Actress
സിനിമയിൽ നിന്നും മാറി നിന്ന ശേഷം തിരിച്ചു സിനിമയിലേയ്ക്ക് വരണമെന്ന് ഞാൻ ഒരിക്കലും പ്ലാൻ ചെയ്തിരുന്നില്ല; മഞ്ജു വാര്യർ
സിനിമയിൽ നിന്നും മാറി നിന്ന ശേഷം തിരിച്ചു സിനിമയിലേയ്ക്ക് വരണമെന്ന് ഞാൻ ഒരിക്കലും പ്ലാൻ ചെയ്തിരുന്നില്ല; മഞ്ജു വാര്യർ
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ തുടക്ക സമയത്ത് അന്യഭാഷ ചിത്രങ്ങളിൽ അവസരങ്ങൾ ലഭിച്ചിരുന്നു എന്ന് പറയുകയാണ് നടി. ഞാൻ ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യം ആണെങ്കിലും ആദ്യമായി നായികയായ സിനിമ സല്ലാപമാണ്. കലാതിലകമായി വന്ന ഒരു കവർപേജ് കണ്ടിട്ടാണ് ലോഹി സാർ ഈ കഥാപാത്രത്തിന് ഞാൻ ചിലപ്പോൾ ചേർന്നേക്കും എന്ന് തോന്നി സല്ലാപത്തിലേയ്ക്ക് എന്നെ വിളിക്കുന്നത്.
പിന്നെ ഒരു ഓഡിഷൻ ഒക്കെ എടുത്ത ശേഷമാണ് സിനിമയിലേയ്ക്ക് എന്നെ തിരഞ്ഞെടുത്തത്. ആദ്യത്തെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ എനിക്കെന്തോ ചിലപ്പോൾ എന്നെ മാറ്റുമായിരിക്കും എന്ന് തോന്നി. കാരണം അത്ര വലിയ സന്തോഷമൊന്നും ആരുടേയും മുഖത്ത് ഞാൻ കണ്ടിരുന്നില്ല.
പിന്നീട് മലയാള സിനിമയിൽ സജീവമായതിന് ശേഷം മറ്റ് ഭാഷകളിൽ നിന്ന് ഒരുപാട് അവസരങ്ങൾ എനിക്ക് വന്നിരുന്നു. പക്ഷെ പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ല. ഡേറ്റ് ഒക്കെ ഒരു കാരണമായിരുന്നു. ആ സമയത്ത് മലയാളത്തിൽ എനിക്ക് തുടരെത്തുടരെ ചിത്രങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അതിൽ ഒന്നാണ് കണ്ടു കൊണ്ടേയ്ൻ കണ്ടു കൊണ്ടേയ്ൻ എന്ന സിനിമ. അതിൽ എനിക്ക് പകരം ഐശ്വര്യ റായ് ആണ് പിന്നെ അഭിനയിച്ചത്. അങ്ങനെ പറയാൻ പറ്റിയല്ലോ ഇന്ന് എനിക്ക്. അപ്പോൾ ആ സിനിമയ്ക്ക് വേണ്ടി രാജീവ് രവി എന്നെ സമീപിച്ചതായിരുന്നു. എല്ലാവർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ഒരാൾ തന്നെയാണ് ഞാൻ.
അങ്ങനെ ഒരുപാട് പേർ എന്നെ സമീപിക്കാറുണ്ട്. ആരും റീച്ച് ചെയ്യാൻ പറ്റുന്നില്ല അല്ലെങ്കിൽ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ട് കിട്ടുന്നില്ല എന്നുള്ള പരാതി ഒന്നും എന്നെക്കുറിച്ച് അധികം ആരും പറഞ്ഞിട്ടില്ല. സിനിമയിൽ നിന്നും മാറി നിന്ന ശേഷം തിരിച്ചു സിനിമയിലേയ്ക്ക് വരണമെന്ന് ഞാൻ ഒരിക്കലും പ്ലാൻ ചെയ്തിരുന്നില്ല. പ്ലാൻ ചെയ്തിരുന്നെങ്കിൽ തന്നെ എങ്ങനെയായിരിക്കണം എന്ന് എനിക്ക് ഒരു ഐഡിയ ഇല്ലായിരുന്നു.
തിരിച്ചു വന്നപ്പോൾ എനിക്ക് മനസ്സറിഞ്ഞ് നന്ദി പറയാനുള്ളത് മലയാള സിനിമയുടെ പ്രേക്ഷകരോട് ആണ്. പ്രേക്ഷകർ ഒരു കളങ്കവുമില്ലാതെ മനസ്സ് നിറഞ്ഞ് എന്നെ സ്വീകരിച്ചതിൽ ഒരുപാട് നന്ദി. പിന്നെ എന്നെ വെച്ച് സിനിമ ചെയ്യാൻ മുന്നോട്ടുവരുന്നവരോട് ഒക്കെയാണ് എനിക്ക് നന്ദി പറയാനുള്ളത്. അതിൽ എന്റെ ഒരു കഴിവോ എന്റെ ഒരു മിടുക്കോ ഒന്നുമില്ല എന്നും മഞ്ജു വാര്യർ പറഞ്ഞു.
അതേസമയം, വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രമാണ് മഞ്ജുവിന്റേതായി പുറത്തെത്തിയത്. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വേട്ടയ്യൻ. ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള അരങ്ങേറ്റം. ദേശീയ ശ്രദ്ധ നേടിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അത്രയധികം അഭിമാനമുണ്ട് എന്ന് മഞ്ജു പറഞ്ഞിരുന്നു.
അതേസമയം, മലയാളത്തിലും തമിഴിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ പുറത്തിറങ്ങാനുണ്ട്. വിടുതലെെ 2, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് സിനിമകൾ. എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഫൂട്ടേജ് ആണ് നടിയുടേതായി മലയാളത്തിൽ പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. സെെജു ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്തത്.
