Connect with us

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

News

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസായിരുന്നു പ്രായം. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ് മനോജ്. ചൊവ്വാഴ്ച വൈകിട്ടു ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഹൃദയാഘാതത്തെ തുടർന്നു മരണം സംഭവിക്കുകയായിരുന്നു. ഒരാഴ്ച മുൻപ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.

ണിരത്നത്തിന്റെയും ഷങ്കറിന്റെയും അസിസ്റ്റൻറ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2023ൽ മാർഗഴി തിങ്കൾ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

നോജിന്റെ മരണത്തിൽ സംഗീത സംവിധായകൻ ഇളയരാജ, നടനും രാഷ്ട്രീയ നേതാവുമായ ശരത് കുമാർ, വിജയ്,സൂര്യ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. നടി നന്ദനയാണ് ഭാര്യ. അർഷിത, മതിവതനി എന്നിവർ മക്കളാണ്.

More in News

Trending

Recent

To Top