്ട് യുവർ ഫ്രണ്ട് എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ട് പേരും നല്ല ഹ്യൂമർസെൻസുള്ളവരാണ്. ഒരാൾ ഇത്തിരി സൈലന്റാണ്. മറ്റെയാൾ വയലന്റാണെന്നും ദിലീപ് ചിരിച്ച് കൊണ്ട് പറഞ്ഞു.
ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്. അവിടെ നിന്നും വേഗം മടങ്ങി പോവുകയും ചെയ്തിരുന്നു.
1998ൽ വിവാഹിതരായ ദിലിപും മഞ്ജുവും 2015ലാണ് നിയമപരമായ വേർപിരിഞ്ഞത്. അതിനുശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് പോയിരുന്നത്. മീനാക്ഷിയ്ക്ക് എപ്പോൾ വേണമെങ്കിലും അമ്മയ്ക്കടുത്ത് വരാമെന്നും ഒരുവിളിപ്പാടകലെ ഞാനുണ്ടാകുമെന്നാണ് അന്ന് വേർപിരിയൽ സമയത്ത് മഞ്ജു സോഷ്യൽ മീഡിയയലൂടെ പങ്കുവെച്ചിരുന്നത്. അതിനുശേഷം മീനാക്ഷിയും മഞ്ജുവും ഒന്നിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
