Actress
ലേഡി സൂപ്പർസ്റ്റാർ എന്ന വാക്ക് തന്നെ എനിക്ക് ഇപ്പോൾ ഇൻസൾട്ട് ആയിട്ടാണ് തോന്നുന്നത്; മഞ്ജു വാര്യർ
ലേഡി സൂപ്പർസ്റ്റാർ എന്ന വാക്ക് തന്നെ എനിക്ക് ഇപ്പോൾ ഇൻസൾട്ട് ആയിട്ടാണ് തോന്നുന്നത്; മഞ്ജു വാര്യർ
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. ഏത് തരം കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നിൽ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തിൽ നിന്നും പിന്മാറിയ താരം പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്.
രണ്ടാം വരവിലും നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാർന്ന നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചു കഴിഞ്ഞു. ഇപ്പോൾ വളരെ സ്റ്റെെലിഷായി ചെറുപ്പമായ മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്. ഏവർക്കും മഞ്ജു ഒരു പ്രചോദനമാണെന്നാണ് ആരാധകർ പറയുന്നത്. തന്റെ സ്വപ്നങ്ങളും നടക്കാതെ പോയ ആഗ്രഹങ്ങളുമൊക്കെ നേടിയെടുക്കുന്ന തിരക്കിലും സന്തോഷത്തിലുമാണ് നടി.
സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. എന്നാൽ ആഗസ്റ്റ് രണ്ടിന് റിലീസിനെ എത്തേണ്ട ചിത്രം വയനാട്ടിലെ ദു രന്തത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ. ലേഡി സൂപ്പർസ്റ്റാർ എന്ന വാക്ക് തന്നെ ഇപ്പോൾ ഇൻസൾട്ടായാണ് തനിക്ക് തോന്നുന്നതെന്നും, അതിനെ സംബന്ധിച്ച് ആവശ്യം ഇല്ലാത്ത ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നതെന്നും മഞ്ജു വാര്യർ പറയുന്നു.
ലേഡി സൂപ്പർസ്റ്റാർ എന്ന വാക്ക് തന്നെ എനിക്ക് ഇപ്പോൾ ഇൻസൾട്ട് ആയിട്ടാണ് തോന്നുന്നത്. കാരണം പലരും ആ വാക്ക് ഓവർ യൂസ് ചെയ്ത് അവരവരുടെ ഡെഫനിഷൻസ് കൊടുക്കുകയാണ്. അതിനെ സംബന്ധിച്ച് ആവശ്യം ഇല്ലാത്ത ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ ഒക്കെ നടക്കുന്നത്. അതുകൊണ്ട് എനിക്ക് അതിലേക്കേ കടക്കണ്ട. എനിക്ക് ആളുകളുടെ സ്‌നേഹം മതി. അല്ലാതെ ഈ ടൈറ്റിലുകൾ വേണ്ട.
ഒരു സിനിമയ്ക്ക് ആവശ്യമായ കഥാപാത്രങ്ങൾ മതിയാകും. എന്നെ സംബന്ധിച്ച് ഈ നായിക – നായകൻ എന്ന് ജെൻഡറിനെ ബേസ് ചെയ്ത് പറയുന്നത് തന്നെ ഔട്ട് ഡേറ്റഡാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കഥാപാത്രത്തിനും കോണ്ടന്റിനുമാണ് പ്രാധാന്യം. അവിടെ ആണാണോ പെണ്ണാണോ തേർഡ് ജെന്ററാണോ എന്നതിനല്ല. ആ ലെവലിലേക്ക് സിനിമയും പ്രേക്ഷകരുടെയും അഭിരുചികളും ചിന്തയുമൊക്കെ വളരുകയാണ്.
പണ്ടേ ഇതൊക്കെ സംസാരിച്ചു തീരേണ്ട വിഷയങ്ങളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമ എൻഗേജിങ്ങാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കും. ആരെ കേന്ദ്രീകരിച്ചാണ് സിനിമയെന്നതിൽ പ്രാധാന്യമുണ്ടാകില്ല എന്നാണ് പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞത്.
അതേസമയം, മഞ്ജു വാര്യർക്ക് സമീപകാലത്ത് വലിയ ഹിറ്റുകളോ, റിലീസുകളോ ഇല്ല. വെള്ളരിപ്പട്ടണം ആണ് മഞ്ജുവന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.
മോഹൻലാൽ നായകനായ എമ്പുരാൻ ആണ് മഞ്ജുവിന്റെ പുതിയ സിനിമ. മലയാളത്തിന് പുറത്ത് തമിഴിലും സജീവമായി മാറുകയാണ് മഞ്ജു വാര്യർ. തമിഴിൽ രജനീകാന്ത് ചിത്രം വേട്ടയാൻ, മിസ്റ്റർ എക്‌സ്, വിടുതലൈ പാർട്ട് 2 എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ളത്. ഹിന്ദിയിൽ അമ്രികി പണ്ഡിറ്റ് എന്ന സിനിമയും തയ്യാറാകുന്നുണ്ട്.