Malayalam Breaking News
കണ്ണന് താമരകുളത്തിന്റെ ‘മരട് 357’ൽ നായകന്മാരായി ഇവർ..
കണ്ണന് താമരകുളത്തിന്റെ ‘മരട് 357’ൽ നായകന്മാരായി ഇവർ..
തീരപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ഓരോന്നായി നിലം പതിച്ചതിന് പിന്നാലെ മരടിനെ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കണ്ണന് താമരകുളം. പട്ടാഭിരാമന് എന്ന ചിത്രത്തിന് ശേഷമാണ് മരട് 357 സംവിധാനം ചെയ്യുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അനൂപ് മേനോനും ധര്മ്മജൻ ബോള്‍ഗാട്ടിയുമാണ്
ഷീലു എബ്രഹാം, നൂറിന് ഷെറീഫ് എന്നിവരാണ് നായികമാര്‍.‘വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 4 അപ്പാര്‍ട്മെന്റുകളിലെ 357 കുടുംബങ്ങളെ ഒഴിപ്പിച്ചുള്ള പൊളിക്കലിന്റെ കഥ പറയുന്ന ‘മരട് 357’ എന്ന സിനിമയ്ക്കായി പൊളിക്കലിന്റെ ഒരുക്കങ്ങള്‍ ഫ്ലാറ്റുകള്ക്കുള്ളില് നിന്നു ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു
ഒടുവില്‍ ഫ്ലാറ്റിനു പുറത്തു നിന്നു ഷൂട്ട് ചെയ്യുകയായിരുന്നു . ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന സിനിമ മാര്‍ച്ചില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍. സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍ തുടങ്ങി വന്‍ താരനിരകൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്
marad
