Malayalam
വ്യക്തിപരമായ ചോദ്യങ്ങള്‍ ഭയന്ന് ഇന്റര്‍വ്യൂ ഒഴിവാക്കിയിട്ടില്ല, എന്നോട് ആരും വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കാറില്ല, ആ ഒരു സന്മനസ് ആളുകള്‍ കാണിക്കാറുണ്ട്; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍
വ്യക്തിപരമായ ചോദ്യങ്ങള്‍ ഭയന്ന് ഇന്റര്‍വ്യൂ ഒഴിവാക്കിയിട്ടില്ല, എന്നോട് ആരും വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കാറില്ല, ആ ഒരു സന്മനസ് ആളുകള്‍ കാണിക്കാറുണ്ട്; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍
വിദ്യാര്‍ത്ഥി ആയിരിക്കെ കലോത്സവ വേദികളില്‍ തിളങ്ങി അതില്‍ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് മഞ്ജു വാര്യര്‍. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കാലത്തിലാകമായി മാറിയ മഞ്ജു വാര്യര്‍ 1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഇറങ്ങിയ സല്ലാപത്തിലാണ് നായികയാവുന്നത്. സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടി കൊടുത്തത്.
ചിത്രത്തിലെ മഞ്ജുവിന്റെ രാധ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. വളരെ ചെറിയ സമയം കൊണ്ടായിരുന്നു മഞ്ജുവിന്റെ വളര്‍ച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ നടിക്ക് സാധിച്ചു. മൂന്ന് വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായി നിന്നിരുന്ന മഞ്ജു, 1998 ല്‍ നടന് ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു. മഞ്ജു സിനിമ ഉപേക്ഷിച്ചത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു.
മഞ്ജു തിരികെ എത്തണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. ഏകദേശം 14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര് യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു പിന്നീട് മഞ്ജു തിരിച്ചുവരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷമാക്കുകയായിരുന്നു. ഇന്ന് മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍.
ഇപ്പോള്‍ തെന്നിന്ത്യയില്‍ തന്നെ വളരെ അധികം താരമൂല്യമുള്ള നടിയായി മഞ്ജു വാര്യര്‍ മാറി. ഇപ്പോഴിത ആമി എന്ന സിനിമ പുറത്തിറങ്ങിയ സമയത്ത് ഒരു ടോക്ക് ഷോയില്‍ മഞ്ജു വാര്യര്‍ പങ്കെടുത്ത് സംസാരിച്ച ചില കാര്യങ്ങളാണ് വൈറലാകുന്നത്. ശോഭന, ഉര്‍വശി, രേവതി, സുഹാസിനി എന്നീ നടിമാരെ കുറിച്ചുള്ള തന്റെ അഭിപ്രായവും ആദ്യമായി എഴുത്തുകാരി മാധവിക്കുട്ടിയെ കണ്ടപ്പോഴുള്ള അനുഭവവും മഞ്ജു വാര്യര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
‘എന്റെ സൗന്ദര്യത്തിന് ഒരു രഹസ്യമേയില്ല. സന്തോഷമായി ഇരിക്കുക എന്നത് മാത്രമെയുള്ളൂ. ഒരു നാടകമാണ് ഇതുവരെ ചെയ്തത്. ശാകുന്തളമാണ് അത്. നാടകത്തിന് റീടേക്ക് ഇല്ലല്ലോ അതുകൊണ്ട് സ്റ്റേജില്‍ കയറുമ്പോള്‍ ടെന്‍ഷനാണ്.’ ‘ശോഭന, ഉര്‍വശി, രേവതി, സുഹാസിനി എന്നീ നടിമാരെല്ലാം എന്റെ മനസില്‍ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകളാണ്. അതിനാല്‍ തന്നെ അസൂയ തോന്നേണ്ട ആവശ്യമില്ല. രണ്ടാം വരവില്‍ ചെയ്ത എല്ലാ സിനിമകളും ഇഷ്ടപ്പെട്ട് ചെയ്തതാണ്.’
‘സിനിമയുടെ ക്വാളിറ്റി കഴിഞ്ഞെ പ്രതിഫലം നോക്കൂ. വ്യക്തിപരമായ ചോദ്യങ്ങള്‍ ഭയന്ന് ഇന്റര്‍വ്യൂ ഒഴിവാക്കിയിട്ടില്ല. എന്നോട് ആരും വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കാറില്ല. ആ ഒരു സന്മനസ് കാണിക്കാറുണ്ട് ആളുകള്‍.’ ‘ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയത്താണ് എന്റെ സുഹൃത്ത് സന്തോഷേട്ടന് ഞങ്ങളെ മാധവിക്കുട്ടിയുടെ അടുത്തേക്ക് കൊണ്ടുപോയത്. എന്നെ കാണണമെന്ന് ആഗ്രഹം പറഞ്ഞിരുന്നുവത്രെ.’
‘കാണാന്‍ സാധിക്കുമെന്ന് പോലും ഞാന്‍ വിചാരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേട്ടപ്പോഴെ സന്തോഷത്തോടെ മാധവിക്കുട്ടിയെ കാണാന്‍ പോയി. കണ്ടതും വളരെ സ്നേഹത്തോടെ വന്ന് ഒരുപാട് നേരം സംസാരിച്ചു. ഊണൊക്കെ കഴിച്ചിരുന്നു.’ ‘കണ്ണെഴുതി പൊട്ടും തൊട്ട് സിനിമയിലെ പ്രകടനത്തിന് സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ച സമയത്ത് മാധവിക്കുട്ടി ഒരു ബൊക്കെയും നീര്‍മാതളം പൂത്തകാലം എന്ന ബുക്കും സമ്മാനമായി തന്നിരുന്നു’ എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
രണ്ടാം വരവിന് ശേഷമാണ് മഞ്ജുവിന് തമിഴില്‍ അരങ്ങേറാന്‍ സാധിച്ചത്. ആദ്യത്തെ സിനിമ ധനുഷ് നായകനായ വെട്രിമാരന്റെ അസുരന് ആയിരുന്നു. അടുത്തിടെ തല അജിത്തിനൊപ്പം തുനിവ് എന്ന സിനിമയും മഞ്ജു വാര്യര്‍ ചെയ്തു. കഴിഞ്ഞ ദിവസം സൂര്യ ഫെസ്റ്റിവലില്‍ മഞ്ജു അവതരിപ്പിച്ച നൃത്ത നാടകം വൈറലായിരുന്നു. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കുന്നത്. കൃഷ്ണനായി മഞ്ജു നിറഞ്ഞാടി എന്നാണ് പ്രകടനം കണ്ടവര്‍ പറഞ്ഞത്.
അതേസമയം മഞ്ജുവിന്റെ ഏറ്റവും പുതിയ റിലീസ് ആയിഷ മികച്ച പ്രതികരണങ്ങളുമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നടി നിലമ്പൂര്‍ ആയിഷയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ആയിഷ സിനിമ. സ്ത്രീകേന്ദ്രികൃത സിനിമ എന്ന് പറയുമ്പോള്‍ സ്ട്രഗിളും കാര്യങ്ങളുമാണ് മനസിലേക്ക് വരിക. പക്ഷെ ഇത് വ്യത്യസ്തമായൊരു ശ്രമമാണ്.
ആയിഷ തുനിവ് പോലൊരു സിനിമയേയല്ല. തികച്ചും വ്യത്യസ്തമായൊരു സിനിമയാണ് ആയിഷ. ആ സിനിമ എങ്ങനെയാണോ അതിന്റെ സെന്‍സിലേക്ക് വേണം ആ സിനിമയെ കാണേണ്ടത്. മുന്‍വിധികളില്ലാതെ ക്ലീന്‍ സ്ലേറ്റായിട്ട് വേണം കാണാനും ആസ്വദിക്കാനും. ആയിഷയും തുനിവും മാത്രമല്ല ഏത് സിനിമയാണെങ്കിലും എന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.
