Malayalam
സിനിമയ്ക്ക് അകത്തെ ലോബി; മനോജ് കെ ജയന്റെ ആ വെളിപ്പെടുത്തൽ
സിനിമയ്ക്ക് അകത്തെ ലോബി; മനോജ് കെ ജയന്റെ ആ വെളിപ്പെടുത്തൽ
മലയാള സിനിമയില്‍ പണ്ട് മുതൽക്ക് തന്നെ ഉയർന്ന് കേട്ടിട്ടുള്ള ഒന്നാണ് ലോബി പ്രവർത്തിക്കുന്നുവെന്നുള്ളത്. എന്നാൽ തന്നെ സംബന്ധിച്ച് അങ്ങനെ ഒരു ലോബി ഇല്ലെന്നും, അങ്ങനെയൊരു സംഘം നിലനില്‍ക്കുന്നുണ്ടോ എന്നത് തനിക്ക് അറിയില്ലെന്നും മനോജ് കെ ജയന് പറയുന്നു.
‘ഞാന്‍ എല്ലാരുടെയും ആളാണ്. അങ്ങനെ ഒരു സംഘം ഉണ്ടോ എന്ന് എനിക്കറിയില്ല. അങ്ങനെ ഒരു ലോബി ഉണ്ടോ എന്നും അറിയില്ല. പക്ഷേ എന്നെ ഇവരെല്ലാം ആ രീതിയിലാണ് കാണുന്നത്. മമ്മുക്കയോടൊപ്പം പന്ത്രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലാലേട്ടന്റെ സിനിമകളിലും അത്രത്തോളം തന്നെ അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുമായും അഭിനയിച്ചിട്ടുണ്ട്. എല്ലാവരുമായും എനിക്ക് നല്ല സൗഹൃദമാണ്.
എന്നാല്‍ സൗഹൃദം അമിതമല്ല. അവര്‍ക്കും എന്നോട് അങ്ങനെയാണ്. അവരുടെ സ്നേഹവും ആത്മാര്‍ത്ഥമാണ്. അവരുടെ സിനിമകളില്‍ ഒരു റോള്‍ പോലും ഞാന്‍ മോഹിക്കുന്നില്ല.
മമ്മുക്ക അടുത്ത പടത്തില്‍ ഒരു വേഷം തരണം, ലാലേട്ടാ നമ്മളെ വിളിക്കുന്നില്ല എന്നൊന്നും ഞാന്‍ പറയാറില്ല. ഞാന്‍ ചെയ്യുന്ന റോളുകളും അങ്ങനെ ചോദിച്ചു വാങ്ങാന്‍ പറ്റുന്നതല്ല. എന്നെ അവര്‍ ആവശ്യമുണ്ടെങ്കില്‍ വിളിക്കുന്നതല്ലാതെ ഞാനായിട്ട് അങ്ങനെ കൃഷി ഒന്നും നടത്താറില്ല’. മനോജ് കെ ജയന് പറയുന്നു.
