Uncategorized
മദ്യപിച്ച് വാഹനമോടിച്ചിട്ടുണ്ടോ, പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്ന ആള്‍ ആര്; മറുപടിയുമായി മഞ്ജു വാര്യര്‍
മദ്യപിച്ച് വാഹനമോടിച്ചിട്ടുണ്ടോ, പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്ന ആള്‍ ആര്; മറുപടിയുമായി മഞ്ജു വാര്യര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്.
അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. രണ്ടാം വരവില്‍ മഞ്ജു സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിരുന്നു. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മഞ്ജുവിന്റെ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തമിഴിലും തന്റെ സാന്നിധ്യമറിയിച്ച മഞ്ജു ഇപ്പോള്‍ അജിത്തിന്റെ നായികയായി എത്തിയിരിക്കുകയാണ്. പൊങ്കല്‍ റിലീസായി എത്തുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് മഞ്ജു വാര്യര്‍. ഇപ്പോഴിതാ ഒരു തമിഴ് മാധ്യമത്തിന് മഞ്ജു നല്‍കിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പൊതുവെ സിനിമയെക്കുറിച്ച് മാത്രമാണ് മഞ്ജു സംസാരിക്കാറുള്ളത്.
എന്നാല്‍ തമിഴ് അഭിമുഖത്തില്‍ ചില വ്യക്തിപരമായ കാര്യങ്ങളും മഞ്ജുവിനോട് ചോദിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ചിട്ടുണ്ടോ, പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്ന ആള്‍ ആര് തുടങ്ങിയവ ആയിരുന്നു മഞ്ജു വാര്യര്‍ക്ക് നേരെ വന്ന ചോദ്യങ്ങള്‍. മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്ന് മഞ്ജു മറുപടി നല്‍കി. ആരെ പ്രൊപ്പോസ് ചെയ്യുമെന്ന് പറയാന്‍ പറ്റില്ലെന്നും നടി പറഞ്ഞു.
രസകരമായ മറ്റ് ചോദ്യങ്ങള്‍ക്കും മഞ്ജു വ്യക്തമായ മറുപടി നല്‍കിയില്ല. ഇഷ്ടപ്പെട്ട ഭക്ഷണം, യാത്ര ചെയ്യാനിഷ്ടമുള്ള സ്ഥലം തുടങ്ങിയവ ഒരുപാടുണ്ടെന്നും ഇതിനൊന്നും ഒരു മറുപടി പറയാന്‍ പറ്റില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ഇഷ്ടപ്പെട്ട നടനെ പറ്റി ചോദിച്ചപ്പോഴും മഞ്ജു നല്‍കിയ മറുപടി ഇത്തരത്തിലായിരുന്നു.
‘സിനിമയ്ക്ക് പുറത്ത് നിന്നുള്ളവരോടാണ് ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടത്. ആരെയും ബാധിക്കുന്നതിനാലല്ല ഞാന്‍ മറുപടി പറയാത്തത്. സത്യമായും അത് ബുദ്ധിമുട്ട് ആയതിനാലാണ്. പ്രത്യേകിച്ചും സിനിമയ്ക്കുള്ളില്‍ നിന്നാവുമ്പോള്‍ ഓരോരുത്തരുടെ ഓരോ ഗുണങ്ങള്‍ അറിയാം. അതിനാല്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണ്. അത് ഡിപ്ലോമാറ്റിക് ആയി പറയുന്നതല്ല,’ എന്നും മഞ്ജു പറഞ്ഞു.
തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഒരിടത്തും തുറന്ന് പറയാത്ത താരമാണ് മഞ്ജു വാര്യര്‍. സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ ആണ് നടിയുടെ ജീവിതത്തില്‍ നടന്നതെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇതേക്കുറിച്ച് ഒരു വാക്ക് നടി പറയാറില്ല. മലയാളത്തിലെ അഭിമുഖങ്ങളില്‍ ക്രഷ് ആരാണ്, പ്രണയം തുടങ്ങിയ ചോദ്യങ്ങളൊന്നും മഞ്ജുവിന് നേരെ വരാറുമില്ല. അുകൊണ്ടു തന്നെ ഇത്തരം ചോദ്യങ്ങളെ മഞ്ജു അഭിമുഖീകരിച്ച രീതിയെ ആണ് പലരും പ്രശംസിക്കുന്നത്.
അതേസമയം, തല അജിത്തിനൊപ്പമുള്ള തുനിവിന്റെ ട്രെയിലര്‍ കുറ്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയിരുന്നു. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമ ആരാധകര്‍ക്കൊരു വിരുന്നാകും എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മഞ്ജു വാരിയരുടെ ആക്ഷന്‍ പ്രകടനമാണ് ട്രെയിലറിന്റെ മറ്റൊരു ഹൈലൈറ്റ്.
കണ്‍മണി എന്ന കഥാപാത്രത്തെയാണ് തുനിവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരും പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിനും മഞ്ജുവിനും ആശംസകളുമായി രംഗത്തെത്തുന്നത്. നടിയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുണിവ്. ആദ്യ ചിത്രം ധനുഷിന്റെ ‘അസുരന്‍’ ആയിരുന്നു.
തുനിവിന് പുറമെ മഞ്ജുവിന്റേതായി നിരവധി സിനിമകള്‍ പുറത്തിറങ്ങാന്‍ ഉണ്ട്. മലയാളത്തില്‍ വെള്ളരി പട്ടണം, ആയിഷ തുടങ്ങിയവ ആണ് മഞ്ജുവിന്റെ വരാനിരിക്കുന്ന സിനിമകള്‍. മഞ്ജു വാര്യരുടെ ആദ്യത്തെ ഇന്‍ഡോഅറബിക് ചിത്രമായ ആയിഷ 2023 ജനുവരി 20ന് റിലീസ് ചെയ്യും. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സംവിധാനം. അറബിക്, മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെയാകും സിനിമ റിലീസ് ആകുന്നത്.
