Social Media
മേക്കപ്പ് ഇല്ലാതെ വളരെ സിംപിൾ ലുക്കിലെത്തി മീനാക്ഷി, അച്ഛമ്മയുടെ തനിപകർപ്പെന്ന് കമന്റ്; വൈറലായി വീഡിയോ
മേക്കപ്പ് ഇല്ലാതെ വളരെ സിംപിൾ ലുക്കിലെത്തി മീനാക്ഷി, അച്ഛമ്മയുടെ തനിപകർപ്പെന്ന് കമന്റ്; വൈറലായി വീഡിയോ
മലയാളികൾക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന രീതിയിൽ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലെങ്കിലും വിശേഷാൽ അവസരങ്ങളിലും മറ്റും പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളിൽ കാണാറുള്ളത്.
ആദ്യമൊന്നും മാധ്യമങ്ങൾക്ക് മുൻപിൽ മുഖം തരാൻ തയ്യാറാകാതിരുന്ന മീനാക്ഷി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തി.
ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയൊരു വീഡിയോയാണ് വൈറലായി മാറുന്നത്. ഒരു ഫംങ്ഷന് പങ്കെടുക്കാൻ എത്തിയപ്പോഴുള്ള താരപുത്രിയുടെ വീഡിയോയാണ് വൈറലായി മാറുന്നത്. അധികം മേക്കപ്പ് ഒന്നുമില്ലാതെ വളരെ സിംപിൾ ലുക്കിലാണ് മീനാക്ഷി എത്തിയിരിക്കുന്നത്. മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും കാണുമ്പോഴെല്ലാം മഞ്ജുവിന്റെ കുറിച്ചുള്ള കമന്റുകൾ ആരാധകർ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ പതിവ് പോലെ മീനാക്ഷിയുടെ ഈ വീഡിയോയ്ക്ക് താഴെയും നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്റെ പൊന്നോ നിന്റെ അമ്മ എന്നാ ലൂക്കാണ് മോളെ, അമ്മയുടെ ലുക്ക് കൂടെ ഇടകലർന്നത് കൊണ്ട് ആ സൗന്ദര്യത്തിന്റെ ഒരു ചെറിയ ചേല് വന്നിട്ടുണ്ട് ഇല്ലായിരുന്നെങ്കിൽ അച്ഛമ്മയുടെ തനിപകർപ്പ്, Attention കിട്ടാതെ ഇരിക്കാൻ വേണ്ടി മനഃപൂർവം ഡൾആയി ഇറങ്ങിയതാ എന്നിട്ടും പിന്നാലെ പോവുന്നു. എനിക്ക് ഈ കുട്ടിയെ ഒട്ടും ഇഷ്ടമല്ല, ഒരു അഹങ്കാരമാണ് എപ്പോഴും എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്.
വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മകളുടെ ബിരുദദാനചടങ്ങിലും മഞ്ജുവിനെ കാണാത്തതിൽ ആരാധകർ വിഷമം പങ്കിട്ടിരുന്നു.
മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.
എന്നാൽ മീനാക്ഷി സിനിമയിലേയ്ക്ക് വരുന്നത് കാണണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. എന്നാൽ മീനാക്ഷി ഇതുവരെയും സിനിമ ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. അധികം സംസാരിക്കുന്ന പ്രകൃതക്കാരിയല്ല മീനാക്ഷിയെന്ന് ദിലീപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇതുവരെയും ഒരു അഭിമുഖത്തിന് പോലും മീനാക്ഷി മുഖം കൊടുത്തിട്ടില്ല. മാത്രമല്ല, യൂട്യൂബ് ചാനലുകാരുടെ ചോദ്യങ്ങളോടോ ഒന്നും മീനാക്ഷി പ്രതികരിക്കാറില്ല. ദിലീപ്-കാവ്യ വിവാഹ സമയത്താണ് മീനാക്ഷി അവസാനമായി മാധ്യമങ്ങളോട് സംസാരിച്ചത്.
അതേസമയം, വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രമാണ് മഞ്ജുവിന്റേതായി പുറത്തെത്തിയത്. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വേട്ടയ്യൻ. വിടുതലെെ 2, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് സിനിമകൾ. എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഫൂട്ടേജ് ആണ് നടിയുടേതായി മലയാളത്തിൽ പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ.