Connect with us

സംവിധായകനും നടി അമൂല്യയുടെ സഹോദരനുമായ ​ദീപക് അരസ് അന്തരിച്ചു

Actress

സംവിധായകനും നടി അമൂല്യയുടെ സഹോദരനുമായ ​ദീപക് അരസ് അന്തരിച്ചു

സംവിധായകനും നടി അമൂല്യയുടെ സഹോദരനുമായ ​ദീപക് അരസ് അന്തരിച്ചു

പ്രശ്സ്ത കന്നഡ സംവിധായകനും നടി അമൂല്യയുടെ സഹോദരനുമായ ​ദീപക് അരസ്(42) അന്തരിച്ചു. വൃക്ക തകരാറിനെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. ബെം​ഗളൂരു ആർ.ആർ ന​ഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാനസോളജി, ഷു​ഗർ ഫാക്ടറി എന്നീ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ സംവിധായകനാണ് ദീപക്.

മൃതദേഹം സ്വദേശമായ നാ​ഗമം​ഗലയിലേക്ക് കൊണ്ടുപോകും മുൻപ് അന്ത്യകർമ്മങ്ങൾക്കായി വ്യാളികാവലിലെ വസതിയിൽ എത്തിക്കും. താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം കന്നഡ സിനിമ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി താരങ്ങൾ സംവിധായകന്റെ മരണത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.

2011ൽ മാനസോളജി എന്ന ചിത്രം സംവിധാനം ചെയ്താണ് ദീപക് അരങ്ങേറുന്നത്. സഹോദരി അമൂല്യയായിരുന്നു നായിക. അവസാന ചിത്രമായ ഷു​ഗർ ഫാക്ടറി 2023ലാണ് റിലീസായത്. പുതിയൊരു ചിത്രത്തിന്റെ പ്ലാനിം​ഗിനിടെയാണ് അദ്ദേഹത്തിന്റെ ആരോ​ഗ്യനില മോശമാകുന്നതും അന്ത്യം സംഭവിച്ചതും.

More in Actress

Trending