Connect with us

മരക്കാറിൽ സുബൈദയായി മഞ്ജു; ക്യാരക്ടര്‍ പോസ്റ്റര്‍ വൈറൽ..

Malayalam Breaking News

മരക്കാറിൽ സുബൈദയായി മഞ്ജു; ക്യാരക്ടര്‍ പോസ്റ്റര്‍ വൈറൽ..

മരക്കാറിൽ സുബൈദയായി മഞ്ജു; ക്യാരക്ടര്‍ പോസ്റ്റര്‍ വൈറൽ..

മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കിയാണ ചിത്രം ഒരുങ്ങുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിൽ മഞ്ജുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നു.

സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു മരയ്ക്കാറിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട് . മാർച്ചിലാണ് ചിത്രം പ്രദർശനത്തിന് എത്തുക.

മധു, പ്രണവ് മോഹന്‍ലാല്‍, തെന്നിന്ത്യൻ താരം പ്രഭു, ബോളുവുഡ് നടൻ സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നതാകട്ടെ പ്രണവ് മോഹൻലാൽ ആണ്. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .

ചിത്രത്തിൽ ഇവരുടെ ലുക്കുകൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.

Marakkar: Arabikadalinte Simham

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top