Malayalam
നമിതയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങളുമായി മീനാക്ഷി; വൈറലായി ചിത്രങ്ങൾ
നമിതയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങളുമായി മീനാക്ഷി; വൈറലായി ചിത്രങ്ങൾ
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്. സിനിമയിൽ മീനാക്ഷിയുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് നമിത പ്രമോദ്. ഇവരുടെ സൗഹൃദത്തെ കുറിച്ചുള്ള വാർത്തകളെല്ലാം തന്നെ വൈറലായി മാറാറുണ്ട്.
സൗഹൃദത്തിന് അങ്ങയേറ്റത്തെ പ്രാധാന്യമാണ് മീനാക്ഷി നൽകുന്നത്. ദിലീപിനൊപ്പം നായികയായി അഭിനയിച്ചുവെങ്കിലും അങ്ങനെയൊരു ഇടപെടലല്ല ഞങ്ങൾ തമ്മിൽ എന്ന് നമിത പ്രമോദ് പറഞ്ഞിരുന്നു. മീനൂട്ടി എന്റെ അടുത്ത സുഹൃത്താണ്. സിനിമയെക്കുറിച്ച് എന്നല്ല, ഈ ലോകത്ത് എന്ത് കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ കഴിയുന്നൊരാൾ. ഞാൻ പറയാതെ തന്നെ എന്നെ മനസിലാക്കിയ ആളാണ് മീനൂട്ടി എന്നാണ് നമിത മുൻപ് പറഞ്ഞത്.
നാദിർഷയുടെ മക്കളായ ഖദീജയും ആയിഷയും ഇവരുടെ സുഹൃത്തുക്കളാണ്. നമിതയും മീനാക്ഷിയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇരുവരും തമ്മിൽ അത്ര രസത്തിലല്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. ഞങ്ങളിപ്പോളും പഴയത് പോലെ തന്നെ തെളിയിച്ചിരിക്കുകയാണ് ഇരുവരും. ഡെല്ലുളു എന്ന ക്യാപ്ഷനോടെയായിരുന്നു മീനൂട്ടിയും നമിതയും പുത്തൻ ചിത്രം പങ്കുവെച്ചത്.
തന്നെക്കാൾ ഒരുപാട് ഇളയതാണ് മീനാക്ഷി എങ്കിലും തന്റെ അടുത്ത സുഹൃത്താണ് എന്ന് നമിത പലപ്പോഴും പറഞ്ഞിട്ടുണ്ട്. പൊതുവെ ക്യമറയ്ക്ക് മുൻപിൽ എത്താൻ മടി കാണിക്കുന്ന മീനാക്ഷി നമിതയുടെ പുതിയ ബിസിനസ്സ് സംരംഭത്തിന്റെ ഉദ്‌ഘാടനത്തിനു വന്നതെല്ലാം വൈറലായിരുന്നു. നമിതയുടെ ഏത് ഉയർച്ചയിലും താഴ്ചയിലും മീനാക്ഷി എപ്പോഴും ഒപ്പമുണ്ടാകാറുണ്ട്.
അടുത്തിടെ നമിത സമ്മർ ടൗൺ എന്ന കഫേ ആരംഭിച്ചപ്പോഴും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മീനാക്ഷി എത്തിയിരുന്നു. കൂട്ടുകാരിയുടെ പുതിയ കാൽവെയ്പ്പിന് സാക്ഷ്യം വഹിക്കാൻ എത്തിയ മീനാക്ഷി തന്നെയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. ഇളം പച്ച നിറത്തിലുള്ള ലോങ് ഗൗണിൽ സിപിംൾ മേക്കപ്പുമായി അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്.
മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത നേരത്തെ സംസാരിച്ചിട്ടുണ്ട്. ദിലീപിന്റെ മകളായത് കൊണ്ടല്ല മീനാക്ഷിയുമായി സൗഹൃദത്തിലായതെന്ന് നമിത വ്യക്തമാക്കിയിരുന്നു. മീനാക്ഷിയെ ആദ്യം കണ്ടപ്പോൾ ഭയങ്കര ജാഡ ആണെന്ന് തോന്നി. പിന്നീട് ഒരു ഫ്‌ലൈറ്റ് യാത്രയിലാണ് തമ്മിൽ സൗഹൃദത്തിലാവുന്നതെന്നും നടി വ്യക്തമാക്കി. നമിതയുടെ മിക്ക അഭിമുഖങ്ങളിലും മീനാക്ഷിയെ പറ്റി ചോദ്യം വരാറുണ്ട്. നമിതയുടെ ഫോണിലെ വാൾപേപ്പർ വരെ മീനാക്ഷിയ്ക്കൊപ്പമുള്ള ചിത്രമാണ്.
നേരത്തെ, നാദിർഷായുടെ മകളുടെ വിവാഹത്തിൽ നമിതയ്ക്ക് ഒപ്പമെത്തിയ മീനാക്ഷിയും, അവരുടെ വിവാഹത്തിൽ ഇവർ ഇരുവരും അവതരിപ്പിച്ച നൃത്തവും ഒക്കെ ഏറെക്കാലം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിനിന്നിരുന്നു. നമിതയുടെ ബിസിനെസ്സ് സംരംഭത്തിന്റെ ഉദ്‌ഘാടനത്തിനു വന്നതും ഏറ്റവും തിരക്കുള്ള സമയം ആയിട്ടും മീനാക്ഷിയോടുള്ള നമിതയുടെ കെയറിങ്ങും ഒക്കെ ആ സമയത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു.
അടുത്തിടെയും മീനാക്ഷിയുടെ സിനിമാ എൻട്രിയെ കുറിച്ച് നമിത പറഞ്ഞതും വൈറലായിരുന്നു. ഇടയ്ക്കിടെ മീനാക്ഷി സിനിമയിലേക്കോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വരാറുണ്ട്. അതൊക്കെ കണ്ടിട്ട് അവൾ പുച്ഛിക്കുകയാണ് ചെയ്യുന്നത്. അതുപോലൊരു വാർത്ത കണ്ടപ്പോൾ ഞാനും അവൾക്ക് അയച്ച് കൊടുത്തു.
അതിന് മറുപടിയായി പുച്ഛിക്കുന്ന ഒരു സ്‌മൈലിയാണ് അവളെനിക്ക് അയച്ചതെന്ന് നമിത പറയുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം കാര്യങ്ങളൊന്നും അവൾ നോക്കാറില്ല. കാരണം പലതിലും ടോക്‌സിക്കായ കാര്യങ്ങളാണ്. അവൾ വളരെ ഫ്രണ്ട്‌ലിയാണ്. പുറത്തുള്ളവരോട് അധികം സംസാരിക്കാത്ത, ഭയങ്കര പാവമായിട്ടുള്ള ഒരു കൊച്ചാണ്. ഭയങ്കര ഇന്നസെന്റായിട്ടുള്ള കൊച്ചാണ് മീനാക്ഷിയെന്നുമാണ് നമിത പറഞ്ഞിരുന്നത്.
ദിലീപിനും മീനാക്ഷിയെ കുറിച്ച് പറയാൻ നൂറ് നാവാണ്. എന്റെ മോളുടെ നല്ല സുഹൃത്താണ് ഞാൻ. എനിക്ക് അവളോട് എന്തും പറയാം. നിനക്ക് എന്താണു വേണ്ടത്, എന്താണ് ആഗ്രഹിക്കുന്നത്, അതിനു ഞാൻ പിന്തുണ നൽകും എന്നാണ് അവളോട് ഞാൻ പറയുന്നത്. ഇപ്പോഴത്തെ കുട്ടികളുടെ ചിന്തകൾ വേറെയാണ്. അവൾ ഇപ്പോൾ പഠിക്കുകയാണ്. പഠിച്ച് ഡിഗ്രി എടുത്തുകഴിഞ്ഞ് നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുക എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. രണ്ടു മക്കളിൽ ഒരാൾ സൈലന്റും മറ്റെയാൾ കുറച്ചു വൈലന്റുമാണ്.
എന്റെ മക്കൾ സെലിബ്രിറ്റി കിഡ്സാണ്. എന്റെ മക്കൾ മാത്രമല്ല, എല്ലാ അഭിനേതാക്കളുടെയും മക്കൾ അങ്ങനെയാണ്. നമ്മൾ അങ്ങനെ പറഞ്ഞില്ലെങ്കിലും പ്രേക്ഷകർ അവരെ അങ്ങനെയാണ് കാണുന്നത്. താരങ്ങളെ ഇഷ്ടപ്പെടുന്നവവർ അവരുടെ കുടുംബത്തെയും ഏറ്റെടുക്കുകയാണ്. സെലിബ്രിറ്റികളുടെ കുടുംബത്തെക്കുറിച്ച് അറിയാൻ എല്ലാവർക്കും എന്നും ആകാംക്ഷയാണ്.
ചിലപ്പോഴൊക്കെ ചില വാർത്തകൾ കാണുമ്പോൾ ‘എന്താണ് അച്ഛാ ഇവർ ഇങ്ങനെയൊക്കെ പറയുന്നത്’ എന്നു മീനാക്ഷി ചോദിക്കാറുണ്ട്. അപ്പോൾ ഞാൻ പറയും ‘അതൊക്കെ അങ്ങനെ നടക്കും ഞാൻ എന്തെല്ലാം കേൾക്കുന്നുണ്ട്. നമ്മൾ അതൊന്നും ശ്രദ്ധിക്കാൻ പോകേണ്ട’ എന്ന്.
മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവൾ ഏറ്റവും വലിയ ട്രോമയിലൂടെ കടന്നുപോയത്. അവളെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്ന നിമിഷമാണത്. കാരണം ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസ്സായത്. ക്രാഷ് കോഴ്സ് എടുത്താണ് എൻട്രൻസിനു പഠിച്ചത്. ചിലപ്പോഴൊക്കെ ‘അച്ഛാ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല’ എന്നു പറയും.
അപ്പൊ ഞാൻ പറയും ‘ചുമ്മാ പോയി നോക്ക്’. പക്ഷേ പതിയെ പതിയെ അവൾ ആ ട്രാക്കിൽ വീണു. നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങി. ഒരിക്കൽ പോലും എനിക്ക് മീനൂട്ടിയോട് പഠിക്ക് എന്നു പറയേണ്ടി വന്നിട്ടില്ല. മോൾക്ക് എന്താണ് വേണ്ടത്, ട്യൂഷൻ വേണോ, എന്തെങ്കിലും ആവശ്യമുണ്ടോ എന്നൊക്കെ ഞാൻ ചോദിക്കുമായിരുന്നു. കാരണം മെഡിസിൻ നമ്മുടെ ഏരിയ അല്ല. നമുക്ക് അറിയില്ല അവിടെ എന്താണു വേണ്ടതെന്ന്.
അവൾ ഡോക്ടറാവുക എന്ന ആഗ്രഹമല്ലാതെ നമുക്ക് അതിനപ്പുറം ഒന്നുമറിയില്ല. ഇന്നിപ്പോൾ അവൾ സർജറിയുടെ കൂടെ നിൽക്കുന്നു, സർജറി ചെയ്യുന്നു എന്നൊക്കെ കേൾക്കുമ്പോൾ അഭിമാനമാണ്. കഴിഞ്ഞദിവസം അവൾ സർജറി ചെയ്യുന്ന ഒരു ഫോട്ടോ അയച്ചു തന്നു അതൊക്കെ കാണുമ്പോൾ അഭിമാനമാണ്. ഇതുപോലെ പഠിക്കുന്ന ഓരോ മക്കളുടെയും മാതാപിതാക്കൾക്ക് അത് അഭിമാനം ആണ്.
ഞാൻ എടുത്തുകൊണ്ട് നടന്ന മകൾ ആണല്ലോ ഇതൊക്കെ ചെയ്യുന്നത് എന്ന് അവർക്ക് തോന്നും. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കൾ. നമ്മൾ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണ്. മോളെ ഒരു കാര്യത്തിലും ഞാൻ ഉപേദശിക്കാൻ നിൽക്കാറില്ല. മോൾക്ക് എന്താണോ ഇഷ്ടം അതിനൊപ്പം നിൽക്കുക എന്നത് മാത്രമാണ് ചെയ്യാറുള്ളതെന്നുമാണ് ദിലീപ് പറഞ്ഞത്.
അതേസമയം, കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ബിരുദദാന ചടങ്ങ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു.സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി എത്തി സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങി നടന്ന് പോകുന്ന മീനാക്ഷിയെയാണ് വീഡിയോയിൽ കാണാനാകുക.
ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്.ചെന്നൈയിലെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് എടുത്തിരിക്കുന്നത്.
ബിരുദദാന ചടങ്ങിന് പിന്നാലെ മഞ്ജുവും മകളും ഇൻസ്റ്റാഗ്രമിൽ പരസ്പരം ഫോളോ കൂടി ചെയ്തതോടെ അമ്മയും മകളും പിണക്കങ്ങൾ എല്ലാം മറന്നു എന്നും ഒന്നിച്ചുവെന്നുമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളൊ ചെയ്തു. എന്നാവ്‍ മഞ്ജു ഇപ്പോഴും മീനാക്ഷിയെ പിന്തുടരുന്നുണ്ട്.
ഇപ്പോൾ മീനാക്ഷിയുടെ പോസ്റ്റുകൾക്കെല്ലാം അമ്മ മഞ്ജു വാര്യരും ലൈക്ക് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി മീനാക്ഷി എത്തിയ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇതിന് മഞ്ജുവും ലൈക്കടിച്ചിരുന്നു. മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷമാണ് 1998 ഒക്ടോബർ 20ന് മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്.
മകളുടെ മനസ് വേദനിപ്പിക്കാൻ മഞ്ജു ആഗ്രഹിക്കുന്നില്ലെന്നാണ് നടി ജീജ സുരേന്ദ്രൻ അടുത്തിടെ ഒരു അഭിമുഖത്തൽ പറഞ്ഞിരുന്നത്. ആ കുട്ടിയെ അമ്മയുടെ കൂടെയെന്ന് പറഞ്ഞ് നിർബന്ധപൂർവ്വം കൊണ്ട് വന്നാൽ അവളുടെ മനസ് വേദനിക്കും. ആ കുട്ടി അമ്മയെക്കാളും കൂടുതൽ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി.
അച്ഛനോട് കാണിക്കുന്ന സ്‌നേഹം കണ്ടാൽ ഇങ്ങനെ സ്‌നേഹം ഉണ്ടാവുമോന്ന് തോന്നും. അതുപോലെയാണ് ദിലീപും മീനൂട്ടിയും. മകളുടെ മനസ് വേദനിപ്പിക്കാൻ മഞ്ജു ആഗ്രഹിക്കുന്നില്ല. ആ കുട്ടിയെ അമ്മയുടെ കൂടെയെന്ന് പറഞ്ഞ് നിർബന്ധപൂർവ്വം കൊണ്ട് വന്നാൽ അവളുടെ മനസ് വേദനിക്കും. ആ കുട്ടി അമ്മയെക്കാളും കൂടുതൽ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി. അപ്പോൾ മഞ്ജുവിന്റെ വേദനയില്ലേ എന്ന് ചോദിച്ചാൽ അവർ എല്ലാം സഹിക്കുകയാണ്. ഇപ്പോൾ മഞ്ജുവിന്റെ മകൾ വളർന്ന് സന്തോഷമായിരിക്കുന്നുണ്ട്. ഇനി ആ കുട്ടി അമ്മയെ കുറിച്ചും ചിന്തിക്കും.
വളരെ മുൻപ് മഞ്ജു കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം തിരിച്ച് വന്നപ്പോൾ താൻ ഡാൻസ് കളിക്കുമെന്ന് പോലും മകൾക്ക് അറിയില്ലെന്നാണ് പറഞ്ഞത്. ആ കുട്ടി അതൊന്നും കണ്ടിട്ടില്ല. ഇപ്പോഴാണ് മഞ്ജുവിന്റെ കഴിവുകളൊക്കെ മകൾ കണ്ടിട്ടുണ്ടാവുക. സ്വയം കുട്ടി ചിന്തിക്കും. പിന്നെ അവർ ബുദ്ധിയുള്ള കുടുംബമാണ്. യൂട്യൂബർമാർക്ക് കളിക്കാനുള്ളത് അവരാരും തരില്ല. അമ്മയും മകളും തമ്മിൽ വിളിക്കാറുണ്ടോ കാണാറുണ്ടോ എന്നൊന്നും ആർക്കും അറിയില്ല. പിന്നെ അവരുടെ ഉള്ളിൽ നടക്കുന്നതെന്താണെന്നും അറിയില്ല. അവരെല്ലാവരും ഹാപ്പിയാണ്. പിന്നെ എന്തിന് ഇതൊക്കെ വീണ്ടും പറഞ്ഞ് നടക്കുന്നതെന്നും ജീജസുരേന്ദ്രൻ ചോദിക്കുന്നു.
