Connect with us

മരണമാസ് തിയേറ്ററുകളിലേയ്ക്ക്; ചിത്രത്തിന് ക്ളീൻ യു.എ. സർട്ടിഫിക്കറ്റ്

Malayalam

മരണമാസ് തിയേറ്ററുകളിലേയ്ക്ക്; ചിത്രത്തിന് ക്ളീൻ യു.എ. സർട്ടിഫിക്കറ്റ്

മരണമാസ് തിയേറ്ററുകളിലേയ്ക്ക്; ചിത്രത്തിന് ക്ളീൻ യു.എ. സർട്ടിഫിക്കറ്റ്

കഥയുടെ പുതുമയിലും, അവതരണത്തിലും, കഥാപാത്രങ്ങളുടെ രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്ഥമായ ചിത്രമായിരിക്കും മരണമാസ്. നവാഗതനായ ശിവ പ്രസാദ്  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെയാണ് സെൻസർ ചെയ്യപ്പെട്ടിരിക്കുന്നത്.

ഈ ചിത്രം ടൊവിനോ തോമസ് പ്രൊഡക്ഷൻസ്’, റാഫേൽ ഫിലും പ്രൊഡക്ഷൻസ്, വേൾഡ് വൈൾഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, ടിങ്സ്റ്റൺ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം, എന്നിവർ ആണ് നിർമ്മാണം. ഈ ചിത്രം വിഷു- ഈസ്റ്റർ ആഘോഷങ്ങൾക്ക് പിൻബലമേകി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നുവെന്നും പിആർഓ വാഴൂർ ജോസ് അറിയിക്കുന്നു.

ഗോകുൽ നാഥാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. കേരളത്തെ നടുക്കിയ സീരിയൽ കില്ലറിൻ്റെ കൊലപാതക പരമ്പരയെന്ന് അവകാശപ്പെട്ടു കൊണ്ട് അരങ്ങേറുന്ന ചില സംഭവങ്ങൾ ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുകയാണ് ശിവപ്രസാദ് ഈ ചിത്രത്തിലൂടെ.കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫിൻ്റെ  രൂപം തന്നെ ഏറെ കൗതുകം പകരുന്നതാണ്.

യൂത്തിൻ്റെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഈ ചിത്രം ചിരിയും ചിന്തയും നൽകുന്ന ഒരു ദൃശ്യാനുഭവം തന്നെയായിരിക്കും. സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, സിജു സണ്ണി, രാജേഷ് മാധവൻ, പുലിയാനം പൗലോസ് എന്നിവരും പ്രധാന താരങ്ങളാണ്. അനിഷ്മ അനിൽകുമാറാണ് നായിക.

സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. വരികൾ-  മൊഹ്സിൻ പെരാരി. സംഗീതം – ജയ് ഉണ്ണിത്താൻ. ഛായാഗ്രഹണം – നീരജ് രവി. എഡിറ്റിംഗ് – ചമനം ചാക്കോ. പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്. മേക്കപ്പ് -ആർ.ജി.വയനാടൻ. കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ.

നിശ്ചല ഛായാ ഗ്രഹണം – ഹരികൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഉമേഷ് രാധാകൃഷ്ണൻ., ബിനു നാരായൺ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് , രാജേഷ് മേനോൻ, അപ്പു, പ്രൊഡക്ഷൻ മാനേജർ – സുനിൽ മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ-എൽദോസെൽവരാജ്
കൊച്ചിയിലുപരിസരങ്ങ ളിലും ധനുഷ്ക്കോടിയിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top