Connect with us

മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി

Social Media

മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി

മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുമുണ്ട്.

അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തിയിരുന്നു. ഇപ്പോഴിതാ അല്ലാതെയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീനാക്ഷി. മാതൃദിനത്തിലാണ് താരപുത്രി ചിത്രങ്ങൾ പങ്കുവെച്ചത് എന്നതും ശ്രദ്ധേയമാണ്.

മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടെയാവാം ഈ ചിത്രങ്ങൾ എന്നാണ് ചിലരുടെ വിലയിരുത്തലുകൾ. ഇന്റസ്ട്രിയിൽ മീനാക്ഷിയുടെ ഉറ്റ സുഹൃത്തുക്കളായ നമിതയും നാദിർഷയുടെ മകൾ ഖദീജയും അമ്മമാർക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് എത്തിയിരുന്നു. പിന്നാലെയാണ് മീനാക്ഷിയുടെ പോസ്റ്റ് എന്താവും എന്നറിയാൻ ആളുകൾ കാത്തിരുന്നത്. തന്റെ തന്നെ ചില കിടിലം ചിത്രങ്ങൾ പങ്കുവച്ച് താരപുത്രി അതിന് മറുപടി നൽകി.

ഇത് മഞ്ജു വാര്യർക്കുള്ള കനത്ത മറുപടി ആണ് എന്നാണ് പലരും കമന്റുകളായി പറയുന്നത്. അതേ സമയം മഞ്ജു വാര്യരും മാതൃദിനത്തിൽ സോഷ്യൽ മീഡിയ പോസ്റ്റ് പങ്കവച്ചിരുന്നു. അമ്മ ഗിരിജയുടെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനൊപ്പമായിരുന്നു മഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. മഞ്ജു സ്വയം ഒരു അമ്മയാണ് എന്നത് മറന്നോ എന്നായിരുന്നു ആ ഫോട്ടോയോടുള്ള ആലുകളുടെ പ്രതികരണം.

നല്ല അർത്ഥം ഉള്ള ഫോട്ടോ. ചിലർക്ക് ചിന്തിച്ചാൽ ഇതിൽ ദൃഷ്ടാന്തം ഉണ്ട്…’ എന്നാണ് ഒരാൾ ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘വഴിയിലേക്ക് കണ്ണും നട്ട് ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്ന എല്ലാം അമ്മമാർക്കും, എല്ലാം ദിവസവും ‘ഹാപ്പി മദേഴ്‌സ് ഡേ’ ആവട്ടെ’ എന്നൊക്കെയാണ് കമന്റ്.

എന്താണ് മഞ്ജുവിന്റെ മനസിലുള്ളത് എന്ന് വ്യക്തമാക്കുന്ന ചിത്രം എന്നാണ് മറ്റൊരു കമന്റ്. ‘ഇത് നിങ്ങളുടെ മകൾക്കുള്ള സന്ദേശമാണ്. മകളെ കാത്തിരിക്കുന്നു എന്നാണ് ഇത് പറയുന്നത്,’ എന്നാണ് മറ്റൊരു കമന്റ്. അവർ ആരെയാണ് കാത്തിരിക്കുന്നത് എന്നാണ് മറ്റൊരാൾ ചോദിക്കുന്നത്. ‘ആ വെയ്റ്റിംഗിൽ നിന്നും മീനു വരുന്നത് കണ്ടു’ എന്നാണ് വേറൊരാൾ കമന്റ് ചെയ്യുന്നത്.

’14 വർഷങ്ങൾ പാലൂട്ടി തേനൂട്ടി…. മകൾക്കായ് തന്റെ സ്വപ്നങ്ങൾ… നെയ്തു കൊടുത്ത…. വളർത്തിയ…..ഒരമ്മ….. ഏറ്റവും മഹത്തായ അമ്മയെന്ന വാക്ക് തികച്ചും അർത്ഥവത്താക്കിയവൾ….. മഞ്ജു… പ്രൗഡ് മദർ…… ഹാപ്പി മദേഴ്‌സ് ഡേ.. കാത്തിരിപ്പിന്റെ…. പടിവാതിലിൽ…. വസന്തം വരാൻ ഒരായിരം പ്രാർത്ഥനകൾ,’ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.

താങ്കളും അമ്മയല്ലേ, ഒരു മകൾ എന്ന നിലയിൽ നിങ്ങൾ ഹാപ്പി ആയിരിക്കും. ഒരു മകളുടെ അമ്മ എന്ന നിലയിൽ നിങ്ങൾഹാപ്പി ആണോ എന്നൊക്കെ ചോദിക്കുന്നവരും ഉണ്ട്.

ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്. അവിടെ നിന്നും വേഗം മടങ്ങി പോവുകയും ചെയ്തിരുന്നു.

1998ൽ വിവാഹിതരായ ദിലിപും മഞ്ജുവും 2015ലാണ് നിയമപരമായ വേർപിരിഞ്ഞത്. അതിനുശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് പോയിരുന്നത്. മീനാക്ഷിയ്ക്ക് എപ്പോൾ വേണമെങ്കിലും അമ്മയ്ക്കടുത്ത് വരാമെന്നും ഒരുവിളിപ്പാടകലെ ഞാനുണ്ടാകുമെന്നാണ് അന്ന് വേർപിരിയൽ സമയത്ത് മഞ്ജു സോഷ്യൽ മീഡിയയലൂടെ പങ്കുവെച്ചിരുന്നത്. അതിനുശേഷം മീനാക്ഷിയും മഞ്ജുവും ഒന്നിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഇരുവരും പരസ്പരമുള്ള ചിത്രങ്ങളോ വിശേഷങ്ങളോ പിറന്നാൾ ആശംസകളോ ഒന്നും തന്നെ പരസ്യമായി പങ്കുവെയക്കാറില്ലായിരുന്നു. ഇതാണ് അമ്മയും മകളും സ്വരചേരച്ചയിലല്ല എന്ന തരത്തിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചത്. എന്നാൽ ഇത്തരത്തിലുള്ള വിവാദങ്ങൾ കോടുമ്പിരികൊണ്ടിരുന്നപ്പോഴും മീനാക്ഷിയോ മഞ്ജുവോ ഇതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല. മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം 2016ൽ ദിലീപ് കാവ്യയെ വിവാഹം കഴിച്ചു. ഇവർക്ക്ഒരു മകളുണ്ട്. മഹാലക്ഷ്മിയെന്നാണ് പേര്.

മീനാക്ഷിയും അമ്മ മഞ്ജു വാര്യരും ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. കുറച്ച് നാളുകൾക്ക് മുമ്പ്, നടൻ പൃഥ്വിരാജിന്റെ വിവാഹത്തിന് അച്ഛനും അമ്മയ്ക്കും ഒപ്പം മീനാക്ഷി എത്തിയ പഴയകാല ചിത്രങ്ങൾ ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലായിരുന്നു. വലുതായപ്പോൾ അമ്മയും മകളും ഒന്നിച്ചില്ലെങ്കിലും ചെറുപ്പത്തിൽ ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇപ്പോളും ആരാധകർ ആഘോഷമാക്കാറുണ്ട്. ‌കുട്ടി ഉടുപ്പിൽ സുന്ദരി ആയി മീനാക്ഷി എത്തിയപ്പോൾ സൽവാർ ആണ് മഞ്ജു ധരിച്ചത്. ഏറ്റവും സിംപിൾ ലുക്കിലാണ് ദിലീപും വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയത്. പിന്നീട് നടന്ന താര വിവാഹങ്ങളിൽ ഇവർ മൂന്നുപേരും എത്തിയത് വിരളമായകാഴ്ച ആയിരുന്നു.

മകൾ മീനാക്ഷിയുടെ പിന്തുണയേകുറിച്ച് പലവട്ടം ദിലീപ് വാചാലനായിട്ടുണ്ട്. മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല.

എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. അവൾ ഡാൻസൊന്നും പഠിച്ചിട്ടില്ല. പക്ഷേ അവൾ തന്നെ ഓരോന്ന് കമ്പോസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നത്. അതെല്ലാം എനിക്ക് കാണിച്ച് തരാറുമുണ്ട്. അതിലെല്ലാം അഭിമാനം മാത്രം. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. ‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ് എന്നുമാണ് ദിലീപ് അഭിമുഖത്തിൽ പറയുന്നത്.

മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.

ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

More in Social Media

Trending

Recent

To Top