Malayalam
‘ജാഡയോണല്ലോ ചേച്ചി. സിനിമ ഇറങ്ങുമ്പോൾ കാണാം’; മഞ്ജു വാര്യരുടെ പുതിയ വീഡിയോയ്ക്ക് വിമർശനം
‘ജാഡയോണല്ലോ ചേച്ചി. സിനിമ ഇറങ്ങുമ്പോൾ കാണാം’; മഞ്ജു വാര്യരുടെ പുതിയ വീഡിയോയ്ക്ക് വിമർശനം
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ നടി റിമ കല്ലിങ്കൽ പങ്കുവച്ച മഞ്ജു വാര്യരുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘മഞ്ജു വാര്യരുടെ തനി സ്വരൂപം പുറത്ത്’ എന്ന് പറഞ്ഞുകൊണ്ട് നടി റിമ കല്ലിങ്കൽ പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ‘രണ്ട് കാഴ്ചപ്പാടുകൾ, ഒരു സത്യം’ എന്നാണ് റിമ വീഡിയോയ്ക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. മഞ്ജു വാര്യർക്ക് പുറമേ നടൻ വിശാഖ് നായരടക്കമുള്ളവരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
ഒരു ഹോട്ടലിലെ ഹാളിന് സമീപം ഫോണിൽ സംസാരിച്ചു നിൽക്കുന്ന മഞ്ജു വാര്യരെയാണ് റിമ പങ്കുവച്ച വീഡിയോയിൽ കാണുന്നത്. ഈ സമയത്ത് നടൻ വിശാഖ് നായരും നടി ഗായത്രി അശോകും മൊബൈൽ ക്യാമറയും മൈക്കുമായി നടിയുടെ അടുത്തേയ്ക്കു ചെല്ലുന്നതും സിനിമയെ കുറിച്ചും മറ്റും ചില ചോദ്യങ്ങൾ ചോദിക്കുന്നതും കേൾക്കാം.
‘തിരക്കുണ്ട്, എയർപോർട്ടിൽ എത്തേണ്ടതുണ്ട്’ എന്ന് പറഞ്ഞ് ഒഴിവായിപ്പോകാൻ ശ്രമിക്കുന്ന മഞ്ജുവിനോട് ‘ജാഡയോണല്ലോ ചേച്ചി. സിനിമ ഇറങ്ങുമ്പോൾ കാണാം’ എന്ന് പ്രകോപനമായ രീതിയിൽ ഗായത്രി പറയുന്നതും വീഡിയോയിൽ കാണാം. ഇതാണ് വീഡിയോയുടെ ആദ്യ ഭാഗത്തുള്ളത്. പിന്നാലെ മഞ്ജുവിന്റെ ആംഗിളിൽ നിന്നുള്ള ദൃശ്യവും കാണാനാകും.മഞ്ജുവിനടുത്തേക്ക് ക്യാമറയും മൈക്കുമായി കടന്നു കയറുന്നതും, സ്വകാര്യതയെ മാനിക്കാതെ പെരുമാറുന്നതുമെല്ലാം ഈ ദൃശ്യങ്ങളിലുണ്ട്.
‘ഫൂട്ടേജ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു സ്‌പെഷ്യൽ വീഡിയോയാണിത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ് വിശാഖ് നായരും നടി ഗായത്രി അശോകും. ഓഗസ്റ്റ് 2ന് ആണ് സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ഫൂട്ടേജ് റിലീസ് ചെയ്യുന്നത്. ഫൗണ്ട് ഫൂട്ടേജ് ഴോണറിലാണ് ചിത്രം എത്തുന്നത്.
കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിയാണ് സൈജു ശ്രീധരൻ. അദ്ദേഹത്തിന്റെ ആദ്യം സംവിധാന ചിത്രമാണ് ഫൂട്ടേജ്. സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ആണ് സിനിമ അവതരിപ്പിക്കുന്നത്.
പിന്നാലെ മഞ്ജു വാര്യർക്കെതിരെ ഗുരുതരമായ വിമർശനങ്ങളാണ് ഉയർന്ന് വരുന്നത്. എന്തോരു ജാഡയാണ്. വെറുതേയ്ല്ല മകൾ പോലും വേണ്ടെന്ന് പറഞ്ഞത്. ലേഡി സൂപ്പർ സ്റ്റാർ നിറം മങ്ങുന്നു എന്നൊക്കെ പ്രഹസനം ഉണ്ടായിരുന്നു. അത് ഒഴിവാക്കാൻ പുതിയ അടവുമായിട്ട് വന്നതാണ്. യഥാർത്ഥ സ്വഭാവം ആണ് ഇതെങ്കിൽ ദിലീപിനെ കുറ്റം പറയാൻ പറ്റില്ല എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, ചിലർ താരത്തെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും എല്ലായിപ്പോഴും ഒരേ മൂഡിൽ ആവണമെന്നില്ല. മനുഷ്യൻ ആണ് ദേഷ്യം വരും. മഞ്ജു വാര്യയർ 100% ശരിയാണ്. ഒരു മനുഷ്യന്റെ പ്രൈവസി, സ്വാതന്ത്ര്യം കൈവെക്കാൻ ആരാണ് ഈ യൂട്യൂബർമാർക്ക് അധികാരം കൊടുത്തത്. ഉടനെ ജാടയാണല്ലോ പടം ഇറങ്ങട്ടെ കാണിച്ചു തരാം ഭീഷണി.
ഇനി നെഗറ്റീവ് റിപ്പോർട്ട് കൊടുക്കാതിരിക്കാൻ പണം ചോദിച്ചു ബ്ലാക്ക് മെയിൽ ചെയ്യും. ഇവർക്ക് നിയമം മൂലം നിയന്ത്രണം കൊണ്ട് വരണം. മാധ്യമ സ്വാതന്ത്ര്യം എന്ന പേര് പറഞ്ഞു വ്യക്തിഹത്യയ്‌ക്കൊപ്പം ഒരു ടീമിന്റെ അദ്ധ്വാനത്തെ തകർക്കുക, ക്രൂരത ആണിത്. അവരുടെ സമ്മതം ഇല്ലാതെ വീഡിയോ എടുത്തിട്ട് അവരെ കുറ്റം പറയുന്നു. അവർ വളരെ മാന്യമായി ആണ് പെരുമാറിയത്’ എന്നിങ്ങനെയാണ് കമന്റുകൾ.
താരങ്ങളുടെ സ്വകാര്യതയിലേക്ക് ക്യാമറയും മൈക്കുമായി കയറി ചെല്ലുന്നവർക്കിട്ടൊരു പണി എന്ന ഉദ്ദേശത്തിൽ താരങ്ങൾ ചെയ്യുന്നൊരു സിനിമയോ മറ്റെന്തോ പരിപാടിയോ ആണിതെന്നാണ് സൂചന. വൈകാതെ പ്രചരിക്കുന്ന വീഡിയോയിലൊരു വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരാധകർ പറയുന്നു.
