Connect with us

ആ നടന്റെ പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചതിനെ തുടര്‍ന്ന് തന്നെ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കി; മീനാക്ഷി ശേഷാദ്രി

Actress

ആ നടന്റെ പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചതിനെ തുടര്‍ന്ന് തന്നെ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കി; മീനാക്ഷി ശേഷാദ്രി

ആ നടന്റെ പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചതിനെ തുടര്‍ന്ന് തന്നെ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കി; മീനാക്ഷി ശേഷാദ്രി

നിരവധി വ്യത്യങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മീനാക്ഷി ശേഷാദ്രി. രാജ് കുമാര്‍ സന്തോഷിയുടെ ദാമിനി എന്ന ചിത്രവും അതില്‍ ഉള്‍പ്പെടുന്നു. തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നായി ദാമിനി വാഴ്ത്തപ്പെടുമ്പോഴും, ആ ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവം തനിക്കത്ര സുഖപ്രദമായിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് മീനാക്ഷി.

രാജ് കുമാറിന്റെ പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചതിനെ തുടര്‍ന്ന് തന്നെ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കിയിരുന്നെന്നും മീനാക്ഷി വെളിപ്പെടുത്തി. ഈ സാഹചര്യത്തെക്കുറിച്ച് താന്‍ മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ പ്രൊഡ്യൂസേഴ്‌സ് ഇടപ്പെടുകയും തന്നെ പിന്തുണയ്ക്കുകയും ചെയ്തുവെന്നും അങ്ങനെയാണ് ആ ചിത്രം പൂര്‍ത്തിയാക്കിയതെന്നും ദാമിനി പറഞ്ഞു.

‘ഞാനും സന്തോഷി ജിയും അതിനെക്കുറിച്ച് സംസാരിക്കേണ്ടെന്ന് തീരുമാനിച്ചു. പാലത്തിനടിയില്‍ വെള്ളമാണ്. എന്നാല്‍ എഴുന്നേറ്റു നില്‍ക്കാനുള്ള ധൈര്യം പ്രധാനമായിരുന്നു, കാരണം നിങ്ങളെ ആവശ്യമില്ലെന്ന് ഇനിയവര്‍ ആരോടും പറയേണ്ടതില്ല. തൊഴിലിലും മറ്റും എനിക്ക് ഇതിന് നിരവധി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നു. മിണ്ടാതെ ഞാന്‍ അതെല്ലാം കൈകാര്യം ചെയ്തു. ഇതൊരു വഴക്കായി മാറ്റുന്നത് എന്റെ അന്തസ്സിനു ചേരാത്തതിനാല്‍ അതില്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞു. ഇതൊരു പോരാട്ടമല്ലല്ലോ. ‘

‘ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ നിലകൊണ്ടത്, കാര്യങ്ങള്‍ നന്നായി നടക്കുകയാണെങ്കില്‍, ഞങ്ങള്‍ ഒരു ടീമായി ഒരുമിച്ച് പ്രവര്‍ത്തിക്കും. അതായിരുന്നു സിനിമാലോകത്തിനും പ്രേക്ഷകര്‍ക്കും നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ച സന്ദേശം. ഒരു മികച്ച സിനിമ നിര്‍മ്മിക്കാന്‍ ഞാനും അവിടെ ഉണ്ടായിരുന്നു, ദാമിനിയുടെ വിജയവും അതായിരിക്കും.’

പ്രൊഡ്യൂസേഴ്‌സ് തന്നെ പിന്തുണച്ചതെങ്ങനെയെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു, ‘സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ ബഹുമാനിക്കുന്നു, പ്രത്യേകിച്ച് സന്തോഷി ജി, കാരണം അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മികച്ചതായിരുന്നു. ആത്യന്തികമായി, വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് ആക്ഷനാണെന്ന് അവര്‍ പറയുന്നു, അതിനാല്‍ പ്രൊഡ്യൂസേഴ്‌സും അഭിനേതാക്കളുമെല്ലാം ഒന്നിച്ചുനിന്നു. ‘


പിന്നീട്, 1995ല്‍ ഹരീഷ് മൈസൂരിനെ മീനാക്ഷി വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് ഒരു മകളും ഒരു മകനുമുണ്ട്. രാജ്കുമാര്‍ സന്തോഷി പില്‍ക്കാലത്ത് മനിലയെ വിവാഹം ചെയ്തു, റാം, തനിഷ എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്‍. മീനാക്ഷിയും രാജ്കുമാര്‍ സന്തോഷിയും ഒന്നിച്ച ആദ്യ ചിത്രം ഘയാല്‍ (1990) ആയിരുന്നു. ദാമിനിക്ക് ശേഷം 1996ല്‍ ഘട്ടക് എന്ന ചിത്രത്തിലും ഇരുവരും വീണ്ടും സഹകരിച്ചു.

Continue Reading
You may also like...

More in Actress

Trending

Recent

To Top