Malayalam
‘മരട് 357’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ
‘മരട് 357’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ
പട്ടാഭിരാമന് എന്ന ചിത്രത്തിന് ശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357 ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനൂപ് മേനോനും ധര്മ്മജൻ ബോള്‍ഗാട്ടിയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 4 അപ്പാര്‍ട്മെന്റുകളിലെ 357 കുടുംബങ്ങളെ ഒഴിപ്പിച്ചുള്ള പൊളിക്കലിന്റെ കഥ പറയുകയാണ് ‘മരട് 357’ . തീരദേശ പരിപാലന നിയമം ലംഖിച്ച് മരടിൽ നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇത് പ്രകാരം നാല് ഫ്ലാറ്റുകളാണ് പൊളിച്ചു നീക്കിയത്
പ ട്ടാഭിരാമന് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന് താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രവി ചന്ദ്രനാണ്. കൈതപ്രം, മുരുകന് കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വഹിക്കുന്നു. സംഗീതം ഫോര്‍ മ്യൂസിക്സ്.
marad
