Connect with us

ബേസിലിന്റെ ഡാർക്ക് ഹ്യൂമർ ചിത്രം; മരണ മാസിന്റെ ട്രെയിലർ പുറത്ത്

Malayalam

ബേസിലിന്റെ ഡാർക്ക് ഹ്യൂമർ ചിത്രം; മരണ മാസിന്റെ ട്രെയിലർ പുറത്ത്

ബേസിലിന്റെ ഡാർക്ക് ഹ്യൂമർ ചിത്രം; മരണ മാസിന്റെ ട്രെയിലർ പുറത്ത്

ചിരിക്കാനും ചിന്തിക്കാനും ധാരാളം വിഭവങ്ങൾ ഒരുക്കി കൊണ്ട് മരണമാസ് എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടു. റിപ്പർ ചന്ദ്രൻ എന്ന സീരിയൽ കൊ ലപാതകിയ്ക്കു ശേഷം കേരളത്തെ നടുക്കുന്ന സീരിയൽ കൊ ലപാതകങ്ങളുടെ പശ്ചാത്തലത്തിലൂടെ അരങ്ങേറുന്ന ഈ ചിത്രം പൂർണ്ണമായും ഡാർക്ക് ഹ്യൂമറിലൂടെയാണവതരിപ്പിക്കുന്നത്.

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്നു ഈ ചിത്രം വിഷു- ഈസ്റ്റർ ആഘോഷങ്ങൾക്ക് അകമ്പടിയോടെ ഏപ്രിൽ പത്തിന് പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. കഥയുടെ പുതുമയിലും, കഥാപാത്രങ്ങളുടെ രൂപങ്ങളിലെ കൗതുകങ്ങളുമായി മരണമാസ്, ക്ളീൻ എൻ്റെർടൈനർ ആയിട്ടാണവതരണം.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫ് മരണമാസ്സിലൂടെ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കും എന്നതു തീർച്ച. അത്തരം ചില കൗതുകങ്ങൾ ധാരാളമുള്ള ഒരു കഥാപാത്രം തന്നെയാണ് ബേസിലിൻ്റേത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്. എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ് ‘ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സുരേഷ് കൃഷ്ണ ബാബു ആൻ്റണി, സിജു സണ്ണി, രാജേഷ് മാധവൻ, പുലിയാനം പൗലോസ് എന്നിവരും പ്രധാന താരങ്ങളാണ്. അനിഷ്മ അനിൽകുമാറാണ് നായിക. സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. വരികൾ – മൊഹ്സിൻ പെരാരി, സംഗീതം – ജയ് ഉണ്ണിത്താൻ.

ഛായാഗ്രഹണം – നീരജ് രവി. എഡിറ്റിംഗ് – ചമനം ചാക്കോ. പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്. മേക്കപ്പ് -ആർ.ജി.വയനാടൻ. കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ. നിശ്ചല ഛായാ ഗ്രഹണം – ഹരികൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഉമേഷ് രാധാകൃഷ്ണൻ., ബിനു നാരായൺ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്, രാജേഷ് മേനോൻ, അപ്പു, പ്രൊഡക്ഷൻ മാനേജർ – സുനിൽ മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ-എൽദോസെൽവരാജ്. കൊച്ചിയിലു പരിസരങ്ങളിലും ധനുഷ്ക്കോടിയിലുമായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം പ്രദർശന സജ്ജമായി വരുന്നുവെന്ന് പിആർഓ വാഴൂർ ജോസ് അറിയിച്ചു.

More in Malayalam

Trending

Recent

To Top