Malayalam
‘വർണ്ണപ്പകിട്ട്’ ൽ മോഹൻലാലിൻറെ അഭിനയം ഒരു അത്ഭുതം പോലെ തോന്നുന്നു എന്ന് നടി മീന!
‘വർണ്ണപ്പകിട്ട്’ ൽ മോഹൻലാലിൻറെ അഭിനയം ഒരു അത്ഭുതം പോലെ തോന്നുന്നു എന്ന് നടി മീന!
വർണ്ണപ്പകിട്ട് എന്ന ചിത്രം തനിക്ക് ഒരു അത്ഭുതമായിരുന്നുവെന്നും തന്നെ ഒരുപാട് വിസ്മയിപ്പിച്ചെന്നും നടി മീന.’വര്‍ണ്ണപ്പകിട്ട് എന്ന ചിത്രം ശരിക്കുമൊരു വര്‍ണ്ണപ്പകിട്ട് തന്നെയായിരുന്നു. ആ സിനിമയെക്കുറിച്ചോര്ക്കുമ്ബോള് വല്ലാത്ത അദ്ഭുതമാണ്. ഒരു സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പോലുമില്ലാതെ ലാല്‍ സാര്‍ തന്നെയാണ് അതിലെ ഫൈറ്റ് സീനൊക്കെ ചെയ്തത്. എന്നെ സംബസിച്ച് അതിലെ വാട്ടര്‍ സ്കീങ്ങൊക്കെ എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു.
ചിത്രത്തിലെ ഗാനരംഗത്തിലെ ഡാന്‍സ് സ്റ്റെപ്പൊക്കെ പുതുമയുള്ളതായിരുന്നു. അതിന്റെ ലൊക്കേഷന്‍ കഥാപരിസരങ്ങള്‍ എല്ലാം ഞാന്‍ മറ്റു സിനിമയില്‍ ചെയ്തതില്‍ നിന്നും വിഭിന്നമായിരുന്നു. ഏറെ വിസ്മയപ്പെട്ട ഒരു മായാജാലം പോലെയുള്ള സിനിമ തന്നെയായിരുന്നു ‘വര്‍ണ്ണപ്പകിട്ട്’ – മീന പറയുന്നു,
ജനാര്ദ്ദനന്, ജഗദീഷ്, രാജന് പി ദേവ്, ഗണേഷ് , ദിവ്യ ഉണ്ണി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ദിലീപും ചിത്രത്തില്‍ പ്രാധാന്യമേറിയ ഒരു റോളില്‍ അഭിനയിച്ചിരുന്നു.
meen aabout mohanlal
